മുബൈ : ഫാഫ് ഡു പ്ലെസിസിന്‍റെ മികച്ച നേതൃപാടവമാണ് ഐപിഎല്ലിന്‍റെ പുതിയ സീസണിലേക്ക് അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ പ്രധാന കാരണമെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ (ആര്‍സിബി) വെറ്ററൻ താരം വിരാട് കോലി. 2008ലെ ആദ്യ പതിപ്പ് മുതൽ ആര്‍സിബിയോടൊപ്പമുള്ള കോലി 2013 മുതൽ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വർഷത്തെ ഐപിഎല്ലിനുശേഷമാണ് താരം നായകസ്ഥാനം ഉപേക്ഷിച്ചത്.
'ഫാഫിനെ ഞങ്ങൾക്കായി ലേലത്തിൽ പിടിക്കുന്നു, പദ്ധതികള്‍ എല്ലാം വളരെ വ്യക്തമായിരുന്നു. ഞങ്ങൾക്ക് വളരെയധികം ബഹുമാനം നൽകുന്ന ഒരു ക്യാപ്റ്റനെയായിരുന്നു വേണ്ടിയിരുന്നത്. നിര്‍ദേശങ്ങളായിരുന്നു, ആജ്ഞയല്ല ഞങ്ങള്‍ക്ക് വേണ്ടത്.
-
ROYAL CHALLENGERS ASSEMBLE! 😎💪🏻
— Royal Challengers Bangalore (@RCBTweets) March 22, 2022 " class="align-text-top noRightClick twitterSection" data="
Preparing for #IPL2022 with a smile and complete focus. 😁💯 @kreditbee #PlayBold #WeAreChallengers #Mission2022 pic.twitter.com/QMV7BHYrG2
">ROYAL CHALLENGERS ASSEMBLE! 😎💪🏻
— Royal Challengers Bangalore (@RCBTweets) March 22, 2022
Preparing for #IPL2022 with a smile and complete focus. 😁💯 @kreditbee #PlayBold #WeAreChallengers #Mission2022 pic.twitter.com/QMV7BHYrG2ROYAL CHALLENGERS ASSEMBLE! 😎💪🏻
— Royal Challengers Bangalore (@RCBTweets) March 22, 2022
Preparing for #IPL2022 with a smile and complete focus. 😁💯 @kreditbee #PlayBold #WeAreChallengers #Mission2022 pic.twitter.com/QMV7BHYrG2
അദ്ദേഹം ഒരു ടെസ്റ്റ് ക്യാപ്റ്റനാണ്, ആ നിലയില്‍ ഇതിനകം തന്നെ ധാരാളം അംഗീകാരങ്ങളുമുണ്ട്. ആർസിബിയെ അദ്ദേഹം നയിക്കുന്നതിൽ ഞങ്ങൾക്ക് ആവേശമുണ്ട്' - കോലി പറഞ്ഞു.
also read: Women's World Cup: ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയം; സെമി പ്രതീക്ഷയില്‍ ഇന്ത്യൻ വനിത ടീം
ഡു പ്ലെസിസുമായി താരങ്ങള്‍ക്ക് മികച്ച ബന്ധമാണുള്ളതെന്നും കോലി വ്യക്തമാക്കി. 'ഞങ്ങൾ അദ്ദേഹവുമായി വളരെ നന്നായി ഇടപഴകുന്നു. എനിക്കും മാക്‌സിക്കും (ഗ്ലെൻ മാക്സ്വെൽ) ദിനേഷ് കാർത്തിക്കിനും മറ്റെല്ലാ കളിക്കാര്‍ക്കും ഈ ടൂർണമെന്‍റ് ആസ്വദിക്കാനാവുമെന്ന് കരുതുന്നു'- കോലി കൂട്ടിച്ചേർത്തു.
അതേസമയം മെഗാ ലേലത്തില്‍ ഏഴ് കോടി മുടക്കിയാണ് ഫാഫ് ഡു പ്ലെസിസിനെ ആര്‍സിബി ടീമിലെത്തിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം നാല് തവണ ഐപിഎല്‍ കിരീടം നേടാന്‍ താരത്തിനായിട്ടുണ്ട്.