നോട്ടിങ് ഹാം: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ രണ്ടാം പതിപ്പിന്‍റെ ഭാഗമായുള്ള ആദ്യ മത്സരം കൂടിയാണ്. അതിനാൽ തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ഇരുടീമുകളും ലക്ഷ്യം വെയ്‌ക്കുന്നില്ല.
ഈ വർഷം തുടക്കത്തിൽ ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ നേരിട്ട വൻതോൽവിക്ക് സ്വന്തം നാട്ടിൽ കണക്കു തീർക്കാമെന്ന പ്രതീക്ഷയിലാണു ജോ റൂട്ട് നയിക്കുന്ന ഇംഗ്ലണ്ട് ടീം. അതേസമയം പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കിവീസിനോടേറ്റ തോല്‍വിയുടെ ക്ഷീണം മാറ്റാനാവും വിരാട് കോലിയും സംഘവും കളത്തിലിറങ്ങുക.
-
England will bat in the first #ENGvIND Test in Nottingham 🏏#WTC23 pic.twitter.com/lwg6uz5V8G
— ICC (@ICC) August 4, 2021 " class="align-text-top noRightClick twitterSection" data="
">England will bat in the first #ENGvIND Test in Nottingham 🏏#WTC23 pic.twitter.com/lwg6uz5V8G
— ICC (@ICC) August 4, 2021England will bat in the first #ENGvIND Test in Nottingham 🏏#WTC23 pic.twitter.com/lwg6uz5V8G
— ICC (@ICC) August 4, 2021
also read: ഗോദയിലെ മെഡല്‍, രവി കുമാർ ഫൈനലില്‍
എന്നാല്‍ പരിക്കിന്‍റെ പിടിയിലാണ് ഇന്ത്യൻ ടീമുള്ളത്. ശുഭ്മാൻ ഗിൽ, വാഷിങ്ടൺ സുന്ദർ, അവേശ് ഖാൻ എന്നിവർ പരിക്കേറ്റ് നാട്ടിലേക്ക് തിരികെ പോയിരുന്നു. മായങ്ക് അഗര്‍വാളിന് കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയും പരിക്കേറ്റിരുന്നു. ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുത്ത ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന്‍റെ അഭാവം ഇംഗ്ലണ്ടിനും തിരിച്ചടിയാണ്.