ETV Bharat / sports

കോലിയോ രോഹിത്തോ ബുംറയോ അല്ല ; ഇന്ത്യന്‍ ടീമിലെ പ്രധാന താരത്തെ തെരഞ്ഞെടുത്ത് ദിനേശ് കാര്‍ത്തിക് - രോഹിത് ശര്‍മ

ബോളുകൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങാന്‍ കഴിയുന്ന ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും പ്രധാനപ്പെട്ട താരമെന്ന് വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്

Dinesh Karthik on Hardik Pandya  Dinesh Karthik  Hardik Pandya  Virat Kohli  Rohit Sharma  Jasprit Bumrah  ഹാര്‍ദിക് പാണ്ഡ്യ  ദിനേശ് കാര്‍ത്തിക്  വിരാട് കോലി  രോഹിത് ശര്‍മ  ജസ്‌പ്രീത് ബുംറ
കോലിയോ രോഹിത്തോ ബുംറയോ അല്ല
author img

By

Published : Mar 26, 2023, 3:49 PM IST

മുംബൈ : ഈ വര്‍ഷം അവസാനത്തില്‍ സ്വന്തം മണ്ണില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്‍റെ തയ്യാറെടുപ്പുകളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ശ്രീലങ്കയ്‌ക്കും ന്യൂസിലന്‍ഡിനുമെതിരായ പരമ്പര തൂത്തുവാരിക്കൊണ്ട് തുടങ്ങാന്‍ കഴിഞ്ഞുവെങ്കിലും ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ തോല്‍വി വഴങ്ങിയത് ഇന്ത്യയ്‌ക്ക് ക്ഷീണമായിരുന്നു.

ഓസീസിനെതിരായ മൂന്ന് മത്സര പരമ്പര 2-1നാണ് ഇന്ത്യ കൈവിട്ടത്. ആദ്യ മത്സരത്തില്‍ അതിഥേയര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞുവെങ്കിലും തുടര്‍ന്നുള്ള രണ്ട് ഏകദിനങ്ങളും പിടിച്ചാണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. പേരുകേട്ട ബാറ്റിങ് നിര പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതായിരുന്നു ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന്. ഐപിഎല്ലിന് ശേഷമാവും താരങ്ങള്‍ ഇനി വീണ്ടും ഇന്ത്യന്‍ കുപ്പായമണിയുക.

ഇതിനിടെ ഇന്ത്യന്‍ നിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരത്തെ തെരഞ്ഞെടുത്തിരിക്കുകയാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ്‌ കാര്‍ത്തിക്. കാര്‍ത്തിക്കിനെ സംബന്ധിച്ച് രോഹിത് ശര്‍മയും വിരാട് കോലിയും ജസ്‌പ്രീത് ബുംറയും ഒന്നുമല്ല ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം. പേസ്‌ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രധാനിയെന്നാണ് ദിനേശ് കാര്‍ത്തിക് പറയുന്നത്.

Dinesh Karthik on Hardik Pandya  Dinesh Karthik  Hardik Pandya  Virat Kohli  Rohit Sharma  Jasprit Bumrah  ഹാര്‍ദിക് പാണ്ഡ്യ  ദിനേശ് കാര്‍ത്തിക്  വിരാട് കോലി  രോഹിത് ശര്‍മ  ജസ്‌പ്രീത് ബുംറ
ഹാര്‍ദിക് പാണ്ഡ്യ

"ഇന്ത്യന്‍ ലൈനപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട താരം ഹാര്‍ദിക് പാണ്ഡ്യ ആണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. കാരണം ബോളുകൊണ്ടും ബാറ്റുകൊണ്ടും ഒരു പോലെ ടീമിന് മുതല്‍ക്കൂട്ടാവാന്‍ ഹാര്‍ദിക്കിന് കഴിയും. മീഡിയം പേസ് എറിയാന്‍ കഴിയുന്ന ഒരു ബാറ്റിങ്‌ ഓള്‍റൗണ്ടറെ കിട്ടുകയെന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്.

സ്‌പിന്‍ ഓള്‍ റൗണ്ടര്‍മാരായി നമുക്ക് രണ്ട് മൂന്ന് കളിക്കാരുണ്ട്. എന്നാല്‍ ഫാസ്റ്റ് ബോളിങ് ഓള്‍ റൗണ്ടറെ കിട്ടാന്‍ പ്രയാസമാണ്" - ദിനേശ് കാര്‍ത്തിക് പറഞ്ഞു. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടാണ് കാര്‍ത്തിക്കിന്‍റെ പ്രതികരണം.

"ഇന്ത്യയുടെ മധ്യനിരയില്‍ നന്നായി ബാറ്റ് ചെയ്യാന്‍ ഹാര്‍ദിക്കിന് കഴിയുന്നുണ്ട്. ബോളിങ്ങിന്‍റെ കാര്യം വരുമ്പോൾ, എതിര്‍ ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കാനും വിക്കറ്റുകള്‍ നേടാനുമുള്ള കഴിവും അവനുണ്ട്. പ്രവചിക്കാന്‍ കഴിയാത്തതിനാലാണ് അവനെതിരെ കളിക്കുമ്പോള്‍ ബാറ്റര്‍മാര്‍ പ്രയാസപ്പെടുന്നത്.

ഹാര്‍ദിക് പന്തെറിയാന്‍ തുടങ്ങുമ്പോള്‍ ഒരു ഷോട്ട് ബോള്‍ പ്രതീക്ഷിച്ച് ബാക്ക് ഫൂട്ടിലാവും ബാറ്റര്‍ കാത്തിരിക്കുക. എന്നാല്‍ ബാറ്ററുടെ പ്രതീക്ഷ തെറ്റിക്കുന്നതായിക്കും അവന്‍റെ പന്ത്. തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ പ്രധാനപ്പെട്ട താരമാണ് ഹാര്‍ദിക്. ഹാര്‍ദിക്കിന്‍റെ പ്രകടനം ടീമിന്‍റെ മൊത്തം പ്രകടനത്തെ ഏറെ സ്വാധീനിക്കാന്‍ പോന്നതാണ്" - ദിനേശ്‌ കാര്‍ത്തിക് പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ബോളുകൊണ്ട് നിര്‍ണായക ഘട്ടത്തില്‍ ബ്രേക്ക് ത്രൂ നല്‍കിയ ഹാര്‍ദിക് പാണ്ഡ്യ ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. അതേസമയം ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കാനുള്ള ഒരുക്കത്തിലാണ് 29കാരനായ ഹാര്‍ദിക്. കഴിഞ്ഞ സീസണില്‍ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.

ALSO READ: ഞാനാണ് സെലക്‌ടറെങ്കില്‍ ഗില്ലിനെ തന്നെയാവും തെരഞ്ഞെടുക്കുക; ഇന്ത്യന്‍ ടീമില്‍ നിന്നുള്ള പുറത്താവലില്‍ ശിഖര്‍ ധവാന്‍

ടീമിന്‍റെ അരങ്ങേറ്റ സീസണ്‍ കൂടിയായിരുന്നുവിത്. ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ മലയാളി താരം സഞ്‌ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചായിരുന്നു ഗുജറാത്തിന്‍റെ കിരീട നേട്ടം. ടീമിന്‍റെ മുന്നേറ്റത്തില്‍ ഹാര്‍ദിക്കിന്‍റെ ഓള്‍ റൗണ്ടര്‍ മികവ് ഏറെ നിര്‍ണായകമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.