ലണ്ടന്‍: ഇന്ത്യക്കെതിരായ വനിതാ ഏകദിന പരമ്പരക്കുള്ള ഇംഗ്ലീഷ് സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഹീത്തര്‍ നൈറ്റാണ് 16 അംഗ സംഘത്തിന്‍റെ നായിക. ഫ്രെയാ ഡെവിസ്, സാറ ഗ്ലെന്‍ എന്നിവര്‍ ഏകദിന സ്വാഡില്‍ തിരിച്ചെത്തിയപ്പോള്‍ സോഫിയ ഡെക്ലിക്ക് ഏകദിന സ്വാഡില്‍ കളിക്കാന്‍ അവസരം ലഭിച്ചു. ബ്രിസ്റ്റോളില്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരം കളിച്ച ജോര്‍ജിയ എല്‍വിസ് ഒഴികെയുള്ളവര്‍ ഏകദിന സ്വാഡില്‍ ഇടം നേടി. എല്‍വിസ് 2019ന് ശേഷം ഏകദിന ക്രിക്കറ്റിന്‍റെ ഭാഗമായിട്ടില്ല.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയാണ് ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടില്‍ കളിക്കുക. ജൂണ്‍ 27ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പര ജൂലൈ മൂന്നിന് അവസാനിക്കും. നേരത്തെ ബ്രിസ്റ്റോളില്‍ നടന്ന ടെസ്റ്റ് മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.
-
ICYMI 👀
— England Cricket (@englandcricket) June 23, 2021 " class="align-text-top noRightClick twitterSection" data="
We named a 16-strong squad for the Royal London ODI series against India. pic.twitter.com/s3DO8DnQnr
">ICYMI 👀
— England Cricket (@englandcricket) June 23, 2021
We named a 16-strong squad for the Royal London ODI series against India. pic.twitter.com/s3DO8DnQnrICYMI 👀
— England Cricket (@englandcricket) June 23, 2021
We named a 16-strong squad for the Royal London ODI series against India. pic.twitter.com/s3DO8DnQnr
Also Read: ജീവിതത്തിന്‍റെ കളിക്കളത്തില്‍ മാനെക്ക് രക്ഷകന്‍റെ റോള്‍; നാട്ടുകാര്‍ക്കായി ആശുപത്രി
ഇന്ത്യന്‍ വനിതകള്‍ ഫോളോ ഓണ്‍ വഴങ്ങിയ ശേഷമാണ് ഇംഗ്ലണ്ടിനോട് വീരോചിതമായ സമനില വഴങ്ങിയത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഭാഗമായത്. ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി ടീം ഇന്ത്യ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയും കളിക്കും.