ETV Bharat / sports

'സൂപ്പര്‍ കിങ്സ് അക്കാദമി'; ചെന്നൈയിലും സേലത്തും ക്രിക്കറ്റ് അക്കാദമിയുമായി സിഎസ്‌കെ - സൂപ്പര്‍ കിങ്സ് അക്കാദമി

വരും തലമുറയിലെ ക്രിക്കറ്റ് താരങ്ങളെ വളർത്തിയെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അക്കാദമികള്‍ സ്ഥാപിക്കുന്നതെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കെഎസ് വിശ്വനാഥൻ പറഞ്ഞു.

CSK to launch Super Kings Academy in Chennai, Salem  Super Kings Academy  IPL franchise Chennai Super Kings  Chennai Super Kings CEO K S Viswanathan  സൂപ്പര്‍ കിങ്സ് അക്കാദമി  ചെന്നൈ സൂപ്പർ കിങ്സ്
'സൂപ്പര്‍ കിങ്സ് അക്കാദമി'; ചെന്നൈയിലും സേലത്തും ക്രിക്കറ്റ് അക്കാദമിയുമായി സിഎസ്‌കെ
author img

By

Published : Feb 27, 2022, 7:38 PM IST

ചെന്നൈ: ചെന്നൈയിലും സേലത്തും ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനൊരുങ്ങി ഐ‌പി‌എൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്‌കെ). ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റില്‍ പരിശീലനം നല്‍കുന്നതിനായാണ് 'സൂപ്പര്‍ കിങ്സ് അക്കാദമി' സ്ഥാപിക്കുന്നതെന്നും ഏപ്രിൽ മുതൽ ഇവ പ്രവര്‍ത്തനമാരംഭിക്കുമെന്നും ഫ്രാഞ്ചൈസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. തുടക്കത്തില്‍ രണ്ട് കേന്ദ്രങ്ങളിൽ ആരംഭിച്ച് കാലക്രമേണ മറ്റിടങ്ങളിലേക്കും വ്യാപിക്കുമെന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്.

ചെന്നൈയില്‍ സബർബൻ തൊറൈപാക്കത്തും, സേലത്ത് സേലം ക്രിക്കറ്റ് ഫൗണ്ടേഷനിലുമാണ് അക്കാദമി സ്ഥാപിക്കുന്നത്. വർഷം മുഴുവൻ അക്കാദമികള്‍ പ്രവർത്തിക്കുമെന്നും ഫ്രാഞ്ചൈസി വ്യക്തമാക്കി. വരും തലമുറയിലെ ക്രിക്കറ്റ് താരങ്ങളെ വളർത്തിയെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അക്കാദമികള്‍ സ്ഥാപിക്കുന്നതെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കെഎസ് വിശ്വനാഥൻ പറഞ്ഞു.

also read:ചെല്‍സിയുടെ നിയന്ത്രണം ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറിയതായി റഷ്യന്‍ ഉടമ റോമൻ അബ്രമോവിച്ച്

"അഞ്ച് പതിറ്റാണ്ടായി ഞങ്ങൾ ക്രിക്കറ്റുമായി ഇടപഴകുന്നു, കായികരംഗത്തേക്ക് തിരിച്ചുവരാനുള്ള ഏറ്റവും നല്ല മാർഗമാണിതെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ അനുഭവം പങ്കുവെക്കാനും വരും തലമുറയിലെ ക്രിക്കറ്റ് കളിക്കാരെ വളർത്തിയെടുക്കാനും ഇത് ഞങ്ങൾക്ക് ശരിയായ അവസരമായിരിക്കും" വിശ്വനാഥൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.