അഹമ്മദാബാദ്: ആദ്യ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങുന്ന ഇന്ത്യന്‍ ടീം അപകടകാരികളാണെന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് ആരാധകര്‍. അതിനാല്‍ തന്നെ മൊട്ടേരയിലെ ശേഷിക്കുന്ന നാല് ടി20 പോരാട്ടങ്ങളും കൂടുതല്‍ ആവേശം നിറഞ്ഞതാകും. ഇന്ന് നടക്കുന്ന പരമ്പരയിലെ രണ്ടാമത്തെ ടി20യില്‍ ഇംഗ്ലണ്ടിനെ വീണ്ടും നേരിടുമ്പോള്‍ വിരാട് കോലിയും കൂട്ടരും ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നുണ്ടാകില്ല. ടി20 ഫോര്‍മാറ്റില്‍ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മത്സരം തീ പാറും.
-
England win the first @Paytm #INDvENG T20I by 8 wickets. #TeamIndia will be looking to bounce back & level the series in the 2nd T20I.
— BCCI (@BCCI) March 12, 2021 " class="align-text-top noRightClick twitterSection" data="
Scorecard 👉 https://t.co/XYV4KmdfJk pic.twitter.com/THSEAxWoFr
">England win the first @Paytm #INDvENG T20I by 8 wickets. #TeamIndia will be looking to bounce back & level the series in the 2nd T20I.
— BCCI (@BCCI) March 12, 2021
Scorecard 👉 https://t.co/XYV4KmdfJk pic.twitter.com/THSEAxWoFrEngland win the first @Paytm #INDvENG T20I by 8 wickets. #TeamIndia will be looking to bounce back & level the series in the 2nd T20I.
— BCCI (@BCCI) March 12, 2021
Scorecard 👉 https://t.co/XYV4KmdfJk pic.twitter.com/THSEAxWoFr
ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായത് എങ്ങനെയെന്ന് വരച്ചിടുകയായിരുന്നു ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട്. എല്ലാ മേഖലയിലും ഇന്ത്യയെ നിഷ്‌പ്രഭരാക്കിയാണ് ഇംഗ്ലണ്ട് മുന്നേറ്റം നടത്തിയത്. ഇന്ത്യയെ 124 റണ്‍സിലേക്ക് ചുരുക്കിയ ഇംഗ്ലണ്ട് 27 പന്ത് ബാക്കിനില്‍ക്കെയാണ് ജയിച്ചത്. ബാറ്റിങ്ങ് നിര ശോഭിക്കാതിരുന്നതാണ് ടീം ഇന്ത്യക്ക് തിരിച്ചടിയായത്. നായകന്‍ കോലിയും ഓപ്പണര്‍മാരായ കെഎല്‍ രാഹുലും ശിഖര്‍ ധവാനും നിരാശപ്പെടുത്തിയപ്പോള്‍ പിടിച്ചുനിന്നത് മധ്യനിര മാത്രമാണ്. മൂന്ന് സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍മാരെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയ തീരുമാനവും ആതിഥേയര്‍ക്ക് തിരിച്ചടിയായി. ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ മുന്നേറ്റം തടയാന്‍ ഇന്ത്യന്‍ ബൗളിങ് ഡിപ്പാര്‍ട്ടുമെന്‍റിനും സാധിക്കാതെ പോയി. ഇന്ന് നടക്കാനിരിക്കുന്ന രണ്ടാമങ്കത്തില്‍ ഒരു പേസ് ബൗളറെ കൂടെ ടീമില്‍ ഉള്‍പ്പെടുത്തി പോരായ്‌മ പരിഹരിക്കിനാകും കോലിയുടെ നീക്കം. അങ്ങനെയാണെങ്കില്‍ നവദീപ് സെയ്‌നിക്ക് വിളിയെത്തും.
-
A real team performance 💪
— England Cricket (@englandcricket) March 12, 2021 " class="align-text-top noRightClick twitterSection" data="
🇮🇳 #INDvENG 🏴 pic.twitter.com/ZdbwAXE8EG
">A real team performance 💪
— England Cricket (@englandcricket) March 12, 2021
🇮🇳 #INDvENG 🏴 pic.twitter.com/ZdbwAXE8EGA real team performance 💪
— England Cricket (@englandcricket) March 12, 2021
🇮🇳 #INDvENG 🏴 pic.twitter.com/ZdbwAXE8EG
മറുഭാഗത്ത് കഴിഞ്ഞ തവണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ജോഫ്രാ ആര്‍ച്ചറാകും ഇത്തവണയും ഇംഗ്ലണ്ടിന്‍റെ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുക. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ആര്‍ച്ചറുടെ കരുത്തില്‍ ആദ്യ ടി20യില്‍ എട്ട് വിക്കറ്റിന്‍റെ വമ്പന്‍ ജയമാണ് ഇംഗ്ലണ്ട് നേടിയത്.
ടി20 ക്രിക്കറ്റില്‍ ഇതിന് മുമ്പ് നടന്ന അഞ്ച് എവേ മത്സരങ്ങളിലും ജയിച്ചാണ് മൊട്ടേരയില്‍ ഇന്ത്യയെ വീണ്ടും നേരിടാന്‍ ഓയിന്‍ മോര്‍ഗനും കൂട്ടരും എത്തുന്നത്. മറുഭാഗത്ത് കുട്ടിക്രിക്കറ്റില്‍ 3000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്‌മാനെന്ന റെക്കോഡ് ഇന്ത്യന്‍ നായകന്‍ കോലിയെയും കാത്തിരിക്കുന്നുണ്ട്. 72 റണ്‍സിന്‍റെ അകലം മാത്രമാണ് കോലിയും ഈ റെക്കോഡും തമ്മിലുള്ളൂ.