ETV Bharat / sports

MS Dhoni | പരിക്കുമായി കളിച്ചത് ഐപിഎല്‍ സീസണ്‍ മുഴുവന്‍, എംഎസ് ധോണിയുടെ അര്‍പ്പണബോധത്തെ പ്രശംസിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ - ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐപിഎല്‍ ഫൈനല്‍ മത്സരത്തിന് ശേഷമായിരുന്നു എംഎസ് ധോണി തന്‍റെ കാല്‍മുട്ടിലെ പരിക്കിന്‍റെ ചികിത്സയ്‌ക്കായി പോയത്.

MS Dhoni  chennai super kings  ms dhoni knee injury  IPL  kashi viswanathan  എംഎസ് ധോണി  ഐപിഎല്‍  എംഎസ് ധോണി കാല്‍മുട്ടിലെ പരിക്ക്  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ  കാശി വിശ്വനാഥന്‍
MS Dhoni
author img

By

Published : Jun 22, 2023, 9:35 AM IST

ചെന്നൈ: കാല്‍മുട്ടിലെ പരിക്കുമായി ഐപിഎല്‍ (IPL) പതിനാറാം പതിപ്പില്‍ കളത്തിലിറങ്ങിയ നായകന്‍ എംഎസ് ധോണിയുടെ (MS Dhoni) അര്‍പ്പണബോധത്തെ പ്രശംസിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് (Chennai Super Kings) സിഇഒ കാശി വിശ്വനാഥന്‍ (Kashi Viswanathan). ധോണിക്ക് കീഴില്‍ കളിക്കാനിറങ്ങിയ ചെന്നൈ ഇപ്രാശ്യം തങ്ങളുടെ അഞ്ചാം കിരീടവും നേടിയായിരുന്നു മടങ്ങിയത്. 2022ലെ ചാമ്പ്യന്മാരായിരുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) ഗുജറാത്ത് ടൈറ്റന്‍സിനെ (Gujarat Titans) ആയിരുന്നു ചെന്നൈ ഇക്കുറി ഫൈനലില്‍ തോല്‍പ്പിച്ചത്.

കാല്‍മുട്ടിലെ പരിക്കുമായിട്ടായിരുന്നു ഈ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ എംഎസ് ധോണി ഭൂരിഭാഗം മത്സരങ്ങളും കളിച്ചത്. ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും ധോണിയുടെ പരിക്കില്‍ വിശദീകരണം നല്‍കി ചെന്നൈ പരിശീലകന്‍ രംഗത്തെത്തിയിരുന്നു. പരിക്കിന്‍റെ സാഹചര്യത്തില്‍ ചില മത്സരങ്ങള്‍ താരത്തിന് നഷ്‌ടമാകുമെന്ന് ആ സമയത്ത് റിപ്പോര്‍ട്ടുകളും വന്നിരുന്നു.

എന്നാല്‍, ഇതിനെയല്ലാം തള്ളിക്കളയുന്ന സമീപനമായിരുന്നു എംഎസ് ധോണി ഐപിഎല്‍ സീസണിലുടനീളം സ്വീകരിച്ചത്. പല മത്സരങ്ങളിലും എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയിരുന്ന താരത്തിന് മുന്‍ വര്‍ഷങ്ങളിലേത് പോലെ വിക്കറ്റുകള്‍ക്കിടയിലൂടെ ഓടി കൂടുതല്‍ റണ്‍സ് കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. സീസണിലെ മുഴുവന്‍ മത്സരങ്ങളും ചെന്നൈയ്‌ക്ക് വേണ്ടി കളിച്ച ധോണി ഐപിഎല്‍ പതിനാറാം പതിപ്പ് അവസാനിച്ചതിന് പിന്നാലെ ആയിരുന്നു തന്‍റെ കാല്‍മുട്ടിന്‍റെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായത്.

ഐപിഎല്‍ ഫൈനലിന് ശേഷം അഹമ്മദാബാദില്‍ നിന്നും മുംബൈയിലെത്തി ശസ്‌ത്രക്രിയക്ക് വിധേയനായ ധോണി നിലവില്‍ വിശ്രമത്തിലാണ്. ഇതിനിടെയാണ് 41 കാരനായ താരത്തെ പ്രശംസിച്ച് ചെന്നൈ സിഇഒ രംഗത്തെത്തിയത്.

'നിങ്ങള്‍ക്ക് കളിക്കാനാകുമോ ഇല്ലയോ എന്നുള്ള കാര്യങ്ങള്‍ ഞങ്ങള്‍ ഒരിക്കലും ധോണിയോട് ചോദിച്ചിരുന്നില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അത് അദ്ദേഹം ഞങ്ങളോട് നേരിട്ട് തന്നെ പറയുമായിരുന്നു. ഓരോ മത്സരത്തിലും കളത്തിലിറങ്ങുക എന്നത് അദ്ദേഹത്തിന് കഠിനമായ കാര്യമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.

എന്നാല്‍ ടീമിനോട് അദ്ദേഹം കാണിക്കുന്ന പ്രതിബദ്ധതയും നായകമികവും എങ്ങനെയാണ് ടീമിനെ സഹായിക്കുക എന്ന് എല്ലാവര്‍ക്കും അറിയാം. ആ കാഴ്‌ചപ്പാടില്‍ നോക്കുമ്പോള്‍ അദ്ദേഹം സ്വീകരിച്ച നിലപാട് ശരിക്കും അഭിനന്ദനാര്‍ഹമാണ്.

ടൂര്‍ണമെന്‍റ് തീരുന്ന സമയം വരെ ഒരിക്കലും തന്‍റെ കാല്‍ മുട്ടിലെ പരിക്കിനെ കുറിച്ച് ധോണി ആരോടും പരാതിപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമായിരുന്നു. മൈതാനത്ത് അദ്ദേഹം ഓടുമ്പോള്‍ പോലും പലര്‍ക്കും അക്കാര്യം മനസിലുണ്ടായിട്ടുണ്ടാകാം.

ഫൈനലിന് ശേഷമാണ് തനിക്ക് ഒരു സര്‍ജറി ആവശ്യമായിരിക്കാമെന്ന കാര്യം അദ്ദേഹം പറഞ്ഞത്. അതിന് ശേഷമായിരുന്നു ചികിത്സയ്‌ക്കായി പോയത്. ഇപ്പോള്‍ അദ്ദേഹം സന്തോഷവാനാണ്, വേഗത്തില്‍ തന്നെ ധോണി സുഖം പ്രാപിക്കുന്നുണ്ട്' - ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ അഭിപ്രായപ്പെട്ടു.

ഐപിഎല്ലില്‍ കഴിഞ്ഞ ഈ സീസണിലെ 16 മത്സരങ്ങളിലും ചെന്നൈക്ക് വേണ്ടി എംഎസ് ധോണി കളിച്ചിരുന്നു. ഈ മത്സരങ്ങളില്‍ നിന്നും 104 റണ്‍സ് നേടാനും സൂപ്പര്‍ കിങ്‌സ് നായകന് സാധിച്ചു.

Also Read : MS Dhoni | ധോണിയെ ക്യാപ്റ്റനാക്കിയതിന് കാരണങ്ങളുണ്ട്; വെളിപ്പെടുത്തി മുന്‍ സെലക്‌ടര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.