ഹരാരെ : സിംബാബ്‌വെക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി പേസര്‍ ദീപക് ചഹാര്‍. പരിക്കിനെ തുടര്‍ന്ന് ആറര മാസത്തോളമാണ് താരം ടീമിന് പുറത്തിരുന്നത്. തിരികെയെത്തിയ ആദ്യ മത്സരത്തില്‍ ഏഴ് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ചഹാര്‍ വീഴ്ത്തിയത്. കളിയിലെ താരവും ചഹാറായിരുന്നു.
ഐപിഎല്ലിന് മുന്‍പായാണ് ദീപക് ചഹാറിന് പരിക്കേറ്റത്. അതേ തുടര്‍ന്ന് താരത്തിന് ഐപിഎല്‍ സീസണ്‍ പൂര്‍ണമായി നഷ്‌ടപ്പെട്ടിരുന്നു. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ പരിചരണത്തിന് ശേഷമാണ് താരത്തെ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്.
-
Deepak Chahar is unplayable with the new ball 🔥👏#DeepakChahar #ZIMvIND #CricketTwitter pic.twitter.com/zfLajygqVM
— CricTracker (@Cricketracker) August 18, 2022 " class="align-text-top noRightClick twitterSection" data="
">Deepak Chahar is unplayable with the new ball 🔥👏#DeepakChahar #ZIMvIND #CricketTwitter pic.twitter.com/zfLajygqVM
— CricTracker (@Cricketracker) August 18, 2022Deepak Chahar is unplayable with the new ball 🔥👏#DeepakChahar #ZIMvIND #CricketTwitter pic.twitter.com/zfLajygqVM
— CricTracker (@Cricketracker) August 18, 2022
സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ മത്സരത്തിലെ തിരിച്ചുവരവില്‍ തനിക്ക് സന്തോഷമുണ്ടെന്ന് മത്സരശേഷം ചഹാര്‍ അഭിപ്രായപ്പെട്ടു. സിംബാബ്‌വെയില്‍ എത്തുന്നതിന് മുമ്പ് കുറച്ച് പരിശീലന മത്സരങ്ങള്‍ ഞാന്‍ കളിച്ചിരുന്നു. ആദ്യ ചില ഓവറുകളില്‍ ശരീരവും മനസും ഒരുപോലെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ല.
എന്നാല്‍ അതിന് ശേഷമാണ് താളം കണ്ടെത്താനായത്. ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആറര മാസത്തിന് ശേഷമാണ്. അതിന്‍റേതായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നതായി മത്സരശേഷം ദീപക് ചഹാര്‍ വ്യക്തമാക്കി.
സിംബാബ്‌വെയ്‌ക്കതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ 40.3 ഓവറില്‍ 189 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ദീപക് ചഹാറിന് പുറമെ അക്‌സര്‍ പട്ടേല്‍, പ്രസിദ്ധ് കൃഷ്‌ണ എന്നിവരും ഇന്ത്യയ്‌ക്കായി മൂന്ന് വിക്കറ്റ് നേടി.
-
A brilliant comeback for @deepak_chahar9 as he is adjudged Player of the Match for his bowling figures of 3/27 👏👏#TeamIndia go 1-0 up in the three-match ODI series.#ZIMvIND pic.twitter.com/HowMse2blr
— BCCI (@BCCI) August 18, 2022 " class="align-text-top noRightClick twitterSection" data="
">A brilliant comeback for @deepak_chahar9 as he is adjudged Player of the Match for his bowling figures of 3/27 👏👏#TeamIndia go 1-0 up in the three-match ODI series.#ZIMvIND pic.twitter.com/HowMse2blr
— BCCI (@BCCI) August 18, 2022A brilliant comeback for @deepak_chahar9 as he is adjudged Player of the Match for his bowling figures of 3/27 👏👏#TeamIndia go 1-0 up in the three-match ODI series.#ZIMvIND pic.twitter.com/HowMse2blr
— BCCI (@BCCI) August 18, 2022
മറുപടി ബാറ്റിങ്ങില്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ശിഖര്‍ ധവാന്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവര്‍ ചേര്‍ന്നാണ് സന്ദര്‍ശകര്‍ക്ക് അനായാസ ജയം സമ്മാനിച്ചത്. 72 പന്തില്‍ 10 ബൗണ്ടറിയുടെയും, ഒരു സിക്‌സിന്‍റെയും അകമ്പടിയോടെയാണ് ഗില്‍ 82 റണ്‍സ് അടിച്ചത്. മറുവശത്ത് നിലയുറപ്പിച്ച് കളിച്ച ധവാന്‍ 113 പന്തില്‍ പുറത്താകാതെ 81 റണ്‍സ് നേടി.