ETV Bharat / sports

ബ്രിസ്റ്റോളില്‍ വനിതകളിറങ്ങും; ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ

ഇന്ത്യക്ക് വേണ്ടി ഷിഫാലി വര്‍മയും ഇംഗ്ലണ്ടിന് വേണ്ടി സോഫിയ ഡന്‍ക്ലിയും ഏകദിന ക്രിക്കറ്റില്‍ ഇന്ന് അരങ്ങേറ്റം കുറിക്കും. ഇരുവരും നേരത്തെ ബ്രിസ്റ്റോളില്‍ നടന്ന ടെസ്റ്റില്‍ അര്‍ദ്ധസെഞ്ച്വറിയുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു.

england tour update  ഇംഗ്ലണ്ട് പര്യടനം അപ്പ്‌ഡേറ്റ്  ഇന്ത്യന്‍ വനിതകള്‍ക്ക് ജയം വാര്‍ത്ത  ഇന്ത്യന്‍ വനിതകള്‍ക്ക് പരമ്പര വാര്‍ത്ത  ദീപ്‌തി ശര്‍മക്ക് റെക്കോഡ് വാര്‍ത്ത  indian womens win news  indian womens won series news  deepthi sharma won record news
ബ്രിസ്റ്റോള്‍ ഏകദിനം
author img

By

Published : Jun 27, 2021, 1:40 PM IST

സതാംപ്‌റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ സമനില പിടിച്ച ശേഷം ബ്രിസ്റ്റോളില്‍ ഇന്ത്യന്‍ വനിതകള്‍ ഏകദിന പരമ്പരക്കിറങ്ങുന്നു. ടെസ്റ്റിലെ താരം ഷിഫാലി വര്‍മ തന്നെയാണ് ഏകദിനത്തിലും സെന്‍സേഷന്‍. ഏകദിന ക്രിക്കറ്റിലെ ആദ്യ അന്താരാഷ്‌ട്ര മത്സരം കളിക്കാന്‍ ഇറങ്ങുന്ന ഷിഫാലി ബ്രിസ്റ്റോളില്‍ ബാറ്റ് കൊണ്ട് അത്‌ഭുതപ്പെടുത്തുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

ഷിഫാലി വര്‍മയെ കൂടാതെ ബൗളര്‍ അരുന്ധതി റെഡി, വിക്കറ്റ് കീപ്പര്‍ ഇന്ദ്രാണി റോയ് എന്നിവര്‍ക്കും ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം ഒരുങ്ങിയേക്കും. ഈ വര്‍ഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കെതിരെയാണ് ടീം ഇന്ത്യ അവസാനം ഏകദിന പരമ്പര കളിച്ചത്. അന്ന് 4-1ന് ഇന്ത്യന്‍ പരാജയപ്പെട്ടിരുന്നു. അന്ന് ജമീമ റോഡ്രിഗസും പ്രിയ പൂനിയയും സ്‌മൃതി മന്ദാനക്ക് ഒപ്പം ഇന്ത്യക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയെങ്കിലും മികച്ച തുടക്കം നല്‍കാന്‍ ഈ കൂട്ടുകെട്ടുകള്‍ക്കായില്ല.

ഷിഫാലി വര്‍മ ഓപ്പണറുടെ റോളിലേക്ക് എത്തുന്നതോടെ ബാറ്റിങ്ങിലെ പോരായ്‌മകള്‍ പരിഹരിക്കാന്‍ ടീം ഇന്ത്യക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിന്‍റെ ആഴം വര്‍ദ്ധിച്ചതായി നായിക മിതാലി രാജ് മത്സരത്തിന് മുന്നോടിയായി പറഞ്ഞു.

കരുത്തോടെ ഇംഗ്ലണ്ട്

മറുഭാഗത്ത് ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. ഈ വര്‍ഷം ആദ്യം ന്യുസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായി നടന്ന ഏകദിന പരമ്പര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കിയിരുന്നു. നായിക ഹീത്തര്‍ നൈറ്റിന്‍റെ നേതൃത്വത്തില്‍ സ്വന്തം മണ്ണില്‍ നടക്കുന്ന പരമ്പര സ്വന്തമാക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ആതിഥേയര്‍. ഇംഗ്ലണ്ടിന്‍റെ ബാറ്റിങ് സെന്‍സേഷന്‍ സോഫിയ ഡന്‍ക്ലിയും ആദ്യ ഏകദിനം കളിക്കാന്‍ ഇന്നിറങ്ങും. നേരത്തെ ടീം ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഡന്‍ക്ലി പുറത്താകാതെ 74 റണ്‍സെടുത്ത് ശ്രദ്ധനേടിയിരുന്നു.

മുറിവുണക്കാൻ ഇന്ത്യ

2017ലെ വനിത ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായാണ് ഇരു ടീമുകളും ഏകദിന ഫോര്‍മാറ്റില്‍ നേര്‍ക്കുനേര്‍ വരുന്നത്. അന്ന് ലോഡ്‌സില്‍ നടന്ന കലാശപ്പോരില്‍ ഇംഗ്ലണ്ട് ഒമ്പത് റണ്‍സിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. അന്നത്തെ പരാജയത്തിന് മധുര പ്രതികാരം ചെയ്യാനുള്ള അവസരമാണിപ്പോള്‍ മിതാലി രാജിനും കൂട്ടര്‍ക്കും ലഭിച്ചിരിക്കുന്നത്. അന്ന് ഇരു ടീമുകളെയും നയിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ ബ്രിസ്റ്റോളിലും പാഡണിയുന്നത്. ഇന്ത്യന്‍ വനിതകള്‍ക്ക് കപ്പിനും ചുണ്ടിനും ഇടയിലാണ് ലോഡ്‌സില്‍ വെച്ച പ്രഥമ ലോകകപ്പ് കിരീടം നഷ്‌ടമായത്.

ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി ഒരു ടെസ്റ്റും ഏകദിന, ടി20 പരമ്പരകളും ഇന്ത്യന്‍ വനിതകള്‍ കളിക്കും. മൂന്ന് വീതം മത്സരങ്ങളാണ് ഏകദിന, ടി20 പരമ്പരകളില്‍ ഉള്ളത്. പര്യടനത്തിന്‍റെ ഭാഗമായി ബ്രിസ്റ്റോളില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ വീരോചിതമായ സമനില സ്വന്തമാക്കിയിരുന്നു. ഫോളോ ഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതരായ ഇന്ത്യ ചെറുത്തുനിന്നതോടെ ഹീത്തര്‍ നൈറ്റും കൂട്ടരും സമനില വഴങ്ങുകയായിരുന്നു. ബാറ്റിങ് നിരയുടെ ചെറുത്തുനില്‍പ്പിലൂടെയാണ് ഏഴ്‌ വര്‍ഷങ്ങള്‍ക്ക് ശേഷം കളിച്ച ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ സമനില പിടിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.