ETV Bharat / sports

Cricket World Cup 2023 Points Table ഇതെന്തൊരു ഗതികേട്..! തോറ്റ് തോറ്റ് പോയിന്‍റ് പട്ടികയില്‍ താഴേക്ക് കൂപ്പുകുത്തി ഇംഗ്ലണ്ട് - ലോകകപ്പില്‍ ഇന്ത്യയുടെ പോയിന്‍റ്

Points Table After 20 Matches In Cricket World Cup 2023: ഏകദിന ലോകകപ്പിലെ ആദ്യ 20 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോയിന്‍റ് പട്ടികയില്‍ താഴേക്ക് കൂപ്പുകുത്തി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്.

Cricket World Cup 2023  Cricket World Cup 2023 Points Table  England In Cricket World Cup 2023  Table Toppers In Cricket World Cup 2023  India Rank In Cricket World Cup 2023 Points Table  ഏകദിന ലോകകപ്പ്  ക്രിക്കറ്റ് ലോകകപ്പ് 2023  ഏകദിന ലോകകപ്പ് പോയിന്‍റ് പട്ടിക  ലോകകപ്പില്‍ ഇന്ത്യയുടെ പോയിന്‍റ്  ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ പോയിന്‍റ്
Cricket World Cup 2023 Points Table
author img

By ETV Bharat Kerala Team

Published : Oct 22, 2023, 12:31 PM IST

Updated : Oct 22, 2023, 12:39 PM IST

മുംബൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ദക്ഷിണാഫ്രിക്കയോട് വമ്പന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ പോയിന്‍റ് പട്ടികയിലും കൂപ്പുകുത്തി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ഇന്നലെ, മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പ്രോട്ടീസിനോട് 229 റണ്‍സിന്‍റെ തോല്‍വിയാണ് ഇംഗ്ലീഷ് പട ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 400 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്‍റെ പോരാട്ടം 22 ഓവറില്‍ 170 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

വാലറ്റത്ത് മാര്‍ക്ക് വുഡും (17 പന്തില്‍ 43 നോട്ട്‌ ഔട്ട്) ഗസ് അറ്റ്‌കിന്‍സണും (35) നടത്തിയ പോരാട്ടമാണ് ഇംഗ്ലണ്ടിന്‍റെ തോല്‍വി ഭാരം കുറച്ചത്. ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ പോയിന്‍റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേക്കാണ് ഇംഗ്ലണ്ട് വീണത്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും തോറ്റ ഇംഗ്ലീഷ് പടയ്‌ക്ക് രണ്ട് പോയിന്‍റ് മാത്രമാണ് ഇതുവരെ നേടാനായത്. രണ്ട് പോയിന്‍റുള്ള അഫ്‌ഗാനിസ്ഥാനാണ് ഇംഗ്ലണ്ടിന് പിന്നിലായി പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത്.

  • " class="align-text-top noRightClick twitterSection" data="">

അതേസമയം, ഇംഗ്ലണ്ടിനെ തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്തിയ ദക്ഷിണാഫ്രിക്ക പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയം നേടിയ പ്രോട്ടീസിന് ആറ് പോയിന്‍റാണ് ഉള്ളത്. ടൂര്‍ണമെന്‍റില്‍ ഏറ്റവും മികച്ച നെറ്റ് റണ്‍റേറ്റും പ്രോട്ടീസിനാണ് നിലവില്‍.

ആദ്യ മത്സരം ശ്രീലങ്കയെ 102 റണ്‍സിനും രണ്ടാമത്തെ മത്സരം ഓസീസിനെ 134 റണ്‍സിനുമാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. മൂന്നാമത്തെ കളിയില്‍ നെതര്‍ലന്‍ഡ്‌സിനോട് തോല്‍വി വഴങ്ങിയതോടെ അവരുടെ നെറ്റ് റണ്‍ റേറ്റും കുറഞ്ഞിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെ 229 റണ്‍സിന് തോല്‍പ്പിച്ചതോടെ പ്രോട്ടീസിന് നെറ്റ് റണ്‍ റേറ്റ് 2.21 ആക്കി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.

ന്യൂസിലന്‍ഡും ഇന്ത്യയുമാണ് നിലവില്‍ പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍. കളിച്ച നാല് മത്സരവും ജയിച്ച ഇരു ടീമിനും എട്ട് പോയിന്‍റുണ്ട്. 1.92 എന്ന നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തിലാണ് ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

രണ്ട് തോല്‍വികള്‍ക്ക് ശേഷം തുടര്‍ച്ചയായി രണ്ട് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ ആണ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ആദ്യ നാലില്‍ നെഗറ്റീവ് റണ്‍ റേറ്റുള്ള (-0.19) ഏക ടീം കൂടിയാണ് ഓസ്‌ട്രേലിയ. നാല് പോയിന്‍റുള്ള പാകിസ്ഥാനാണ് അഞ്ചാം സ്ഥാനത്ത്. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഒരോ ജയം മാത്രം സ്വന്തമാക്കിയിട്ടുള്ള ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, ടീമുകളാണ് യഥാക്രമം ആറ് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളില്‍.

Also Read: Rahul Dravid On Ahmedabad Chennai Pitch Rating: റണ്‍സ് അടിച്ചാല്‍ നല്ല പിച്ച്, അതെങ്ങനെ ശരിയാകും? പിച്ച് റേറ്റിങ്ങില്‍ രാഹുല്‍ ദ്രാവിഡ്

Last Updated : Oct 22, 2023, 12:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.