ETV Bharat / sports

വേദിയായത് നാല് മത്സരത്തിന്, മൂന്നിലും തോറ്റത് ആദ്യം ബാറ്റ് ചെയ്‌ത ടീം..!; ചങ്കിടിപ്പേറ്റുന്ന അഹമ്മദാബാദിലെ റെക്കോഡ് - അഹമ്മദാബാദ് ലോകകപ്പ് റെക്കോഡ്

Previous Match Results At Ahmedabad: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഹമ്മദാബാദില്‍ ഇതുവരെ നടന്ന മത്സരങ്ങളുടെ ഫലം.

Cricket World Cup 2023  Previous Match Results At Ahmedabad  Cricket World Cup 2023 Final  India vs Australia Final  Rohit Sharma About First Batting At Ahmedabad  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍  അഹമ്മദാബാദ് ലോകകപ്പ് റെക്കോഡ്  രോഹിത് ശര്‍മ
Previous Match Results At Ahmedabad
author img

By ETV Bharat Kerala Team

Published : Nov 19, 2023, 3:00 PM IST

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ (Cricket World Cup 2023) ഫൈനലില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. അഹമ്മദാബാദിലെ മുന്‍ റെക്കോഡുകള്‍ കണക്കിലെടുത്താണ് ഓസീസ് നായകന്‍ ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് നിസംശയം പറയാം. ഈ ലോകകപ്പിലെ അഞ്ചാമത്തെ മത്സരത്തിനാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം തയ്യാറായിരിക്കുന്നത്.

അതേസമയം, ഇന്ത്യന്‍ ആരാധകരുടെ ചങ്കിടിപ്പേറ്റുന്ന കണക്കുകളാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന് പറയാനുള്ളത്. ലോകകപ്പില്‍ ഇതുവരെ ഇവിടെ നടന്ന നാല് മത്സരങ്ങളില്‍ മൂന്നിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്‌ത ടീം. റണ്‍സ് പ്രതിരോധിച്ച് ഏക ജയം നേടിയത് ഓസ്‌ട്രേലിയയും.

ഒക്‌ടോബര്‍ അഞ്ചിന് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലായിരുന്നു അഹമ്മദാബാദിലെ ആദ്യ മത്സരം. ഈ കളിയില്‍ ചാമ്പ്യന്മാരുടെ പകിട്ടുമായെത്തിയ ഇംഗ്ലണ്ടിനെതിരെ ഒമ്പത് വിക്കറ്റിന്‍റെ ജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം 36.2 ഓവറില്‍ കിവീസ് മറികടക്കുകയായിരുന്നു.

ഒക്‌ടോബര്‍ 14ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ് പിന്നീട് അഹമ്മദാബാദില്‍ ഏറ്റുമുട്ടിയത്. ഈ മത്സരത്തില്‍ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാനെ 191 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ 30.3 ഓവറില്‍ ഏഴ് വിക്കറ്റ് ശേഷിക്കെ ജയത്തിലേക്കെത്തി.

ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ടീമുകളാണ് പിന്നീട് ഇവിടെ പോരടിക്കാനിറങ്ങിയത്. ഈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 286 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്‍റെ പോരാട്ടം 244 റണ്‍സില്‍ അവസാനിച്ചു.

പ്രാഥമിക റൗണ്ടില്‍ പിന്നീട് ദക്ഷിണാഫ്രിക്കയും അഫ്‌ഗാനിസ്ഥാനും തമ്മിലേറ്റുമുട്ടിയ മത്സരത്തിനാണ് നരേന്ദ്രമോദി സ്റ്റേഡിയം വേദിയായത്. ഈ മത്സരത്തില്‍ രണ്ടാമത് ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്കയാണ് ജയം നേടിയത്. അഫ്‌ഗാന്‍ ഉയര്‍ത്തിയ 245 റണ്‍സ് വിജയലക്ഷ്യം 15 പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ പ്രോട്ടീസ് മറികടക്കുകയായിരുന്നു.

കണക്കുകള്‍ ഇങ്ങനെയാണെങ്കിലും ടോസിനിടെയുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വാക്കുകള്‍ ആരാധകര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ്. ടോസ് നേടിയാലും ആദ്യം ബാറ്റ് ചെയ്യാന്‍ തന്നെയാണ് തങ്ങളും ആഗ്രഹിച്ചിരുന്നതെന്നാണ് രോഹിത് ശര്‍മ പറഞ്ഞത്. വലിയ സ്കോര്‍ നേടാനാകും തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇന്ത്യ പ്ലേയിങ് ഇലവന്‍ (India Playing XI): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ (Australia Playing XI): ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ.

Also Read : ക്യാപ്‌റ്റന്‍ 'ഫിയര്‍ലെസ്', ലോകകപ്പില്‍ ഇന്ത്യയുടെ 'ഹിറ്റ്‌മാന്‍ എഫക്‌ട്'; രോഹിത് ശര്‍മയില്‍ പ്രതീക്ഷയര്‍പ്പിച്ച് 140 കോടി ജനത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.