വില്ലിങ്ടണ്‍: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ റിഷഭ് പന്തിന്‍റെ(Rishabh Pant) പ്രകടനത്തെ വിമർശിച്ച് മുൻ ന്യൂസിലൻഡ് നായകൻ ഡാനിയൽ വെട്ടോറി(Daniel Vettori). റിഷഭിന് സ്വന്തം റോൾ എന്താണെന്ന് പോലും ഇതുവരെ മനസിലായിട്ടില്ല എന്നായിരുന്നു വെട്ടോറിയുടെ വിമർശനം. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ പ്രതീക്ഷക്കൊത്തുയരാൻ റിഷഭിന് സാധിച്ചിരുന്നില്ല. 17*, 12*, 4 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ സ്കോറുകൾ.
'ടി20 ക്രിക്കറ്റിനു(T20) വേണ്ട താളം റിഷഭിനില്ല. സ്വന്തം റോള്‍ എന്താണെന്നു പോലും അവന് മനസിലായിട്ടില്ല, പ്രത്യേകിച്ചും ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍. ചില സമയങ്ങളില്‍ റിഷഭ് അമിത ശ്രദ്ധയോടെയാണ് ബാറ്റ് വീശുന്നത്, ചിലപ്പോഴാവട്ടെ തികഞ്ഞ ആശ്രദ്ധയോടെയും കളിക്കുന്നു.
അവന്‍റെ കളിയില്‍ ഒഴുക്കുള്ളതായി എനിക്കു തോന്നിയിട്ടില്ല. പ്രശസ്തരായ ടി20 ബാറ്റര്‍മാരുടെ പ്രകടനം കാണുമ്പോള്‍ അവർ ഒഴുക്കോടെയാണ് കളിക്കുന്നതെന്നു മനസിലാവും, നല്ല താളവും അവരിലുണ്ടാവും. പക്ഷെ റിഷഭില്‍ ഇവ രണ്ടും കാണാനായിട്ടില്ല, വെട്ടോറി പറഞ്ഞു.
വിക്കറ്റ് കീപ്പറുടെ റോളിലേക്കു ഇന്ത്യ ഇഷാന്‍ കിഷനെ പരിഗണിക്കുന്നതിനു മുമ്പ് തന്‍റെ പോരായ്മകള്‍ മനസിലാക്കി റിഷഭ് തിരിച്ചുവരണം. റിഷഭില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നു ഇനിയെങ്കിലും ടീം മാനേജ്‌മെന്‍റ് താരത്തിന് മനസിലാക്കിക്കൊടുക്കണമെന്നും വെട്ടോറി പറഞ്ഞു.
ALSO READ : Dog playing cricket | സച്ചിൻ ചോദിക്കുന്നു, കീപ്പറോ, ഫീല്‍ഡറോ, ഈ നായക്ക് എന്തു പേരിടണം? വീഡിയോ കാണാം
വിക്കറ്റ് കീപ്പർമാരായി ഇഷാന്‍ കിഷനും(Ishan Kishan), കെഎല്‍ രാഹുലും(KL Rahul) ഇപ്പോള്‍ ഇന്ത്യക്കുണ്ട്. താളം വീണ്ടെടുക്കാന്‍ റിഷഭിന് ഇനിയും അവസരം നല്‍കും, അവനു അതിനു കഴിയുന്നില്ലെങ്കില്‍ ഇന്ത്യ മറ്റാരെയെങ്കിലും ഈ സ്ഥാനത്തേക്കു കൊണ്ടു വന്നേക്കുമെന്നും വെട്ടോറി മുന്നറിയിപ്പ് നൽകി.