ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ബാറ്റിങ് കാഴ്‌ചവച്ചതോടെ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയുടെ (Rachin Ravindra) ഇന്ത്യന്‍ വേരുകള്‍ തേടുകയാണ് ക്രിക്കറ്റ് ആരാധകര്‍. അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ രചിന്‍ രവീന്ദ്ര പുറത്താകാതെ 123 റണ്‍സ് നേടി കിവീസ് ജയത്തില്‍ കോണ്‍വെയ്‌ക്കൊപ്പം നിര്‍ണായക പങ്ക് വഹിച്ചു. പന്തെറിഞ്ഞപ്പോള്‍ ഇംഗ്ലീഷ് യുവതാരം ഹാരി ബ്രൂക്കിന്‍റെ വിക്കറ്റായിരുന്നു സ്വന്തമാക്കിയത്.
-
Named after two absolute legends, and both Rahul & Sachin will be proud of the knock #RachinRavindra played today!
— Star Sports (@StarSportsIndia) October 5, 2023 " class="align-text-top noRightClick twitterSection" data="
Sensational 💯 on World Cup debut by the youngster! 😍
Tune-in to #WorldCupOnStar
5th Oct to 19th Nov | Star Sports Network#CWC23 #Cricket pic.twitter.com/gGgMB5OTs5
">Named after two absolute legends, and both Rahul & Sachin will be proud of the knock #RachinRavindra played today!
— Star Sports (@StarSportsIndia) October 5, 2023
Sensational 💯 on World Cup debut by the youngster! 😍
Tune-in to #WorldCupOnStar
5th Oct to 19th Nov | Star Sports Network#CWC23 #Cricket pic.twitter.com/gGgMB5OTs5Named after two absolute legends, and both Rahul & Sachin will be proud of the knock #RachinRavindra played today!
— Star Sports (@StarSportsIndia) October 5, 2023
Sensational 💯 on World Cup debut by the youngster! 😍
Tune-in to #WorldCupOnStar
5th Oct to 19th Nov | Star Sports Network#CWC23 #Cricket pic.twitter.com/gGgMB5OTs5
രവീന്ദ്ര ജഡേജയുടെ പേരിനോട് സാമ്യം, ധരിക്കുന്നത് എട്ടാം നമ്പര്‍ ജഴ്‌സി...2021 നവംബറില്‍ കാണ്‍പൂരില്‍ നടന്ന ഇന്ത്യ ന്യൂസിലന്‍ഡ് ടെസ്റ്റ് മത്സരത്തില്‍ ഇങ്ങനെയായിരുന്നു രചിന്‍ രവീന്ദ്ര ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍, അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരായ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ രചിന്‍ രവീന്ദ്രയുടെ ഇന്ത്യന്‍ വേരുകള്‍ അന്വേഷിച്ചിറങ്ങിയ ആരാധകര്‍ക്ക് ലഭിച്ച വിവരങ്ങള്‍ രസകരമാണ്.
രചിന്‍ രവീന്ദ്രയെന്ന പേര് വന്ന വഴി...: 1999ല്‍ ന്യൂസിലന്‍ഡിലെ വെല്ലിങ്‌ടണില്‍ ഇന്ത്യന്‍ ദമ്പതികളായ രവി കൃഷ്‌ണമൂര്‍ത്തി ദീപ കൃഷ്‌ണമൂര്‍ത്തി എന്നിവരുടെ മകനായിട്ടായിരുന്നു രചിന്‍ രവീന്ദ്രയുടെ ജനനം. ബെംഗളൂരുവിലെ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന രചിന്‍റെ പിതാവ് 1990കളിലാണ് ന്യൂസിലന്‍ഡിലേക്ക് ചേക്കേറുന്നത്. പ്രൊഫഷന്‍ ഐടി രംഗമായിരുന്നെങ്കിലും കടുത്ത ക്രിക്കറ്റ് ആരാധകന്‍ കൂടിയായിരുന്നു രചിന്‍ രവീന്ദ്രയുടെ അച്ഛന്‍.
ക്രിക്കറ്റ് ആരാധകനായിരുന്ന അദ്ദേഹം ന്യൂസിലന്‍ഡില്‍ ഒരു ക്രിക്കറ്റ് ക്ലബ് സ്ഥാപിക്കുകയും ചെയ്‌തിരുന്നു. ഇന്ത്യയിലായിരുന്നപ്പോള്‍ നിരവധി ക്ലബ് മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ക്രിക്കറ്റിനെ അത്രമേല്‍ ഇഷ്‌ടപ്പെട്ടിരുന്ന രവി കൃഷ്‌ണമൂര്‍ത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നീ മുന്‍ ഇന്ത്യന്‍ താരങ്ങളുടെ കടുത്ത ആരാധകന്‍ കൂടിയായിരുന്നു.
ഇവരുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടായിരുന്നു അദ്ദേഹം തന്‍റെ മകന് പേരിട്ടത്. രാഹുല്‍ ദ്രാവിന്‍റെ പേരില്‍ നിന്നുള്ള 'ര'യും സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ പേരിലുള്ള 'ചിന്‍' എന്നും കൂട്ടിച്ചേര്‍ത്ത് രചിന്‍ എന്ന പേര് തന്‍റെ മകന് അദ്ദേഹം നല്‍കി.
ലോകകപ്പിലെ ആദ്യ കളിയില്‍ കന്നി സെഞ്ച്വറി : ഓപ്പണര്‍ വില്‍ യങ്ങിനെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ നഷ്‌ടമായതിന് പിന്നാലെയാണ് രചിന്‍ രവീന്ദ്ര ക്രീസിലെത്തിയത്. കരിയറിലെ 13-ാം മത്സരത്തിനായിരുന്നുവിത്. ക്രീസിലെത്തിയപാടെ ഇംഗ്ലണ്ടിന്‍റെ പേരുകേട്ട ബൗളിങ് നിരയെ ഭയപ്പാടില്ലാതെ നേരിട്ട രചിന്‍ അനായാസമാണ് കിവീസ് സ്‌കോര്‍ ഉയര്‍ത്തിയത്.
96 പന്തില്‍ 123 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്. 11 ഫോറും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു രചിന്‍റെ ഇന്നിങ്‌സ്. പിന്നാലെ ഓള്‍റൗണ്ട് മികവിന് മത്സരത്തിന്‍റെ താരമായി രചിന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തിരുന്നു. ഇടിവി ഭാരതിന് വേണ്ടി മാധ്യമപ്രവർത്തക മീനാക്ഷി റാവു എഴുതുന്നു...