ETV Bharat / sports

ടെസ്റ്റില്‍ കൂടുതല്‍ തവണ കോലിയെ പുറത്താക്കി ; നഥാൻ ലിയോണിനൊപ്പമെത്തി ആന്‍ഡേഴ്‌സണ്‍ - Virat Kohli

ഇരുവരും ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയെ പുറത്താക്കിയത് ഏഴ് തവണ

ENG vs IND  ഇന്ത്യ-ഇംഗ്ലണ്ട്  നഥാൻ ലിയോണ്‍  വീരാട് കോലി  ജെയിംസ് ആന്‍ഡേഴ്‌സണ്‍  Nathan Lyon  Virat Kohli  James Anderson
ടെസ്റ്റില്‍ ഏറ്റവും തവണ കോലിയെ പുറത്താക്കി; നഥാൻ ലിയോണിനൊപ്പമെത്തി ആന്‍ഡേഴ്‌സണ്‍
author img

By

Published : Aug 25, 2021, 7:21 PM IST

ലീഡ്‌സ് : ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ഓസ്ട്രേലിയന്‍ സ്പിന്നർ നഥാൻ ലിയോണിനൊപ്പമെത്തി ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍.

ഹെഡിങ്‌ലേയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ നായകനെ തിരിച്ചയച്ചതോടെയാണ് ആന്‍ഡേഴ്‌സണ്‍ ലിയോണിനൊപ്പമെത്തിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏഴ് തവണയാണ് ഇരുവരും കോലിയെ പുറത്താക്കിയത്. ഹെഡിങ്‌ലേയില്‍ 11ാം ഓവറിലെ അവസാന പന്തിലാണ് കോലി ആന്‍ഡേഴ്‌സണ് ഇരയായത്.

ഇംഗ്ലീഷ് പേസറുടെ ബോളില്‍ കവര്‍ ഡ്രൈവിന് ശ്രമിച്ച കോലി ഔട്ട് സൈഡ് എഡ്ജില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കയ്യില്‍ അവസാനിക്കുകയായിരുന്നു.

also read:എംബാപ്പെയ്‌ക്കായി 1400 കോടിയുമായി റയല്‍ ; വാഗ്‌ദാനം നിരസിച്ച് പിഎസ്‌ജി

അതേസമയം ഒരു രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താനും ആന്‍ഡേഴ്‌സണായി. 94 ടെസ്റ്റുകളാണ് ഇരുതാരങ്ങളും ഒരു രാജ്യത്ത് കളിച്ചിട്ടുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.