ന്യൂഡൽഹി: ഐപിഎല്ലിന്‍റെ പുതിയ സീസണിൽ പുതിയ മുഖത്തോടെ ഡൽഹി ക്യാപ്പിറ്റൽസ്. ലീഗിന് മുന്നോടിയായി ടീം തങ്ങളുടെ പുതിയ ജേഴ്‌സി പുറത്തിറക്കി. കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്‌തമായി ചുവപ്പും നീലയും കലർന്ന ജേഴ്‌സിയാണ് ഇത്തവണ പുറത്തിറക്കിയിരിക്കുന്നത്.
-
🎥 | #NayiDilliKiNayiJersey ➡️ In all its glory 💙❤️#YehHaiNayiDilli #IPL2022 pic.twitter.com/D8vwyr4fdt
— Delhi Capitals (@DelhiCapitals) March 12, 2022 " class="align-text-top noRightClick twitterSection" data="
">🎥 | #NayiDilliKiNayiJersey ➡️ In all its glory 💙❤️#YehHaiNayiDilli #IPL2022 pic.twitter.com/D8vwyr4fdt
— Delhi Capitals (@DelhiCapitals) March 12, 2022🎥 | #NayiDilliKiNayiJersey ➡️ In all its glory 💙❤️#YehHaiNayiDilli #IPL2022 pic.twitter.com/D8vwyr4fdt
— Delhi Capitals (@DelhiCapitals) March 12, 2022
'പുതിയ ഡൽഹിക്ക് പുതിയ ജഴ്‌സി' എന്ന തലക്കെട്ടോടെയാണ് ടീം ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. ടീമിന്‍റെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആരാധകർക്ക് നൽകിയാണ് പുതിയ ജേഴ്‌സിയുടെ ഉദ്‌ഘാടനം നിർവഹിച്ചത്. പിന്നാലെ ഋഷഭ് പന്ത്, ആന്‍റിച്ച് നോർക്യെ, ഡേവിഡ് വാർണർ എന്നിവരെയുൾപ്പെടുത്തി പോസ്റ്ററും പുറത്തിറക്കി.
ALSO READ: IPL 2022: ഹെയ്‌ൽസിന്‍റെ പിൻമാറ്റം; ആരോണ്‍ ഫിഞ്ചിനെ ടീമിലെത്തിച്ച് കൊൽക്കത്ത
മാർച്ച് 27ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസാണ് ഡൽഹിയുടെ ആദ്യ എതിരാളികൾ. ബൗളിങ് നിരയിലും ബാറ്റിങ് നിരയിലും മികച്ച താരങ്ങളുമായാണ് ഡൽഹി ഇത്തവണയെത്തുന്നത്. ഋഷഭ് പന്തും, ഡേവിഡ് വാർണറും, പൃഥ്വി ഷായും അണിനിരക്കുന്ന ബാറ്റിങ് നിരയും, ആന്‍റിച്ച് നോർക്യേ, മിച്ചൽ മാർഷ്, അക്‌സർ പട്ടേൽ എന്നിവരുടെ ബൗളിങ് നിരയും ടീമിന് കരുത്താണ്.