ETV Bharat / sports

'ക്രിക്കറ്റിന്‍റെ വൃത്തികേടുകൾ അലക്കാനുള്ള വാഷിങ് മെഷീനല്ല എന്‍റെ കുടുംബം'; നായക വിലക്കിനെതിരായ അപ്പീൽ പിൻവലിച്ച് വാർണർ - ക്രിക്കറ്റ് ഓസ്‌ട്രേലിയ

റിവ്യൂ പാനൽ തന്നെക്കുറിച്ചും ന്യൂലാൻഡ്‌സിലെ മൂന്നാം ടെസ്റ്റിനിടെയുണ്ടായ സംഭവത്തെക്കുറിച്ചും പൊതു വിചാരണയിലൂടെ ഒരു മീഡിയ സർക്കസ് നടത്താൻ ഉദ്ദേശിക്കുകയാണെന്നും, ഇതിലൂടെ തന്നെയും തന്‍റെ കുടുംബത്തെയും അപമാനിക്കാൻ ശ്രമിക്കുകയാണെന്നും ഡേവിഡ് വാർണർ.

David Warner  David Warner withdraws bid to lift lifetime ban  Warner lifetime ban from Australia captaincy  നായക വിലക്കിനെതിരായ അപ്പീൽ പിൻവലിച്ച് വാർണർ  ഡേവിഡ് വാർണർ  വാർണർ  വാർണർ വിലക്ക്  ക്രിക്കറ്റ് ഓസ്‌ട്രേലിയ  ഡേവിഡ് വാർണറുടെ നായക വിലക്ക്
നായക വിലക്കിനെതിരായ അപ്പീൽ പിൻവലിച്ച് വാർണർ
author img

By

Published : Dec 7, 2022, 9:09 PM IST

മെൽബണ്‍: ഓസ്‌ട്രേലിയൻ ടീമിന്‍റെ നായകനാകാനുള്ള ആജീവനാന്ത വിലക്ക് നീക്കണണെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്ക് നൽകിയ അപ്പീൽ പിൻവലിച്ച് ഓസീസ് സൂപ്പർ താരം ഡേവിഡ് വാർണർ. ക്രിക്കറ്റിന്‍റെ വൃത്തികെട്ട വസ്‌തുക്കൾ അലക്കാനുള്ള വാഷിങ് മെഷീനായി തന്‍റെ കുടുംബത്തെ മാറ്റാൻ കഴിയില്ലെന്നും കുടുംബത്തിനും സഹതാരങ്ങൾക്കും ഇനിയും കൂടുതൽ ആഘാതം സൃഷ്‌ടിക്കാൻ സാധിക്കില്ലെന്നും അറിയിച്ചുകൊണ്ടാണ് വാർണർ തന്‍റെ അപ്പീൽ പിൻവലിച്ചത്.

തെറ്റ് ഏറ്റുപറഞ്ഞ് തിരുത്തിയിട്ടും അതിൽ മേൽ വീണ്ടും അന്വേഷണവും, വിചാരണയും നടത്തുന്നതിന് എതിരെയാണ് താരം നിരശ പ്രകടിപ്പിച്ചത്. 2018ലെ കേപ്‌ടൗണ്‍ ടെസ്റ്റിൽ നടന്ന പന്തുചുരണ്ടൽ വിവാദത്തെത്തുടർന്നാണ് ഡേവിഡ് വാർണർക്ക് ആജീവനാന്ത നായക വിലക്ക് ഏർപ്പെടുത്തിയത്. അന്ന് ടീമിന്‍റെ വൈസ്‌ ക്യാപ്‌റ്റനായിരുന്നു വാർണർ. നായക വിലക്ക് കൂടാതെ വാർണർക്കും സ്റ്റീവ് സ്‌മിത്തിനും ഒരു വർഷത്തെ പൂർണ വിലക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചുമത്തിയിരുന്നു.

'എന്‍റെയും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെയും എതിർപ്പ് വകവയ്ക്കാതെ റിവ്യൂ പാനലിന്‍റെ അസിസ്റ്റിങ് കൗൺസലും റിവ്യൂ പാനലും എന്‍റെ അപേക്ഷയെ സംബന്ധിച്ച് കുറ്റകരമായ അഭിപ്രായങ്ങൾ നടത്തി. ഇത് എന്‍റെ കുടുംബത്തിന്‍റെ ആരോഗ്യത്തെയും ക്ഷേമത്തെയും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്‍റെ താൽപ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു സമീപനമാണ്. വാർണർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്‌തമാക്കി.

കൗൺസൽ അസിസ്റ്റിങ് കൂടാതെ, ഒരു പരിധിവരെ റിവ്യൂ പാനൽ എന്നെക്കുറിച്ചും ന്യൂലാൻഡ്‌സിലെ മൂന്നാം ടെസ്റ്റിനിടെയുണ്ടായ സംഭവത്തെക്കുറിച്ചും ഒരു പൊതു വിചാരണ നടത്താൻ ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു. പൊതുവിചാരണയോടെ അവർ ഒരു 'ശുദ്ധീകരണം' നടത്താൻ ആഗ്രഹിക്കുന്നതായാണ് പാനലിന്‍റെ വാക്കുകളിൽ നിന്ന് വ്യക്‌തമാകുന്നത്. എന്നാൽ എന്‍റെ കുടുംബത്തെ ക്രിക്കറ്റിന്‍റെ വൃത്തികെട്ട വസ്‌തുക്കളെ അലക്കാനുള്ള വാഷിംഗ് മെഷീനായി മാറ്റാൻ ഞാൻ തയ്യാറല്ല.

മറ്റ് മാർഗങ്ങളില്ല: ഖേദകരമെന്നു പറയട്ടെ ഈ സമയത്ത് എന്‍റെ അപേക്ഷ പിൻവലിക്കുകയല്ലാതെ പ്രായോഗികമായ മറ്റൊരു മാർഗവും എനിക്കില്ല. പെരുമാറ്റച്ചട്ടത്തിന് അനുസൃതമായി എന്‍റെ അപേക്ഷ കൈകാര്യം ചെയ്യേണ്ട രീതിയിൽ നിന്ന് വ്യതിചലിച്ചതിനാൽ എന്‍റെ കുടുംബത്തെയോ എന്‍റെ സഹപ്രവർത്തകരെയോ കൂടുതൽ ആഘാതത്തിലേക്ക് തള്ളിവിടാൻ ഞാൻ തയ്യാറല്ല. ക്രിക്കറ്റിനെക്കാൾ പ്രാധാന്യമുള്ള മറ്റ് ചില കാര്യങ്ങളുണ്ട്.' വാർണർ വ്യക്‌തമാക്കി.

അതേസമയം റിവ്യൂ പാനലിന്‍റെ തീരുമാനം പുനഃപരിശോധിക്കാൻ താൻ ഒരു അഭ്യർഥന സമർപ്പിച്ചതായും വാർണർ പറഞ്ഞു. ഒരു മീഡിയ സർക്കസ് നടത്തി എന്നെയും എന്‍റെ കുടുംബത്തെയും കൂടുതൽ അപമാനിക്കുക എന്നതാണ് റിവ്യു പാനലിന്‍റെ ലക്ഷ്യം. എന്നിരുന്നാലും റിവ്യു പാനൽ സ്വീകരിച്ച ക്രമരഹിതമായ നിലപാടിനെ പിന്തുടർന്ന് അവരുടെ തീരുമാനം പുനഃപരിശോധിക്കാനും, സ്ഥാപിതമായ ഒരു പ്രോട്ടോക്കോൾ ബാധകമാക്കാനും ഒരു അഭ്യർഥന സമർപ്പിച്ചിട്ടുണ്ട്.

എല്ലാം കുടുംബം: വിവാദ നാളുകളിൽ തന്‍റെ കുടുംബം നൽകിയ പിന്തുണയെപ്പറ്റിയും വാർണർ വ്യക്‌തമാക്കി. കേപ്‌ടൗണിലെ മൂന്നാം ടെസ്റ്റിനിടെ നടന്ന സംഭവങ്ങൾക്ക് ശേഷം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒട്ടേറെ ത്യാഗങ്ങൾ എനിക്ക് സഹിക്കേണ്ടി വന്നു. അക്കാലയളവിൽ എന്‍റെ ഭാര്യ കാൻഡിസിന്‍റെ അചഞ്ചലമായ പിന്തുണയും സ്നേഹവും ഞാൻ ആസ്വദിച്ചു. എന്‍റെ മൂന്ന് പെൺമക്കൾ, ഐവി മേ, ഇൻഡി റേ, ഇസ്‌ല റോസ് അവരാണ് എന്‍റെ ലോകം. വാർണർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.