ETV Bharat / sports

'ഇത് എക്കാലത്തെയും മികച്ച ഏകദിന ടീം...'; ലോകകപ്പിലെ ഇന്ത്യന്‍ ടീമിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്

Dinesh Karthik About Indian Team: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്.

Cricket World Cup 2023  Dinesh Karthik About Indian Team  India vs Netherlands  Dinesh Karthik On Team India  Cricket World Cup 2023 Semi Finals  ക്രിക്കറ്റ് ലോകകപ്പ് 2023  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ഇന്ത്യന്‍ ടീമിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഇന്ത്യ നെതര്‍ലന്‍ഡ്‌സ്
Dinesh Karthik About Indian Team
author img

By ETV Bharat Kerala Team

Published : Nov 10, 2023, 11:22 AM IST

ബെംഗളൂരു : എക്കാലത്തെയും മികച്ച ടീമാണ് ഇപ്പോള്‍ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്ക് ഉള്ളതെന്ന് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് (Dinesh Karthik About Team India). ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തില്‍ ഉള്ള ടീം ഇന്ത്യ ജൈത്രയാത്ര തുടരുന്നതിനിടെയാണ് ദിനേശ് കാര്‍ത്തിക്കിന്‍റ പ്രതികരണം. നിലവില്‍ ലോകകപ്പ് സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച ടീം ആദ്യ റൗണ്ടിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടാനുള്ള ഒരുക്കത്തിലാണ് (India vs Netherlands).

ക്രിക്കറ്റ് ലോകകപ്പില്‍ പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരാണ് ടീം ഇന്ത്യ. കളിച്ച എട്ട് മത്സരവും ജയിച്ചാണ് ഇന്ത്യ ലോകകപ്പ് സെമി ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്. മുന്‍പ് ഒരിക്കല്‍പ്പോലും നടത്താത്ത അത്രയും മികച്ച പ്രകടനമാണ് ഇപ്രാവശ്യം ലോകകപ്പില്‍ ടീം ഇന്ത്യ കാഴ്‌ചവയ്‌ക്കുന്നതെന്ന് ദിനേശ് കാര്‍ത്തിക് ക്രിക്ബസിനോട് പറഞ്ഞു.

'ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടീമാണ് ഇത്. ഈ ഏകദിന ലോകകപ്പില്‍ ഇന്ത്യയെപ്പോലെ ആധിപത്യം പുലര്‍ത്തിയ മറ്റൊരു ടീമുമില്ല. മുന്‍പ് ലോകകപ്പിലും ഒരു ഇന്ത്യന്‍ ടീമും ഇതുപോലെ ആധിപത്യം പുലര്‍ത്തിയിട്ടില്ല.

മുന്‍പ് മികച്ച പ്രകടനം നടത്തിയിട്ടുള്ള ഇന്ത്യന്‍ ടീമുകളെ ഇവര്‍ക്കെതിരെ മത്സരിപ്പിക്കണം. തങ്ങളുടെ പ്രകടനം കൊണ്ട് ഏതൊരു എതിരാളികളെയും സമ്മര്‍ദത്തിലാക്കാന്‍ 2023ലെ ഇന്ത്യയുടെ ലോകകപ്പ് ടീമിന് സാധിക്കും'- ദിനേശ് കാര്‍ത്തിക് പറഞ്ഞു.

ലോകകപ്പ് സെമി ഫൈനലിന് മുന്‍പ് ഇന്ത്യയുടെ അവസാന മത്സരം നെതര്‍ലന്‍ഡ്‌സുമായിട്ടാണ്. ഈ മാസം 12ന് ഉച്ചയ്‌ക്ക് രണ്ടിന് ചിന്നസ്വാമിയില്‍ വച്ചാണ് ഈ മത്സരം. അതേസമയം, സെമി ഫൈനലില്‍ ടോസ് ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായിരിക്കുമെന്നും കാര്‍ത്തിക്ക് അഭിപ്രായപ്പെട്ടു.

'മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് ലോകകപ്പിന്‍റെ സെമി ഫൈനല്‍ പോരാട്ടം നടക്കുന്നത്. ടോസ് ലഭിച്ചാല്‍, ആദ്യം ബാറ്റ് ചെയ്യണോ അതോ ബോള്‍ ചെയ്യണോ എന്ന തീരുമാനം ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായിരിക്കും. കാരണം, അവിടെ മഞ്ഞ് വീഴ്‌ചയ്‌ക്കുള്ള സാധ്യതയുണ്ട്. കൂടാതെ ആദ്യത്തെ പത്ത് ഓവറില്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ ആനൂകൂല്യവും ലഭിക്കും. ഫൈനല്‍ വരെ ഇന്ത്യ ഒരേ ഇലവനെ തന്നെ കളിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. ഓരോ താരങ്ങളും അവരുടെ റോള്‍ കൃത്യമായി തന്നെ ചെയ്യുന്നുണ്ട് ഇപ്പോള്‍'- ദിനേശ് കാര്‍ത്തിക് പറഞ്ഞു.

Also Read : സച്ചിന്‍ വീണു, ഇനി അവിടെ രചിന്‍; ലോകകപ്പ് റണ്‍വേട്ടയില്‍ റെക്കോഡ് സ്വന്തമാക്കി കിവീസ് ബാറ്റര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.