ETV Bharat / sports

Pakistan vs Afghanistan Matchday Preview: ചെപ്പോക്കില്‍ ഇന്ന് 'അയല്‍പ്പോര്', പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും നേര്‍ക്കുനേര്‍ - പാകിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സ്ക്വാഡ്

Pakistan vs Afghanistan Preview: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് പാകിസ്ഥാന്‍ അഫ്‌ഗാനിസ്ഥാന്‍ മത്സരം.

Cricket World Cup 2023  Pakistan vs Afghanistan  Pakistan vs Afghanistan Matchday Preview  Cricket World Cup 2023 Pakistan Squad  Cricket World Cup 2023 Afghanistan Squad  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ക്രിക്കറ്റ് ലോകകപ്പ് 2023  പാകിസ്ഥാന്‍ അഫ്‌ഗാനിസ്ഥാന്‍  പാകിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സ്ക്വാഡ്  അഫ്‌ഗാനിസ്ഥാന്‍ ഏകദിന ലോകകപ്പ് സ്‌ക്വാഡ്
Pakistan vs Afghanistan Matchday Preview
author img

By ETV Bharat Kerala Team

Published : Oct 23, 2023, 10:34 AM IST

ചെന്നൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) വിജവഴിയില്‍ തിരിച്ചെത്താന്‍ പാകിസ്ഥാന്‍ (Pakistan) ഇന്ന് (ഒക്ടോബര്‍ 23) ഇറങ്ങും. അയല്‍ക്കാരായ അഫ്‌ഗാനിസ്ഥാനാണ് (Afghanistan) ബാബര്‍ അസമിന്‍റെയും (Babar Azam) കൂട്ടരുടെയും എതിരാളികള്‍. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത് (Pakistan vs Afghanistan Match Details). സ്‌പിന്നിനെ തുണയ്‌ക്കുന്ന ചെപ്പോക്കില്‍ അഫ്‌ഗാനെതിരെ പാകിസ്ഥാന്‍ ഏത് തന്ത്രം പയറ്റുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

തുടര്‍ച്ചയായ രണ്ട് തോല്‍വികളും ഏറ്റുവാങ്ങിയാണ് പാക് പടയുടെ വരവ്. കളിച്ച നാല് കളികളില്‍ രണ്ട് ജയം മാത്രം നേടാനായ പാകിസ്ഥാന്‍ നാല് പോയിന്‍റുമായി നിലവില്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള ഓരോ മത്സരവും അവര്‍ക്ക് നിര്‍ണായകമാണ്.

നായകന്‍ ബാബര്‍ അസം റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതാണ് പാകിസ്ഥാന്‍റെ പ്രധാന തലവേദന. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനിലാണ് ഇപ്പോള്‍ അവരുടെ റണ്‍സ് പ്രതീക്ഷകള്‍. നാല് കളികളില്‍ നിന്നും റിസ്‌വാന്‍ ഇതുവരെ 294 റണ്‍സ് നേടിയിട്ടുണ്ട്.

ബാറ്റര്‍മാര്‍ മികവ് കാട്ടിയില്ലെങ്കില്‍പ്പോലും പാക് നിരയെ പലപ്പോഴും രക്ഷിച്ചിരുന്നത് ബൗളര്‍മാരാണ്. എന്നാല്‍, ഇക്കുറി അവരുടെ ബൗളര്‍മാര്‍ക്കും മികവിലേക്ക് എത്താനായിട്ടില്ല. ഓസ്‌ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രീദിയുടെ പ്രകടനം പ്രതീക്ഷയോടെയാണ് പാകിസ്ഥാന്‍ ഉറ്റുനോക്കുന്നത്.

മറ്റൊരു അട്ടിമറിയാണ് മറുവശത്ത് അഫ്‌ഗാന്‍ ലക്ഷ്യമിടുന്നത്. സ്‌പിന്നര്‍മാരാണ് അവരുടെ കരുത്ത്. ചെപ്പോക്കില്‍ പാക് പടയ്‌ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന ബൗളര്‍മാര്‍ ഒപ്പം ഉണ്ടെന്നുള്ളത് അഫ്‌ഗാനിസ്ഥാന് ആശ്വാസം. റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവരാണ് പ്രധാന വജ്രായുധം.

സ്ഥിരത പുലര്‍ത്തുന്നില്ലെങ്കിലും ബാറ്റിങ്ങില്‍ റഹ്മാനുള്ള ഗുര്‍ബാസിലാണ് അഫ്‌ഗാന്‍റെ പ്രധാന റണ്‍സ് പ്രതീക്ഷ. നേര്‍ക്കുനേര്‍ പോരടിച്ചപ്പോള്‍ ഒരു ഏകദിനത്തില്‍പ്പോലും പാകിസ്ഥാനെ തോല്‍പ്പിക്കാനായിട്ടില്ലെന്ന ചീത്തപ്പേര് മാറ്റാന്‍ കൂടിയാകും ഇന്ന് അഫ്‌ഗാന്‍റെ ശ്രമം.

പാകിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 സ്ക്വാഡ് (Cricket World Cup 2023 Pakistan Squad) : ഇമാം ഉല്‍ ഹഖ്, അബ്‌ദുല്ല ഷഫീഖ്, ബാബർ അസം (ക്യാപ്‌റ്റന്‍), സൗദ് ഷക്കീൽ, മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പര്‍), ഫഖർ സമാൻ, ഷദാബ് ഖാൻ, സൽമാൻ അലി ആഘ, ഇഫ്‌തിഖർ അഹമ്മദ്, ഷഹീൻ അഫ്രീദി, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, ഹസൻ അലി, മുഹമ്മദ് വസീം, ഉസാമ മിർ.

അഫ്‌ഗാനിസ്ഥാന്‍ ഏകദിന ലോകകപ്പ് 2023 സ്‌ക്വാഡ് (Cricket World Cup 2023 Afghanistan Squad) : ഇബ്രാഹിം സദ്രാൻ, റഹ്മാനുള്ള ഗുർബാസ്, നജീബുള്ള സദ്രാൻ, ഹഷ്‌മത്തുള്ള ഷാഹിദി (ക്യാപ്‌റ്റന്‍), റഹ്മത്ത് ഷാ, മുഹമ്മദ് നബി, റിയാസ് ഹസൻ, റാഷിദ് ഖാൻ, അസ്‌മത്തുള്ള ഒമർസായി, മുജീബ് ഉർ റഹ്മാൻ, ഇക്രം അലിഖിൽ, അബ്‌ദുല്‍ റഹ്‌മാന്‍, ഫസല്‍ഹഖ് ഫറൂഖി, നവീന്‍ ഉല്‍ ഹഖ്, നൂർ അഹമ്മദ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.