ETV Bharat / sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ് : തകര്‍പ്പനടിയുമായി സ്‌മൃതി ; എഡ്‌ജ്ബാസ്‌റ്റണില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ - commonwealth games results

42 പന്തില്‍ പുറത്താകാതെ 63 റണ്‍സെടുത്ത സ്‌മൃതി മന്ഥാനയാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്

cwg 2022  cwg  commenwealthgames  commenwealthgames 2022  india womens vs pakistan womens  smriti mandana  കോമണ്‍വെല്‍ത്ത് ഗെയിംസ്  കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ്  കോമണ്‍വെല്‍ത്ത് ഗെയിംസ് 2022  കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ്  commonwealth games results  commenwealthgames live updations
കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ്: തകര്‍പ്പനടിയുമായി സമൃതി; എഡ്‌ജ്ബാസ്‌റ്റണില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ
author img

By

Published : Jul 31, 2022, 7:24 PM IST

ബിര്‍മിങ്ഹാം : കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് ആധികാരിക ജയം. 100 റണ്‍സ് വിജയലക്ഷ്യം 38 പന്തും എട്ട് വിക്കറ്റും ശേഷിക്കെ ഇന്ത്യന്‍ വനിതകള്‍ മറികടക്കുകയായിരുന്നു. 42 പന്തില്‍ പുറത്താകാതെ 63 റണ്‍സെടുത്ത സ്‌മൃതി മന്ഥാനയാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

എട്ട് ഫോറും മൂന്ന് സിക്‌സറുകളുമടങ്ങിയതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. ഷെഫാലി വര്‍മ (16), എസ്.മേഘ്ന(14) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. ജെര്‍മിയ റോഡ്രിഗസ് പുറത്താകാതെ രണ്ട് റണ്‍സ് നേടി. ജയത്തോടെ ഗ്രൂപ്പ് എ-യില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാനെ ഇന്ത്യന്‍ ബോളര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു. മഴമൂലം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ പാകിസ്ഥാന്‍ 99 നിശ്ചിത ഓവറില്‍ 99 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

ഇന്ത്യയ്‌ക്കായി സ്‌നേഹ റാണ, രാഥ യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഷഫാലി, മേഘ്‌ന സിങ്, രേണുക താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.