ETV Bharat / sports

കളിക്കാൻ തയ്യാറല്ലെന്ന് ഇന്ത്യൻ താരങ്ങൾ, ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചു

author img

By

Published : Sep 10, 2021, 2:03 PM IST

പരിശീലകന്‍ രവി ശാസ്‌ത്രി ഉൾപ്പെടെ ഇന്ത്യൻ ടീമിലെ നാല് സ്റ്റാഫുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1 ന് മുന്നിലാണ് ഇന്ത്യ.

England vs India  5th Test  BCCI  Manchester Test  COVID-19  Yogesh Parmar  BCCI  ECB  Virat Kohli  Ravi Shastri  ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചു  രവി ശാസ്‌ത്രി  ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് ഉപേക്ഷിച്ചു  ENG vs IND: 5th Test cancelled  India England 5th test canccelled  മാഞ്ചെസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചു
കളിക്കാൻ തയ്യാറല്ലെന്ന് ഇന്ത്യൻ താരങ്ങൾ, ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചു

മാഞ്ചെസ്റ്റര്‍: ഇന്ത്യൻ ക്യാമ്പിലെ കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ന് തുടങ്ങാനിരുന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കളിക്കാന്‍ ആശങ്കയുണ്ടെന്ന് ഇന്ത്യന്‍ താരങ്ങള്‍ ബിസിസിഐയെ അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

  • Following ongoing conversations with the BCCI, the ECB can confirm that the fifth LV= Insurance Test at Emirates Old Trafford, due to start today, will be cancelled.

    — England Cricket (@englandcricket) September 10, 2021 " class="align-text-top noRightClick twitterSection" data=" ">

ആദ്യം രണ്ട് ദിവസം വൈകി മത്സരം ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അഞ്ചാം ടെസ്റ്റിനു തൊട്ടുപിന്നാലെ ഐപിഎൽ 14–ാം സീസൺ പുനരാരംഭിക്കുന്നതിനാൽ മത്സരം നീട്ടുവയ്ക്കുന്നതുമായി മുന്നോട്ട് പോകാനാകില്ല എന്ന നിലപാടാണ് ക്രിക്കറ്റ് ബോർഡുകൾ കൈക്കൊണ്ടത്. ടെസ്റ്റ് നീട്ടിവയ്ക്കുന്നതോടെ ഐപിഎലും നീട്ടിവയ്‌ക്കേണ്ടി വരും. മാത്രമല്ല, ഐപിഎലിനു തൊട്ടുപിന്നാലെ ആരംഭിക്കേണ്ട ട്വന്‍റി20 ലോകകപ്പ് ഒരുക്കത്തെയും അത് ബാധിക്കും.

മത്സരം ഉപേക്ഷിച്ചതോടെ അഞ്ചാം ടെസ്റ്റിന്‍റെ മത്സര ഫലം എന്താകും എന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ താരങ്ങൾ കളിക്കാൻ വിസമ്മതിച്ചതിനാൽ മത്സരത്തിൽ തങ്ങൾ വിജയിച്ചു എന്ന രീതിയിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പത്രക്കുറിപ്പ് ഇറക്കിയെങ്കിലും പിന്നീട് അവർ അത് തിരുത്തി. എന്നാൽ മത്സരം ഉപേക്ഷിച്ചാലും ഇംഗ്ലണ്ട് ജയിച്ചതായി കണക്കാക്കില്ല എന്ന കടുത്ത നിലപാടെടുത്തിരിക്കുകയാണ് ബിസിസിഐ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1 ന് മുന്നിലാണ് ഇന്ത്യ.

ALSO READ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്: ഉറപ്പില്ലെന്ന് സൗരവ് ഗാംഗുലി

മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രിക്കാണ് ഇന്ത്യന്‍ ക്യാമ്പില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനത്തെ മത്സരം ആരംഭിക്കുന്നതിന് മുമ്പാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്. പിന്നാലെ ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഇന്നലെ ഇന്ത്യൻ ടീമിലെ ജൂനിയർ ഫിസിയോ യോഗേഷ് പർമാർക്കും കൊവിഡ് ബാധിച്ചതോടെ ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ബാധിതരുടെ എണ്ണം നാലായി. ഇന്നലെ ഇന്ത്യൻ ടീമിന്‍റെ പരിശീലന സെഷന്‍ ഉപേക്ഷിച്ചിരുന്നു. എന്നാൽ ഇന്നലെ നടത്തിയ കൊവിഡ് പരിശോധനയിൽ താരങ്ങളെല്ലാം നെഗറ്റീവായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.