ന്യൂഡല്‍ഹി: ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ പ്രകടനത്തിലെ സ്ഥിരതയില്ലായ്മ വളരെയധികം ചര്‍ച്ചയായ കാര്യമാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ദീപ് ദാസ്‌ഗുപ്ത .രഹാനെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതുപോലെയല്ല ഇപ്പോഴുള്ളതെന്നാണ് ദീപ് ദാസ് ഗുപ്ത പറയുന്നത്. താരത്തിന്‍റെ ബാറ്റിങ് ടെക്നിക്കുകളേയും ദീപ് ദാസ് വിമര്‍ശിച്ചു.
രഹാനെ ശരിക്കും താരമായിരുന്നു
'2015-16 കാലത്തുള്ള അതേ കളിക്കാരനാണ് രഹാനെ ഇപ്പോഴെന്ന് ഞാന്‍ കരുതുന്നില്ല. അവന്‍ അവിശ്വസനീയമായ പ്രകടനം നടത്തുന്ന കളിക്കാരനായിരുന്നു. മുംബൈക്ക് വേണ്ടി കളിക്കുന്ന കാലത്ത് അവന്‍ ശരിക്കും ഒരു താരമായിരുന്നു. ഇന്ത്യയ്ക്കായി കളിക്കുന്നതിന് മുമ്പ് പുല്ല് നിറഞ്ഞ വാങ്കഡെയിലെ പിച്ചില്‍ മികച്ച പ്രകടനങ്ങളാണ് താരം നടത്തിയത്. വെല്ലുവിളികള്‍ നിറഞ്ഞ പിച്ചില്‍ മൂന്നാം സ്ഥാനത്തിറങ്ങി 4000 മുതല്‍ക്ക് 4500 റണ്‍സ് വരെയും രഹാനെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.' ദീപ് ദാസ് ഗുപ്ത പറഞ്ഞു.
also read: ബൊപ്പണ്ണയ്ക്ക് സാനിയയുടെ മകന്‍റെ ഹൈ ഫൈവ്; കയ്യടിച്ച് ആരാധകര്‍
ബാറ്റിങ് ശരാശരി 21ന് മുകളില്‍ മാത്രം
കഴിഞ്ഞ ഏഴ് ടെസ്റ്റ് മത്സരങ്ങളിലായി 21ന് മുകളില്‍ മാത്രമാണ് താരത്തിന്‍റെ ശരാശരി. ന്യൂസിന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ആദ്യ ഇന്നിങ്സില്‍ 49 റണ്‍സ് നേടി ഇന്ത്യന്‍ നിരയില്‍ ടോപ് സ്കോററായ താരം രണ്ടാം ഇന്നിങ്സില്‍ 15 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്കോറര്‍
അതേസമയം കഴിഞ്ഞ വര്‍ഷം നടന്ന ബോക്സിങ് ഡേ ടെസ്റ്റിലാണ് രഹാനെ അവസാന സെഞ്ചുറി കണ്ടെത്തിയത്. എന്നാല്‍ കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി കൂടുതല്‍ റണ്‍സ് കണ്ടെത്തിയ താരമാണ് രഹാനെ. 42.92 ശരാശരിയില്‍ മൂന്ന് സെഞ്ചുറികളടക്കം 1159 റണ്‍സായിരുന്നു താരത്തിന്‍റെ നേട്ടം.