ലണ്ടന്‍: സ്റ്റാര്‍ പേസര്‍ ജോഫ്ര ആർച്ചറിന്‍റെ പരുക്ക് ഇംഗ്ലണ്ടിന് വീണ്ടും തലവേദനയാവുന്നു. വലത്തേ കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷം താരത്തിന് കളത്തിലിറങ്ങാനാവില്ലെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിക്കുന്നത്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പുറമെ, ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കുന്ന ടി20 ലോകകപ്പും വർഷാവസാനത്തില്‍ നടക്കുന്ന ആഷസിനും ആർച്ചറുണ്ടാവില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താനയില്‍ അറിയിച്ചു.
കൈമുട്ടിലെ അസ്ഥി ശകലങ്ങൾ നീക്കം ചെയ്യുന്നതിനായി കഴിഞ്ഞ മെയില്‍ ആർച്ചര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസത്തിലാണ് താരം കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ഈ പരിക്കാണ് വീണ്ടും ഗുരുതരമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
also read: ഒളിമ്പിക് ഗോള്‍ഫ്: അതിഥി അശോക് രണ്ടാമത് തന്നെ
അതേസമയം മാനസിക സമ്മർദം മൂലം ഇംഗ്ലണ്ടിന്‍റെ സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സും കഴിഞ്ഞ ആഴ്ച ക്രിക്കറ്റിൽ നിന്നും ഇടവേള എടുക്കുന്നു. തന്‍റെ മാനസിക ആരോഗ്യത്തിന് മുൻഗണന നൽകുകയാണെന്നും അതിനാൽ ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനിൽക്കാൻ തീരുമാനിച്ചെന്നും സ്റ്റോക്‌സ് വ്യക്തമാക്കി.