ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവ പേസറാണ് ദീപക് ചഹാര്‍. ടീമിനൊപ്പം ശ്രീലങ്കന്‍ പര്യടനത്തിനായി പറക്കാനിരിക്കുകയാണ് താരം. ഇപ്പോഴിതാ തന്നെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പഠിപ്പിച്ചതും, പവര്‍പ്ലേ ബൗളറാക്കി മാറ്റിയതും മുന്‍ ഇന്ത്യന്‍ നായകനും ഐപിഎല്ലില്‍ ചെന്നെെ സൂര്‍പ്പര്‍ കിങ്സ് നായകനുമായ എംഎസ് ധോണിയാണെന്ന് പറഞ്ഞിരിക്കുകയാണ് ദീപക് ചഹാര്‍.
'മഹി ഭായ് എന്നെ ഒരു പവർപ്ലേ ബൗളറാക്കി. 'നീ എന്റെ പവർപ്ലേ ബൗളർ' എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. അദ്ദേഹം, മിക്കപ്പോഴും, മത്സരത്തിന്‍റെ ആദ്യ ഓവർ എനിക്ക് തന്നിരുന്നു. പലപ്പോഴും എന്നെ വളരെയധികം ശകാരിച്ചിരുന്നു. പക്ഷേ ആ സംഭാഷണങ്ങൾ, ആ മാർഗ നിർദേശങ്ങള്‍ എനിക്ക് വളരെയധികം ഗുണം ചെയ്യുകയും ഒരു ബൗളറായി വളരാൻ എന്നെ സഹായിക്കുകയും ചെയ്തു - ദീപക് ചഹാര്‍ പറഞ്ഞു.
read more: 'വിമര്‍ശനങ്ങളില്‍ ശൈലി മാറ്റാന്‍ തയ്യാറല്ല': വൃദ്ധിമാൻ സാഹ
'മഹി ഭായിക്ക് കീഴില്‍ കളിക്കുകയെന്നത് കുറേ കാലമായുള്ള വലിയ സ്വപ്‌നമായിരുന്നു. അദ്ദേഹത്തിന്‍റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. അദ്ദേഹത്തിന്‍റെ ഉപദേശങ്ങള്‍ എന്‍റെ പ്രകടനങ്ങള്‍ മറ്റൊരു തലത്തില്‍ എത്തിച്ചു. എന്നെ എപ്പോഴും പിന്തുണച്ചിരുന്നു. എങ്ങനെയാണ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞുതന്നു' ദീപക് ചഹാര്‍ കൂട്ടിച്ചേര്‍ത്തു.