ചെന്നൈ: മുന്നില്‍ നിന്ന് നയിച്ച ഹിറ്റ്‌മാനും ഉപനായകന്‍ രഹാനെയും കൈവിട്ടതോടെ ചെന്നൈയില്‍ ടീം ഇന്ത്യ വീണ്ടും പരുങ്ങലില്‍. സെഞ്ച്വറിയോടെ 161 റണ്‍സെടുത്ത ഹിറ്റ്മാന്‍ സ്‌പിന്നര്‍ ജാക് ലീച്ചിന്‍റെ പന്തിലാണ് കൂടാരം കയറിയത്. സ്‌കോര്‍ ബോഡില്‍ ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഉപനായകന്‍ അജിങ്ക്യാ രഹാനെയും പവലിയനിലേക്ക് മടങ്ങി. മൊയിന്‍ അലിയുടെ പന്തില്‍ ബൗള്‍ഡായിട്ടായിരുന്നു അര്‍ദ്ധസെഞ്ച്വറിയോടെ 67 റണ്‍സെടുത്ത രഹാനെയുടെ മടക്കം.
-
2nd Test. 82.3: WICKET! R Ashwin (13) is out, c Ollie Pope b Joe Root, 284/6 https://t.co/Hr7Zk2BVcc #INDvENG @Paytm
— BCCI (@BCCI) February 13, 2021 " class="align-text-top noRightClick twitterSection" data="
">2nd Test. 82.3: WICKET! R Ashwin (13) is out, c Ollie Pope b Joe Root, 284/6 https://t.co/Hr7Zk2BVcc #INDvENG @Paytm
— BCCI (@BCCI) February 13, 20212nd Test. 82.3: WICKET! R Ashwin (13) is out, c Ollie Pope b Joe Root, 284/6 https://t.co/Hr7Zk2BVcc #INDvENG @Paytm
— BCCI (@BCCI) February 13, 2021
ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 86 റണ്‍സെന്ന നിലിയില്‍ തകര്‍ന്നടിഞ്ഞ ടീം ഇന്ത്യയെ ഇരുവരും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 162 റണ്‍സാണ് സ്‌കോര്‍ ബോഡില്‍ ചേര്‍ത്തത്.
അവസാനം വിവരം ലഭിക്കുമ്പോള്‍ ടീം ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 284 റണ്‍സെടുത്തു. 22 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ റിഷഭ് പന്തും റണ്ണൊന്നും എടുക്കാതെ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍.