ETV Bharat / sports

തോറ്റാല്‍ 'റിട്ടേണ്‍ ടിക്കറ്റ്', ശ്രീലങ്കയ്‌ക്ക് ഇന്ന് അതിനിര്‍ണായകം; ഡല്‍ഹിയില്‍ എതിരാളികള്‍ ബംഗ്ലാദേശ്

author img

By ETV Bharat Kerala Team

Published : Nov 6, 2023, 10:10 AM IST

Sri Lanka vs Bangladesh Match Preview: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ 38-ാം മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും.

Etv Bharat
Etv Bharat

ന്യൂഡല്‍ഹി : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ശ്രീലങ്കയ്‌ക്ക് ഇന്ന് (നവംബര്‍ 6) ജീവന്‍മരണ പോരാട്ടം. ഉച്ചയ്‌ക്ക് രണ്ടിന് ആരംഭിക്കുന്ന മത്സരത്തില്‍ ആശ്വാസജയം തേടിയെത്തുന്ന ബംഗ്ലാദേശാണ് എതിരാളികള്‍ (Sri Lanka vs Bangladesh). ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.

പോയിന്‍റ് പട്ടികയില്‍ (Cricket World Cup 2023 Points Table) ഏഴാം സ്ഥാനക്കാരാണ് ശ്രീലങ്ക. ഏഴ് മത്സരം പൂര്‍ത്തിയായപ്പോള്‍ രണ്ട് ജയം മാത്രമാണ് ലങ്കയ്‌ക്ക് ലോകകപ്പില്‍ നേടാനായത്. അവസാന കളിയില്‍ ഇന്ത്യയോട് തകര്‍ന്നടിഞ്ഞ ലങ്കയ്‌ക്ക് സെമി ഫൈനല്‍ സാധ്യതകള്‍ അല്‍പമെങ്കിലും നിലനിര്‍ത്തണമെങ്കില്‍ ഇന്ന് ജയം അനിവാര്യമാണ്.

  • " class="align-text-top noRightClick twitterSection" data="">

അതേസമയം, ഇന്ന് തോല്‍വിയാണ് ഫലമെങ്കില്‍ ലോകകപ്പില്‍ നിന്നും പുറത്താകുന്ന മൂന്നാമത്തെ ടീമാകും മുന്‍ചാമ്പ്യന്മാര്‍. ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും സ്ഥിരതയില്ലായ്‌മയണ് ലങ്കയ്‌ക്ക് ലോകകപ്പില്‍ തിരിച്ചടിയായത്. കൂടാതെ പ്രധാന താരങ്ങളുടെ പരിക്കും ടീമിന്‍റെ മുന്നേറ്റങ്ങളെ കാര്യമായി തന്നെ ബാധിച്ചു.

ഇന്ത്യ വേദിയായ ലോകകപ്പില്‍ കറുത്ത കുതിരകളാകുമെന്ന് പ്രതീക്ഷിച്ച ടീമാണ് ബംഗ്ലാദേശ്. എന്നാല്‍, ആദ്യ മത്സരത്തിലെ ജയം മാറ്റി നിര്‍ത്തിയാല്‍ പിന്നീട് കളിച്ച ഒരു മത്സരത്തിലും ജയം നേടാന്‍ അവര്‍ക്കായില്ല. ഇതോടെ ഏഴ് മത്സരത്തില്‍ ആറ് തോല്‍വിയുമായി ലോകകപ്പില്‍ നിന്നും നേരത്തെ തന്നെ ബംഗ്ലാദേശ് പുറത്താകുകയും ചെയ്‌തു. നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ഉള്‍പ്പടെയുള്ള പ്രധാന താരങ്ങളുടെ മോശം ഫോമാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്.

ഏകദിന ലോകകപ്പ് ചരിത്രത്തില്‍ നാല് പ്രാവശ്യമാണ് ശ്രീലങ്കയും ബംഗ്ലാദേശും പരസ്‌പരം പോരടിച്ചിട്ടുള്ളത്. അതില്‍ മൂന്ന് മത്സരങ്ങളില്‍ ശ്രീലങ്ക ജയം നേടിയപ്പോള്‍ ഒരു കളി ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ശ്രീലങ്ക സ്ക്വാഡ് (Cricket World Cup 2023 Sri Lanka Squad): പാതും നിസ്സങ്ക, കുശാല്‍ പെരേര, കുശാല്‍ മെൻഡിസ് (ക്യാപ്‌റ്റൻ), ദിമുത് കരുണരത്‌നെ, സദീര സമരവിക്രമ, എയ്‌ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, കസുൻ രജിത, ചരിത് അസലങ്ക, ചന്ദ്രദാസ കുമാര, ദുഷാന്‍ ഹേമന്ത, ചമിക കരുണാരത്നെ, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുഷങ്ക, ദുനിത് വെല്ലലഗെ.

ബംഗ്ലാദേശ് ഏകദിന ലോകകപ്പ് 2023 സ്‌ക്വാഡ് (Bangladesh Cricket World Cup 2023 Squad): നജ്‌മുൽ ഹൊസൈൻ ഷാന്‍റോ (വൈസ് ക്യാപ്‌റ്റന്‍), ലിറ്റൺ കുമർ ദാസ്, തൻസീദ് ഹസൻ തമീം, മുഷ്‌ഫിഖുർ റഹീം (വിക്കറ്റ് കീപ്പര്‍), ഷാക്കിബ് അൽ ഹസൻ (ക്യാപ്‌റ്റന്‍), തൗഹിദ് ഹൃദോയ്, മഹ്‌മുദുള്ള റിയാദ്, മെഹിദി ഹസൻ, മുസ്‌തഫിസുര്‍ റഹ്‌മാന്‍, തസ്‌കിന്‍ അഹ്‌മദ്, ഷാക് മഹിദി ഹസൻ, തന്‍സിം ഹസന്‍ സാകിബ്, നാസും അഹമ്മദ്, ഹസന്‍ മഹ്‌മൂദ്, ഷോരിഫുല്‍ ഇസ്‌ലാം.

Also Read: 'ഞാന്‍ സച്ചിനെക്കാള്‍ മികച്ചവനല്ല, എപ്പോഴും അദ്ദേഹമാണ് എന്‍റെ ഹീറോ...' 49-ാം സെഞ്ച്വറിയില്‍ വിരാട് കോലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.