ETV Bharat / sports

ഇന്ത്യയ്‌ക്കെതിരെ ജോറൂട്ടിന് അര്‍ധ സെഞ്ചുറി; ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച - ഇന്ത്യ- ഇംഗ്ലണ്ട് ലൈവ്

റോറി ബേണ്‍സ് (0), ഡോം സിബ്ലി (18), സാക്ക് ക്രോളി (27), ജോണി ബ്രിസ്റ്റോ (29) എന്നിവരാണ് പുറത്തായത്.

ENG vs IND  ഇന്ത്യ- ഇംഗ്ലണ്ട്  Joe Root  ജോ റൂട്ട്  ഇന്ത്യ- ഇംഗ്ലണ്ട് ലൈവ്  ENG vs IND 2021 Live update
ഇന്ത്യയ്‌ക്കെതിരെ ജോറൂട്ടിന് അര്‍ധ സെഞ്ചുറി; ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച
author img

By

Published : Aug 4, 2021, 8:53 PM IST

ട്രെന്‍റ്ബ്രിഡ്ജ്: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് മോശം തുടക്കം. രണ്ടാം സെഷന് ഇടവേളയ്ക്ക് പിരിയുമ്പോള്‍ 50.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. 91 പന്തില്‍ 52 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കുന്ന ക്യാപ്റ്റന്‍ ജോറൂട്ടിന്‍റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്.

റോറി ബേണ്‍സ് (0), ഡോം സിബ്ലി (18), സാക്ക് ക്രോളി (27), ജോണി ബ്രിസ്റ്റോ (29) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി രണ്ടും മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ രണ്ടാം പതിപ്പിന്‍റെ ഭാഗമായുള്ള ആദ്യ മത്സരമാണിത്.

also read: '2024ലെ പാരീസ് ഒളിമ്പിക്സിലും ഞാനുണ്ടാവും': പിവി സിന്ധു

അതിനാൽ തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ഇരുടീമുകളും ലക്ഷ്യം വെയ്‌ക്കുന്നില്ല. ഈ വർഷം തുടക്കത്തിൽ ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ നേരിട്ട വൻതോൽവിക്ക് സ്വന്തം നാട്ടിൽ കണക്കു തീർക്കാമെന്ന പ്രതീക്ഷയിലാണു ജോ റൂട്ടും സംഘവും. എന്നാല്‍ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കിവീസിനോടേറ്റ തോല്‍വിയുടെ ക്ഷീണം മാറ്റാനാണ് വിരാട് കോലിയുടെ സംഘത്തിന്‍റെ ശ്രമം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.