മുംബൈ : ഐപിഎല്ലില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലിക്ക് രസകരമായ ഉപദേശവുമായി ഡൽഹി ക്യാപിറ്റൽസ് താരം ഡേവിഡ് വാർണർ. കോലി ഫോമിലേക്ക് മടങ്ങിയെത്താന്‍ കുടുംബത്തില്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്നാണ് വാര്‍ണര്‍ പറയുന്നത്. സ്‌പോർട്‌സ് യാരി സ്ഥാപകൻ സുശാന്ത് മേത്തയുടെ 'മീറ്റ് ആൻഡ് ഗ്രീറ്റ്' സെഷനിലാണ് വാർണർ ഇക്കാര്യം പറഞ്ഞത്.
വിരാട് കോലിക്ക് പഴയ ഫോമിലേക്ക് എങ്ങനെയാണ് മടങ്ങിയെത്താനാവുകയെന്ന ചോദ്യത്തോടാണ് വാര്‍ണര്‍ പ്രതികരിച്ചത്. ''രണ്ട് കുട്ടികളും കൂടിയായി, സ്നേഹം ആസ്വദിക്കൂ'' എന്നായിരുന്നു വാര്‍ണറുടെ മറുപടി. പിന്നാലെ, കോലി അടിസ്ഥാന കാര്യങ്ങളിൽ ഉറച്ചുനിൽക്കണമെന്നും, വൈകാതെ തന്നെ താരത്തിന് മികച്ച പ്രകടനം നടത്താനാവുമെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ വിരാട് കോലി - അനുഷ്‌ക ദമ്പതികള്‍ക്ക് വാമിക എന്ന് പേരുള്ള മകളുണ്ട്. 2021 ജനുവരി 11നായിരുന്നു വാമികയുടെ ജനനം. അതേസമയം സീസണില്‍ 11 മത്സരങ്ങളില്‍ നിന്നും 216 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. ഇതില്‍ ഒരു അര്‍ധ സെഞ്ചുറിമാത്രമാണുള്ളത്.
കഴിഞ്ഞ സീസണില്‍ ഫോമില്ലായ്‌മയില്‍ വലഞ്ഞ വാര്‍ണര്‍ക്ക് പലമത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്നിരുന്നു.