ഗൊരഖ്‌പുര്‍: ഇന്ത്യന്‍ പേസര്‍ മുകേഷ് കുമാര്‍ വിവാഹിതനായി. ദിവ്യ സിങ്ങിനെയാണ് 30-കാരന്‍ ജീവിത സഖിയായി കൂടെ കൂട്ടിയിരിക്കുന്നത്. (Mukesh Kumar Gets Married To Divya Singh) ഗൊരഖ്‌പുരില്‍ ചൊവ്വാഴ്ചയാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.
-
Mukesh Kumar, Caught & Bowled ft. Divya Singh 🫶
— Delhi Capitals (@DelhiCapitals) November 29, 2023 " class="align-text-top noRightClick twitterSection" data="
Welcome to the DC Family, Divya ♥️ pic.twitter.com/E8Ue3Rglpd
">Mukesh Kumar, Caught & Bowled ft. Divya Singh 🫶
— Delhi Capitals (@DelhiCapitals) November 29, 2023
Welcome to the DC Family, Divya ♥️ pic.twitter.com/E8Ue3RglpdMukesh Kumar, Caught & Bowled ft. Divya Singh 🫶
— Delhi Capitals (@DelhiCapitals) November 29, 2023
Welcome to the DC Family, Divya ♥️ pic.twitter.com/E8Ue3Rglpd
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരത്തിന്‍റെ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്റ്റല്‍സ് നവദമ്പതികള്‍ക്ക് ആശംസ നേര്‍ന്നുകൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റിട്ടിട്ടുണ്ട് (Mukesh Kumar IPL Team Delhi Capitals). ഇരുവരുവരുയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് (Mukesh Kumar Divya Singh Wedding Photos ). കൗമാരപ്രായം മുതൽ തമ്മില്‍ അറിയാവുന്നവരാണ് മുകേഷും ദിവ്യയും. ഈ വര്‍ഷം ഫെബ്രുവരിയില്‍ മുകേഷ് കുമാറിന്‍റെയും ദിവ്യ സിങ്ങിന്‍റേയും വിവാഹ നിശ്ചയം നടന്നിരുന്നു.
ബിഹാറിലെ ഗോപാല്‍ഗഞ്ച് ഡിവിഷനിലെ കാക്കർകുണ്ടാണ് മുകേഷിന്‍റെ സ്വദേശം. ചപ്രയിലെ ബനിയപൂർ ബെറൂയി ഗ്രാമത്തിൽ നിന്നുള്ളയാളാണ് ദിവ്യ. നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ട താരമാണ് മുകേഷ് കുമാര്‍.
-
Mukesh Kumar hitched. pic.twitter.com/KhWS3lAupC
— Mufa (@MufaKohlii) November 29, 2023 " class="align-text-top noRightClick twitterSection" data="
">Mukesh Kumar hitched. pic.twitter.com/KhWS3lAupC
— Mufa (@MufaKohlii) November 29, 2023Mukesh Kumar hitched. pic.twitter.com/KhWS3lAupC
— Mufa (@MufaKohlii) November 29, 2023
ആദ്യ രണ്ട് മത്സരങ്ങള്‍ കളിച്ച ശേഷം മൂന്നാം ടി20യില്‍ നിന്നും അവധിയെടുത്താണ് താരം വിവാഹത്തിനായി ഗൊരഖ്‌പുരിലേക്ക് എത്തിയത്. ശനിയാഴ്‌ച റായ്പുരില്‍ നടക്കുന്ന നാലാം ടി20യ്‌ക്കായി മുകേഷ് കുമാര്‍ തിരിച്ചെത്തുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഗുവാഹത്തിയില്‍ നടന്ന മൂന്നാം ടി20യുടെ ടോസിന്‍റെ സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മുകേഷിന് ആശംസകളറിയിച്ചിരുന്നു.
അതേസമയം ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വെങ്കടേഷ് അയ്യരുടെ (Venkatesh Iyer) വിവാഹ നിശ്ചയം അടുത്തിടെ നടന്നിരുന്നു. ശ്രുതി രഘുനാഥനുമായുമായി വിവാഹ നിശ്ചയത്തിന്‍റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ 28-കാരനായ വെങ്കടേഷ് അയ്യര്‍ ആരാധകരുമായി പങ്കുവച്ചിരുന്നു. (Venkatesh Iyer gets engaged to Shruti Raghunathan).
ALSO READ: പ്രതിഭയുള്ള താരം, അവന്‍ മെച്ചപ്പെടും; പ്രസിദ്ധിനെ പിന്തുണച്ച് ആശിഷ് നെഹ്‌റ
വിവാഹ നിശ്ചയത്തിനിടെ എടുത്ത ചിത്രങ്ങളും വെങ്കടേഷ് അയ്യര്‍ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരുന്നു.(Venkatesh Iyer engagement Photos). ഹൃയത്തിന്‍റെയേും മോതിരത്തിന്‍റേയും ഇമോജിയോടൊപ്പം 'ജീവിതത്തിന്‍റെ അടുത്ത അധ്യായത്തിലേക്ക്' എന്നായിരുന്നു വെങ്കടേഷ് അയ്യര്‍ ഇതോടൊപ്പം കുറിച്ചത്.
വെങ്കടേഷിന്‍റെ ഭാവി വധുവായ ശ്രുതി രഘുനാഥനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല . എന്നാല്‍ ഫാഷൻ മാനേജ്‌മെന്‍റിൽ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശ്രുതി നിലവില്‍ ബെംഗളൂരുവിലുള്ള ലൈഫ് സ്റ്റൈൽഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാനപത്തില്‍ മെർച്ചൻഡൈസ് പ്ലാനറായി ജോലി ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. (Venkatesh Iyer fiance Shruti Raghunathan).