അഹമ്മദാബാദ്: മൊട്ടേരിയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്നിങ്‌സിനും 25 റണ്‍സിനും വമ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ പ്രവേശിച്ചു. ലോഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. മൊട്ടേരയില്‍ സ്‌പിന്നര്‍മാരായ അക്‌സര്‍ പട്ടേലും രവി അശ്വിനും ഇന്ത്യക്ക് വേണ്ടി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ മൂന്നാം ദിനം രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 135 റണ്‍സെടുത്ത് പുറത്തായി.
-
A moment to cherish for #TeamIndia 🇮🇳🇮🇳
— BCCI (@BCCI) March 6, 2021 " class="align-text-top noRightClick twitterSection" data="
ICC World Test Championship Final - Here we come 😎💪🏻@Paytm #INDvENG pic.twitter.com/BzRL9l1iMH
">A moment to cherish for #TeamIndia 🇮🇳🇮🇳
— BCCI (@BCCI) March 6, 2021
ICC World Test Championship Final - Here we come 😎💪🏻@Paytm #INDvENG pic.twitter.com/BzRL9l1iMHA moment to cherish for #TeamIndia 🇮🇳🇮🇳
— BCCI (@BCCI) March 6, 2021
ICC World Test Championship Final - Here we come 😎💪🏻@Paytm #INDvENG pic.twitter.com/BzRL9l1iMH
സന്ദര്‍ശകര്‍ക്ക് വേണ്ടി അര്‍ധസെഞ്ച്വറി സ്വന്തമാക്കിയ ഡ്വാന്‍ ലോറന്‍സിന് മാത്രമെ പിടിച്ച് നില്‍ക്കാന്‍ സാധിച്ചുള്ളൂ. ജോ റൂട്ട് (30), ഒലി പോപ്പ്(15), ബെന്‍ ഫോക്‌സ്(13) എന്നിവരാണ് ലോറന്‍സിനെ കൂടാതെ ഇംഗ്ലീഷ് നിരയില്‍ രണ്ടക്ക സ്‌കോര്‍ കണ്ടെത്തിയവര്‍. ഓപ്പണര്‍മാരായ സാക് ക്രവാലിയും(5), ഡോം സിബ്ലിയും(3) ഉള്‍പ്പെടെ തകര്‍ന്നടിഞ്ഞപ്പോള്‍ നാലാമനായി ഇറങ്ങി 30 റണ്‍സെടുത്ത നായകന്‍ ജോ റൂട്ട് മാത്രമാണ് ഇംഗ്ലീഷ് മുന്‍നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ജോണി ബെയര്‍സ്റ്റോ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്(2) റണ്‍സെടുത്തും പുറത്തായി.
നേരത്തെ മൂന്നാം ദിനം രാവിലെ ഏഴ് വിക്കറ്റിന് 297 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഇന്ത്യക്ക് അക്‌സര്‍ പട്ടേലിന്‍റെ വിക്കറ്റാണ് ആദ്യം നഷ്‌ടമായത്. അര്‍ദ്ധസെഞ്ച്വറിയോടെ 96 റണ്‍സെടുത്ത രവി അശ്വിന്‍റെ കരുത്തിലാണ് ഇന്ത്യ മൂന്നാം ദിനം മുന്നേറിയത്. മൂന്നാം ദിനം ആതിഥേയര്‍ 68 റണ്‍സ് കൂടി സ്‌കോര്‍ ബോഡില്‍ ചേര്‍ത്തതു.