ചെന്നൈ: ടെസ്റ്റ് കരിയറിലെ 150-ാം ഇന്നിങ്സില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെക്കാന്‍ ഇറങ്ങിയ വിരാട് കോലിയെ കാത്തിരുന്നത് ഇംഗ്ലണ്ടിന്‍റെ സ്‌പിന്‍കെണി. 150-ാം ടെസ്റ്റില്‍ സച്ചിനെ പോലെ കോലിയും റണ്ണൊന്നും എടുക്കാതെ പുറത്തായി. കോലിക്ക് മുന്നില്‍ കുത്തിത്തിരിഞ്ഞ പന്ത് ഓഫ് സ്റ്റംമ്പെടുത്തു. എന്താണെന്ന് സംഭവിച്ചതെന്ന് മനസിലാകാത്തെ കോലി ക്രീസില്‍ തരിച്ചുനിന്നു. പിന്നാലെ ഡിആര്‍എസിലൂടെ അമ്പയര്‍ ഔട്ട് വിധിച്ചതോടെയാണ് കോലി ക്രീസ് വിടാന്‍ തയ്യാറായത്. മോയിന്‍ അലിയുടെ പന്ത് റീഡ് ചെയ്യുന്നതില്‍ സംഭവിച്ച പിഴവാണ് കോലിക്ക് വിനയായത്. ടെസ്റ്റ് കരിയറില്‍ 11-ാം തവണയാണ് കോലി പൂജ്യനായി പുറത്താകുന്നത്.
- " class="align-text-top noRightClick twitterSection" data="">
ചെപ്പോക്കില്‍ ആദ്യദിനം കളി അവസാനിപ്പിക്കുമ്പോള്‍ ടീം ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 300 റണ്‍സെടുത്തു. സെഞ്ച്വറിയോടെ 161 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ 200 കടത്തിയത്. രോഹിതിനെ കൂടാതെ അര്‍ദ്ധസെഞ്ച്വറിയോടെ 67 റണ്‍സെടുത്ത അജിങ്ക്യാ രഹാനെയും ഇന്ത്യന്‍ നിരയില്‍ തിളങ്ങി.
കൂടുതല്‍ വായനക്ക്:ഹിറ്റ്മാന് 150; രോഹിത്, രഹാനെ കൂട്ടുകെട്ടില്‍ ടീം ഇന്ത്യ കരകയറുന്നു
ഒന്നാം ദിനം സ്റ്റംമ്പ് ഊരുമ്പോള്‍ 33 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ റിഷഭ് പന്തും അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍. അക്‌സര്‍ ഏഴ് പന്തില്‍ അഞ്ച് റണ്‍സെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി മോയിന്‍ അലി, ജാക്ക് ലീച്ച് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ ഒലി സ്റ്റോണ്‍, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.