ETV Bharat / sports

എഡ്‌ജ്‌ബാസ്റ്റൺ ടെസ്റ്റ്; ഇന്ത്യക്കെതിരായ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് - ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര

കിവീസിനെതിരായ മൂന്നാം ടെസ്റ്റിലെ ജയത്തിന് പിന്നാലെയാണ് ഇന്ത്യക്കെതിരായ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.

എഡ്‌ജ്‌ബാസ്റ്റൺ ടെസ്റ്റ്  England announce squad for Edgbaston test against India  Edgbaston test  England vs India  ഇന്ത്യക്കെതിരായ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്  ഇംഗ്ലണ്ട് vs ഇന്ത്യ  ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര  ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര
എഡ്‌ജ്‌ബാസ്റ്റൺ ടെസ്റ്റ്; ഇന്ത്യക്കെതിരായ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
author img

By

Published : Jun 28, 2022, 9:20 AM IST

ലണ്ടൻ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മാറ്റി വച്ച അഞ്ചാം മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായ ന്യൂസിലന്‍ഡിനെതിരായ പരമ്പര തുത്തുവാരിയ ടീമിനെ നിലനിർത്തിയാണ് ഇംഗ്ലണ്ടിന്‍റെ വരവ്. കിവീസിനെതിരായ മൂന്നാം ടെസ്റ്റിലെ ജയത്തിന് പിന്നാലെയാണ് ഇന്ത്യക്കെതിരായ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.

മൂന്നാം ടെസ്റ്റിനിടെ കൊവിഡ് ബാധിതനായതിനെത്തുടര്‍ന്ന് പിൻമാറിയ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഫോക്‌സിന് പകരം മൂന്നാം ടെസ്റ്റിൽ ടീമിലെത്തിയിരുന്ന സാം ബില്ലിങ്സും ടീമിൽ ഇടം പിടിച്ചു. നിലവിൽ ഐസോലേഷനിൽ തുടരുന്ന ഫോക്‌സ് കളിക്കുന്ന കാര്യം സംശയത്തിലായത് കൊണ്ടാണ് ബില്ലിങ്സിനെ ഉൾപ്പെടുത്തിയത്.

ഫിറ്റനസ് വീണ്ടെടുത്താല്‍ വെറ്ററൻ പേസർ ജെയിംസ് ആന്‍ഡേഴ്‌സണ്‍ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തിയേക്കും. ആന്‍ഡേഴ്‌സണ്‍ ടീമിൽ ഇടം നേടിയാൽ സ്റ്റുവര്‍ട്ട് ബ്രോഡ്, മാത്യു പോട്ട്, ജാമി ഓവര്‍ടണ്‍ എന്നിവരിലൊരാള്‍ പുറത്താകും. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഓവര്‍ടണ്‍ ബാറ്റുകൊണ്ട് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. 97 റണ്‍സടിച്ച ഓവര്‍ടണ്‍ മത്സരത്തില്‍ രണ്ട് വിക്കറ്റുമെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.