ETV Bharat / sports

WPL | തുടർച്ചയായ അഞ്ചാം തോൽവിയേറ്റ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ; ഡൽഹിക്ക് മുന്നിൽ കീഴടങ്ങിയത് 6 വിക്കറ്റിന് - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

29 റൺസ് നേടിയ ജെസ് ജൊനാസ് 32 റണ്‍സുമായി പുറത്താകാതെ നിന്ന കാപ്പ് എന്നിവരാണ് ഡൽഹിയെ വിജയതീരമണിയിച്ചത്. ബാംഗ്ലൂരിനായി മലയാളി താരം ആശ ശോഭന നാല് ഓവറിൽ 27 റൺസിന് രണ്ട് വിക്കറ്റ് നേടി

WPL  Royal Challengers Bangalore  Womens Premier League  വനിത പ്രീമിയർ ലീഗ്  Delhi Capitals  Delhi Capitals defeated Royal Challengers  RCB vs DC results  RCB vs DC score  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ  ഡൽഹി ക്യാപിറ്റൽസ്
തുടർച്ചയായ അഞ്ചാം തോൽവിയേറ്റ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ
author img

By

Published : Mar 14, 2023, 10:34 AM IST

നവി മുംബൈ : വനിത പ്രീമിയർ ലീഗിൽ തോൽവിയുടെ പടുകുഴിയിൽ നിന്ന് കരകയറാനാകാതെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഡൽഹി ക്യാപിറ്റൽസിനെതിരെ ആറ് വിക്കറ്റ് തോൽവി വഴങ്ങിയതോടെ ലീഗിൽ ആര്‍സിബിയുടെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്. ടോസ് നഷ്‌ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 150 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ രണ്ട് പന്തുകൾ ബാക്കിയാക്കിയാണ് ഡൽഹി ക്യാപിറ്റൽസ് ജയത്തിലെത്തിയത്. 15 പന്തിൽ 29 റൺസ് നേടിയ ജെസ് ജൊനാസ്, 32 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്ന മരിസാനെ കാപ്പ് എന്നിവരാണ് ഡൽഹിയെ ജയത്തിലെത്തിച്ചത്.

151 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡൽഹിയെ വിറപ്പിച്ചുകൊണ്ടാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ തുടങ്ങിയത്. ഇന്നിങ്‌സിന്‍റെ രണ്ടാം പന്തിൽ തന്നെ ഓപ്പണറായ വെടിക്കെട്ട് ബാറ്റർ ഷെഫാലി വെർമയെ മടക്കി. സ്‌കോർ ബോർഡിൽ ഒരു റൺസ് മാത്രം നിൽക്കെ മേഗൻ സ്‌കട്ടിന്‍റെ പന്തിൽ ഗോൾഡൻ ഡക്കായാണ് ഷെഫാലി മടങ്ങിയത്.

പിന്നീട് ക്രീസിലെത്തിയ ആലീസ് കാപ്‌സി ബൗണ്ടറികൾ കണ്ടെത്തിയതോടെ സ്‌കോർ ഉയർന്നു. 24 പന്തിൽ 8 ഫോറുകൾ അടക്കം 38 റൺസ് നേടിയാണ് കാപ്‌സി പുറത്തായത്. പ്രീതി ബോസിന്‍റെ ബോളിൽ എലിസി പെറിക്ക് പിടി നൽകിയാണ് താരം മടങ്ങിയത്. പിന്നീട് ക്രീസിൽ ഒത്തുചേർന്ന മെഗ് ലാനിങ്ങും ജെമീമ റോഡ്രിഗസും ചേർന്ന് നാലാം വിക്കറ്റിൽ 25 റൺസ് കൂട്ടിച്ചേർത്തു. മെഗ് ലാനിങ്ങിനെ ഹെതർ നൈറ്റിന്‍റെ കൈകളിലെത്തിച്ച് മലയാളി താരം ആശ ശോഭനയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 14 പന്തിൽ 15 റൺസ് മാത്രമാണ് ലാനിങ്ങിന് നേടാനായത്.

വ്യക്‌തിഗത സ്‌കോർ 17 ൽ നിൽക്കെ 12-ാം ഓവറിലെ ആദ്യ പന്തിൽ ജെമീമ റോഡ്രിഗസ് നൽകിയ ക്യാച്ച് പ്രീതി ബോസ് കൈവിട്ടു. പുതുജീവൻ ലഭിച്ച ജെമീമ 32 റൺസ് നേടിയാണ് പുറത്തായത്. ആശയുടെ പന്തിൽ റിച്ച ഘോഷിന് ക്യാച്ച് നൽകുകയായിരുന്നു. പിന്നീട് അഞ്ചാം വിക്കറ്റിൽ കൂട്ടുചേർന്ന കാപ്പും ജൊനാസും ചേർന്ന് ഡൽഹിയെ ജയത്തിലെത്തിച്ചു. ഇരുവരും 45 റൺസിന്‍റെ നിർണായകമായ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ബാംഗ്ലൂരിനായി മലയാളി താരം ആശ ശോഭന നാല് ഓവറിൽ 27 റൺസിന് രണ്ട് വിക്കറ്റും മേഗൻ സ്‌കട്ട്, പ്രീതി ബോസ് എന്നിവർ ഒരു വിക്കറ്റ് വീതവും വീഴ്‌ത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് 52 പന്തില്‍ നാല് ഫോറുകളും 5 സിക്‌സറുകളും അടക്കം 67 റണ്‍സുമായി പുറത്താകാതെ നിന്ന എലിസി പെറി, 16 പന്തിൽ മൂന്ന് വീതം സിക്‌സുകളും ഫോറുകളുമടക്കം 37 റൺസ് നേടിയ റിച്ച ഘോഷ് എന്നിവരുടെ ബാറ്റിങ് മികവിലാണ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 150 റൺസ് നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിച്ച ഘോഷിന്‍റെ പ്രകടനം മത്സരത്തിൽ നിർണായകമായി.

15 പന്തിൽ 8 റൺസ് നേടിയ ക്യാപ്‌റ്റൻ സ്‌മൃതി മന്ദാന നിരാശപ്പെടുത്തി. 19 പന്തിൽ 21 റൺസ് നേടിയ സോഫി ഡെവിനാണ് ബാംഗ്ലൂൾ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരു താരം. ഹീതർ നൈറ്റ് (11), ശ്രേയങ്ക പാട്ടീൽ (4) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. ഡൽഹിക്കായി ശിഖ പാണ്ഡെ മൂന്ന് വിക്കറ്റ് നേടി. ടെറ നോറിസിനാണ് ശേഷിക്കുന്ന ഒരു വിക്കറ്റ് ലഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.