അഹമ്മദാബാദ്: മൊട്ടേര ടി20യില്‍ ടീം ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി. അവസാനം വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 24 റണ്‍സെടുത്തു. 17 റണ്‍സെടുത്ത റിഷഭ് പന്തും രണ്ട് റണ്‍സെടുത്ത ശ്രേയസ് അയ്യരുമാണ് ക്രീസില്‍.
-
1st T20I. 4.6: WICKET! S Dhawan (4) is out, b Mark Wood, 20/3 https://t.co/XYV4KlVERM #INDvENG @Paytm
— BCCI (@BCCI) March 12, 2021 " class="align-text-top noRightClick twitterSection" data="
">1st T20I. 4.6: WICKET! S Dhawan (4) is out, b Mark Wood, 20/3 https://t.co/XYV4KlVERM #INDvENG @Paytm
— BCCI (@BCCI) March 12, 20211st T20I. 4.6: WICKET! S Dhawan (4) is out, b Mark Wood, 20/3 https://t.co/XYV4KlVERM #INDvENG @Paytm
— BCCI (@BCCI) March 12, 2021
ലോകേഷ് രാഹുലിന്‍റെയും നായകന്‍ വിരാട് കോലിയുടെയും വിക്കറ്റുകളാണ് ആദ്യം നഷ്‌ടമായത്. ജോഫ്രാ ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റ് നഷ്‌ടമായി രാഹുല്‍(1) മടങ്ങിയപ്പോള്‍ ക്രിസ് ജോര്‍ദാന്‍റെ പന്തില്‍ ആദില്‍ റാഷിദിന് ക്യാച്ച് വഴങ്ങി റണ്ണൊന്നും എടുക്കാതെയായിരുന്നു കോലിയുടെ മടക്കം. പിന്നാലെ ഓപ്പണര്‍ ശിഖര്‍ ധവാനും പുറത്തായി. മാര്‍ക്ക് വുഡിന്‍റെ പന്തില്‍ ബൗള്‍ഡായാണ് ധവാന്‍ കൂടാരം കയറിയത്.
ചാഹലിന് നൂറാമത്തെ അങ്കം
100-ാമത്തെ അന്താരാഷ്‌ട്ര മത്സരമാണ് ഇന്ത്യന്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ മൊട്ടേരയില്‍ കളിക്കുന്നത്. ഇതേവരെ 45 ടി20കളിലും 54 ഏകദിനങ്ങളിലും നീലക്കുപ്പായമണിഞ്ഞ ചാഹലിന്‍റെ പേരില്‍ 151 വിക്കറ്റുകളുമുണ്ട്.