ETV Bharat / sports

Sri Lanka Captain Dasun Shanaka ഞെട്ടിച്ചത് ഇന്ത്യ, ഞെട്ടിയത് ശ്രീലങ്ക: നായക സ്ഥാനമൊഴിയാൻ ദാസുന്‍ ഷനക - ഏകദിന ലോകകപ്പ്

Dasun Shanaka Likely To Step Down As Sri Lanka Captain Ahead Of ODI World Cup 2023 ശ്രീലങ്കന്‍ വൈറ്റ് ബോള്‍ ടീമിന്‍റെ ക്യാപ്റ്റന്‍സി ദാസുൻ ഷനക രാജിവയ്‌ക്കുന്നതായി റിപ്പോര്‍ട്ട്. പടിയിറങ്ങുന്നത് ഏകദിന ലോകകപ്പിന് മൂന്നാഴ്‌ച മാത്രം ശേഷിക്കെ

Shanaka Likely To Step Down As Sri Lanka Captain  Dasun Shanaka  Dasun Shanaka captaincy  ODI World Cup 2023  Asia Cup 2023  ദാസുൻ ഷനക  ദാസുൻ ഷനക ശ്രീലങ്കന്‍ ക്യാപ്റ്റന്‍  ഏകദിന ലോകകപ്പ്  ഏഷ്യ കപ്പ് 2023
Dasun Shanaka Likely To Step Down As Sri Lanka Captain
author img

By ETV Bharat Kerala Team

Published : Sep 20, 2023, 3:21 PM IST

കൊളംബോ: ഏകദിന ലോകകപ്പിന് (ODI World Cup 2023) മൂന്നാഴ്‌ചയില്‍ താഴെ മാത്രം ശേഷിക്കെ ശ്രീലങ്കന്‍ ആരാധകരെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ശ്രീലങ്കന്‍ ക്രിക്കറ്റിന്‍റെ വൈറ്റ് ബോള്‍ നായകസ്ഥാനം ദാസുൻ ഷനക രാജിവയ്‌ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് (Dasun Shanaka Likely To Step Down As Sri Lanka Captain Ahead Of ODI World Cup 2023). എന്തുകൊണ്ടാണ് ഷനക രാജിവയ്‌ക്കുന്നതെന്ന കാര്യം വ്യക്തമല്ല.

ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരമാണ് 23-കാരനായ ദാസുൻ ഷനക. താരത്തിന് കീഴില്‍ ഇതേവരെ 37 മത്സരങ്ങള്‍ കളിച്ച ശ്രീലങ്ക 14 എണ്ണത്തില്‍ തോല്‍വി വഴങ്ങിയപ്പോള്‍ 23 എണ്ണത്തില്‍ വിജയിച്ചിട്ടുണ്ട്. 60.5 ആണ് ഷനകയുടെ വിജയ ശതമാനം. കഴിഞ്ഞ ഏഷ്യകപ്പ് ശ്രീലങ്ക സ്വന്തമാക്കിയത് ഷനകയുടെ നേതൃത്വത്തിലാണ്. പാകിസ്ഥാനെ കീഴടക്കിയാണ് കഴിഞ്ഞ തവണ ശ്രീലങ്ക കിരീടം നേടിയത്. എന്നാല്‍ ഇത്തവണ ഏഷ്യ കപ്പില്‍ (Asia Cup 2023) ദാസുൻ ഷനകയ്‌ക്ക് കീഴില്‍ കളിച്ച ശ്രീലങ്ക ഫൈനലില്‍ ഇന്ത്യയോട് ദയനീയ തോല്‍വി വഴങ്ങിയിരുന്നു.

രാജിക്ക് കാരണം ഇന്ത്യയോ: കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യ നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ഷനകയുടെ സംഘത്തെ തകര്‍ത്ത് വിട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ലങ്കയെ ഇന്ത്യ 15.2 ഓവറില്‍ വെറും 50 റണ്‍സിന് ഓള്‍ ഔട്ടാക്കിയിരുന്നു. ഏഴ്‌ ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയ ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ലങ്കയുടെ നട്ടെല്ല് തകര്‍ത്തത്.

മൂന്ന് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഹാര്‍ദിക് പാണ്ഡ്യ കട്ട പിന്തുണയും നല്‍കി. മറുപടിക്കിറങ്ങിയ ഇന്ത്യയുടെ വിജയം ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് ഉറപ്പിക്കുകയായിരുന്നു. ഏഷ്യ കപ്പില്‍ ഇന്ത്യയുടെ എട്ടാം കിരീടമാണിത്.

തോല്‍വിക്ക് പിന്നാലെ നിരാശപ്പെടുത്തിയതിന് ശ്രീലങ്കന്‍ ആരാധകരോട് മാപ്പുപറഞ്ഞ ദാസുന്‍ ഷനക ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിക്കുകയും ചെയ്‌തിരുന്നു. അതേസമയം ഏകദിന ലോകകപ്പിന് തൊട്ടുമുന്നെയുള്ള ഏഷ്യ കപ്പ് വിജയം ഇന്ത്യന്‍ ടീമിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്. ഇന്ത്യയില്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഏകദിന ലോകകപ്പ് നടക്കുക.

ALSO READ: Irfan Pathan On R Ashwin Return To India ODI squad 'ഒരു പ്ലാനിങ്ങുമില്ല, ലോകകപ്പില്‍ ഇനിയെല്ലാം വരുന്നത് പോലെ കാണം'; തുറന്നടിച്ച് പഠാന്‍

ഇന്ത്യയ്‌ക്ക് പുറമെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതർലൻഡ്‌സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്നത്. ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്ന 10 ടീമുകളും പരസ്‌പരം മത്സരിക്കുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് പ്രാഥമിക ഘട്ട മത്സരങ്ങള്‍. ആദ്യ നാലിലെത്തുന്നവര്‍ സെമി ഫൈനലിലേക്ക് കടക്കും. നവംബര്‍ 15-ന് മുംബൈയിലാണ് ആദ്യ സെമി. 16-ന് കൊല്‍ക്കത്തയിലാണ് രണ്ടാം സെമി നടക്കുക. ഇംഗ്ലണ്ടാണ് നിലവിലെ ചാമ്പ്യന്മാര്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.