എഡ്‌ജ്‌ബാസ്റ്റണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് ടി20 ക്രിക്കറ്റിലെ ആദ്യ സെമി ഫൈനലില്‍ ഇംഗ്ലണ്ട് ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലിന് എത്തുന്നത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റ സംഘം തുടര്‍ന്ന് പാകിസ്ഥാനെതിരെയും ബാര്‍ബഡോസിനെതിരെയും തകര്‍പ്പന്‍ ജയം പിടിച്ചിരുന്നു. മറുവശത്ത് ഗ്രൂപ്പ് ബിയില്‍ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ടിന്‍റെ വരവ്.
സ്‌മൃതി മന്ദാന, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗസ്, ദീപ്‌തി ശര്‍മ, രേണുക സിങ് തുടങ്ങിയ താരങ്ങളുടെ പ്രകടനം ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാവും. ആലീസ് കാപ്‌സി, സോഫി എക്‌ലെസ്റ്റോണ്‍, ഡാനി വ്യാറ്റ്, നതാലി സ്‌കിവര്‍, കാതറിൻ ബ്രന്‍റ് എന്നിവരുടെ പ്രകടനത്തിലാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ.
ഇന്ത്യ: സ്‌മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്‌റ്റന്‍), തനിയ ഭാട്ടിയ, ദീപ്‌തി ശർമ, പൂജ വസ്‌ത്രാകർ, രാധ യാദവ്, സ്‌നേഹ റാണ, മേഘ്‌ന സിങ്, രേണുക സിങ്.
ഇംഗ്ലണ്ട്: ഡാനിയേൽ വ്യാറ്റ്, സോഫിയ ഡങ്ക്‌ലി, നതാലി സ്‌കിവര്‍ (ക്യാപ്‌റ്റന്‍), ആമി ജോൺസ്, മയിയ ബൗചിയർ, ആലീസ് കാപ്‌സി, കാതറിൻ ബ്രന്‍റ്, സോഫി എക്‌ലെസ്റ്റോണ്‍, ഫ്രേയ കെംപ്, ഇസി വോങ്, സാറാ ഗ്ലെൻ.