ETV Bharat / sports

Top Five Catches In World Cup History : കപിലിന്‍റെ പിന്നോട്ടോടി പിടിത്തം മുതല്‍ സ്‌മിത്തിന്‍റെ പറവ ക്യാച്ച് വരെ ; ലോകകപ്പ് ചരിത്രത്തിലെ വമ്പന്‍ ക്യാച്ചുകള്‍ - സ്റ്റീവ് സ്‌മിത്ത്

Kapil Dev's catch In 1983 world Cup : 1983-ലെ ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ കപില്‍ പിന്നോട്ടോടി പിടിച്ച ക്യാച്ച് ഏറെ നിര്‍ണായകമായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നാണിത്.

Top five catches in World Cup history  Cricket World Cup 2023  Ajay Jadeja  Kapil Dev  ഏകദിന ലോകകപ്പ് 2023  ലോകകപ്പ് ചരിത്രത്തിലെ മികച്ച അഞ്ച് ക്യാച്ചുകള്‍  കപില്‍ ദേവ്  അജയ്‌ ജഡേജ  സ്റ്റീവ് സ്‌മിത്ത്  Steve Smith
Top five catches in World Cup history
author img

By ETV Bharat Kerala Team

Published : Oct 3, 2023, 8:13 PM IST

ഹൈദരാബാദ് : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ആദ്യ പന്തെറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. വിശ്വകിരീടത്തിനായി ക്രിക്കറ്റിലെ കരുത്തന്മാര്‍ പോരിനിറങ്ങുമ്പോള്‍ കളിക്കളത്തില്‍ വീറും വാശിയും കൂടുമെന്നുറപ്പ്. ക്രിക്കറ്റില്‍ ബാറ്റിങ്ങിനും ബോളിങ്ങിനും സമാനമായ പ്രധാന്യമാണ് ഫീല്‍ഡിങ്ങിനുമുള്ളത്. 'ക്യാച്ചസ് വിന്‍സ് മാച്ചസ്' എന്ന ചൊല്ല് ആരാധകര്‍ക്ക് ഏറെ പരിചിതവുമാണ്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും മികച്ച അഞ്ച് ക്യാച്ചുകള്‍ ഏതെന്ന് നോക്കാം (Top five catches in World Cup history).

  • " class="align-text-top noRightClick twitterSection" data="">

ഷെൽഡൺ കോട്രെൽ (Sheldon Cottrell)

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്ന ക്യാച്ചുകളിലൊന്നിനുടമ വെസ്റ്റ് ഇൻഡീസ് താരം ഷെൽഡൺ കോട്രെലാണ്. 2019ലെ ലോകകപ്പിൽ, ഓസ്‌ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്തിനെയാണ് അത്ഭുതകരമായ ക്യാച്ച് എടുത്ത് ഷെൽഡൺ കോട്രെൽ പുറത്താക്കിയത്. വിന്‍ഡീസ് പേസര്‍ ഒഷാനെ തോമസിനെതിരെ ലോങ്‌ ലെഗിലേക്ക് സിക്‌സറിനായിരുന്നു സ്‌മിത്തിന്‍റെ ശ്രമം.

ഡീപ് ഫൈൻ ലെഗിൽ നിന്നും ഓടിയെത്തിയ കോട്രെൽ ബൗണ്ടറിക്ക് പുറത്ത് നിന്നും പന്ത് കയ്യിലൊതുക്കി. ഓട്ടം ബൗണ്ടറിക്കുള്ളിലേക്ക് കടക്കുമെന്ന് മനസിലാക്കിയ താരം പന്ത് പുറത്തേക്കിട്ടു. പിന്നീട് അതിവേഗത്തില്‍ ബൗണ്ടറിക്കുള്ളിലേക്ക് തിരികെ എത്തിയ താരം അത്‌ഭുതകരമായാണ് പന്ത് കയ്യില്‍ ഒതുക്കിയത്. 73 റണ്‍സെടുത്തായിരുന്നു സ്‌മിത്തിന്‍റെ മടക്കം.

സ്റ്റീവ് സ്‌മിത്ത് (Steve Smith)

ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്‌മിത്തിന്‍റേതാണ് മറ്റൊന്ന്. 2015-ലെ ലോകകപ്പില്‍ ഫൈൻ ലെഗിൽ ഫീൽഡ് ചെയ്യുന്നതിനിടെ ഒരു ഉജ്ജ്വല ക്യാച്ചിലൂടെ ടോം ലാഥത്തെയാണ് ഓസീസ് താരം മടക്കിയത്. പേസർ മിച്ചൽ സ്റ്റാർക്കിന്‍റെ പന്തിൽ ശക്തമായ ഷോട്ടായിരുന്നു ലാഥം കളിച്ചത്. തന്‍റെ വലതുവശത്തേക്ക് വന്ന പന്ത് ഒരു പറവയെ പോലെ ഉയര്‍ന്ന് ചാടിയാണ് സ്‌മിത്ത് റാഞ്ചിയത്. പുറത്താവുമ്പോള്‍ 14 റൺസായിരുന്നു കിവീസ് ബാറ്ററുടെ അക്കൗണ്ടിലുണ്ടായിരുന്നത്.

ജെസ്സി റൈഡർ (Jesse Ryder)

ലോകകപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചെടുത്ത താരങ്ങളുടെ പട്ടികയില്‍ ന്യൂസിലന്‍ഡിന്‍റെ മുന്‍ ഓള്‍ റൗണ്ടര്‍ ജെസ്സി റൈഡറുമുണ്ട്. 2011-ലെ ലോകകപ്പിൽ ശ്രീലങ്കയുടെ ഉപുല്‍ തരംഗയെ അയിരുന്നു റൈഡര്‍ പറന്നുപിടിച്ചത്. പേസർ ടിം സൗത്തിയുടെ പോയിന്‍റിലേക്ക് പ്ലേസ് ചെയ്യാനായിരുന്നു ഉപുൽ തരംഗയുടെ ശ്രമം.

പോയിന്‍റിലുണ്ടായിരുന്ന ജെസ്സി റൈഡറുടെ ഇടതുവശത്തേക്കായിരുന്നു പന്ത് എത്തിയത്. ഇടതുവശത്തേക്ക് ചാടിയ താരം വായുവില്‍ നിന്ന് തന്‍റെ ഇടതുകൈകൊണ്ട് തന്നെ പന്തുപിടിച്ചെടുക്കുന്നത് അമ്പരപ്പോടെയാണ് തരംഗ നോക്കി നിന്നത്. ജെസ്സിയുടെ ക്യാച്ചില്‍ 30 റണ്‍സില്‍ തന്‍റെ ഇന്നിങ്‌സ് ഉപുൽ തരംഗയ്‌ക്ക് അവസാനിപ്പിക്കേണ്ടി വന്നു.

അജയ് ജഡേജ (Ajay Jadeja)

ഇന്ത്യയുടെ മുന്‍ താരം അജയ് ജഡേജയും ലോകകപ്പില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്തിട്ടുണ്ട്. 1992ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലായിരുന്നു അജയ്‌ ജഡേജയുടെ പറക്കും ക്യാച്ച്. ഓസീസ് ക്യാപ്റ്റന്‍ അലൻ ബോർഡറിനെയായിരുന്നു ജഡേജ കയ്യില്‍ ഒതുക്കിയത്. ബോർഡറിനെതിരെ കപില്‍ ദേവ് പന്തെറിയുമ്പോള്‍ ജഡേജ ഡീപ് എക്‌സ്‌ട്ര കവറിൽ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്നു.

കപിലിനെതിരെ സിക്‌സറിനുള്ള ബോർഡറുടെ ശ്രമം പാളി. ഇതോടെ പന്ത് വായുവിലേക്കുയരുകയും ചെയ്‌തു. എന്നാല്‍ ഏറെ ദൂരം മുന്നോട്ട് ഓടിയെത്തിയ ജഡേജ മുന്നില്‍ കുത്തുമായിരുന്ന പന്ത് മുന്നോട്ട് ചാടിക്കൊണ്ട് വായുവില്‍ വച്ച് തന്നെ കയ്യിലൊതുക്കുകയായിരുന്നു.

കപിൽ ദേവ് (Kapil Dev)

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റൻ കപിൽ ദേവും പ്രസ്‌തുത പട്ടികയിലുണ്ട് (Kapil Dev's catch In 1983 world Cup). 1983ലെ ലോകകപ്പ് ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ ലോർഡ്‌സിൽ നടന്ന മത്സരത്തിലാണ് കപിൽ ദേവ് ഈ മിന്നും ക്യാച്ചെടുത്തത്. വിന്‍ഡീസിന്‍റെ വിവിയന്‍ റിച്ചാർഡ്‌സ് ആയിരുന്നു കപിലിന്‍റെ കയ്യില്‍ ഒതുങ്ങിയത്.

ALSO READ: R Sai Kishore Got Emotional During National Anthem : ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യ മത്സരം, ദേശീയ ഗാനത്തിനിടെ കണ്ണീരണിഞ്ഞ് സായ് കിഷോര്‍

പേസർ മദൻ ലാലിന്‍റെ പന്തിൽ വിവിയന്‍ റിച്ചാർഡ്‌സ് സിക്‌സറിടാൻ ശ്രമിച്ചെങ്കിലും പന്ത് വായുവിൽ ഉയർന്നു. സ്‌ക്വയർ ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന കപിലിന് മുകളിലൂടെ പോവുകയായിരുന്ന പന്ത് പിന്നോട്ടോടിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കയ്യില്‍ ഒതുക്കിയത്. മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ ഏറെ നിര്‍ണായമായ ക്യാച്ച് കൂടിയായിരുന്നു ഇത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.