സിഡ്‌നി : വിടവാങ്ങല്‍ ടെസ്റ്റ് മത്സരത്തിന് പിന്നാലെ വികാരാധീനനായി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (David Warner Farewell Test). കഴിഞ്ഞ രണ്ട് വര്‍ഷം ലോക ക്രിക്കറ്റില്‍ ആധിപത്യം സ്ഥാപിച്ച ഓസീസ് ടീമിനെയും അദ്ദേഹം പ്രശംസിച്ചു. സിഡ്‌നിയില്‍ കരിയറിലെ അവസാന മത്സരത്തിന് ശേഷമായിരുന്നു വാര്‍ണറുടെ പ്രതികരണം.
കരിയറിലെ അവസാന മത്സരത്തില്‍ ബാറ്റുകൊണ്ട് തകര്‍പ്പന്‍ പ്രകടനമാണ് വാര്‍ണര്‍ പുറത്തെടുത്തത്. സിഡ്‌നിയില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിനായി വാര്‍ണര്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു. 75 പന്തില്‍ 57 റണ്‍സ് നേടി വിക്കറ്റിന് മുന്നില്‍ വീണ വാര്‍ണറിന് വൈകാരികമായ യാത്രയയപ്പായിരുന്നു സിഡ്‌നിയിലെ കാണികള്‍ നല്‍കിയത് (David Warner Last Test Score).
-
David Warner got emotional during his farewell speech.
— Mufaddal Vohra (@mufaddal_vohra) January 6, 2024 " class="align-text-top noRightClick twitterSection" data="
Thank you for all the awesome memeorie, Davey...!!! pic.twitter.com/MB230KpZbX
">David Warner got emotional during his farewell speech.
— Mufaddal Vohra (@mufaddal_vohra) January 6, 2024
Thank you for all the awesome memeorie, Davey...!!! pic.twitter.com/MB230KpZbXDavid Warner got emotional during his farewell speech.
— Mufaddal Vohra (@mufaddal_vohra) January 6, 2024
Thank you for all the awesome memeorie, Davey...!!! pic.twitter.com/MB230KpZbX
വാര്‍ണര്‍ പുറത്തായതിന് പിന്നാലെ ക്രിസീലേക്ക് എത്തിയത് ഓസീസ് സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്‌മിത്താണ്. സ്‌മിത്തിനെ കൂട്ടുപിടിച്ച് മാര്‍നസ് ലബുഷെയ്‌ന്‍ ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റിന്‍റെ ജയമായിരുന്നു സമ്മാനിച്ചത്. ഇതിന് പിന്നാലെ ആയിരുന്നു ഡേവിഡ് വാര്‍ണറുടെ പ്രതികരണം.
-
For the final time, David Warner leaves the Test arena to a standing ovation from his home crowd 👏 #AUSvPAK pic.twitter.com/EOrHijY6ke
— 7Cricket (@7Cricket) January 6, 2024 " class="align-text-top noRightClick twitterSection" data="
">For the final time, David Warner leaves the Test arena to a standing ovation from his home crowd 👏 #AUSvPAK pic.twitter.com/EOrHijY6ke
— 7Cricket (@7Cricket) January 6, 2024For the final time, David Warner leaves the Test arena to a standing ovation from his home crowd 👏 #AUSvPAK pic.twitter.com/EOrHijY6ke
— 7Cricket (@7Cricket) January 6, 2024
'സ്വപ്‌നതുല്യമായൊരു യാത്ര ആയിരുന്നു ഇത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ മികച്ച ഒരുപാട് നേട്ടം സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയന്‍ ടീമിനായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ വിജയം, ആഷസ് പരമ്പര സമനില, പിന്നെ ഏകദിന ലോകകപ്പ് വിജയം, ഇപ്പോള്‍ ഈ പരമ്പരയും.
മികച്ച ഒരുപാട് പേര്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നുണ്ട്. ഗ്രൗണ്ടിലും പുറത്തും ഒരുപോലായാണ് എല്ലാവരും കഠിനാധ്വാനം ചെയ്യുന്നത്. ഞങ്ങളുടെ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരും മിച്ചല്‍ മാര്‍ഷും.
ടീമിനായി അവര്‍ നല്‍കുന്ന സംഭാവനകളെ കുറിച്ച് എടുത്ത് പറയണം. അവരെ നെറ്റ്‌സില്‍ പോലും നേരിടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.
ഏറെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണ് ഇത്. കാണികളെ രസിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. അതിന് വേണ്ടി എനിക്ക് പറ്റുന്ന കാര്യങ്ങളെല്ലാം ചെയ്‌തു കഴിഞ്ഞു.
എന്‍റെ ജീവിതത്തിന്‍റെ വലിയ ഒരു ഭാഗമാണ് കുടുംബം. അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. കരിയറില്‍ ഇത്രയും കാലം പിന്തുണ നല്‍കിയവര്‍ക്കെല്ലാം നന്ദി..'- ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.
12 വര്‍ഷത്തെ ടെസ്റ്റ് കരിയറിനാണ് ഡേവിഡ് വാര്‍ണര്‍ സിഡ്‌നിയില്‍ തിരശീലയിട്ടിരിക്കുന്നത്. ഓസ്‌ട്രേലിയക്ക് വേണ്ടി 112 ടെസ്റ്റ് മത്സരം കളിച്ച വാര്‍ണര്‍ 44.59 ശരാശരിയില്‍ 8786 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്.
Also Read : വാര്‍ണറിന് അര്‍ധസെഞ്ച്വറി, സിഡ്‌നിയിലും ജയം; ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥാനെ വെള്ളപൂശി ഓസ്‌ട്രേലിയ