ETV Bharat / sports

ദീപാവലി കളറാക്കാന്‍ ടീം ഇന്ത്യ, സെമിക്ക് മുന്‍പ് ഇന്ന് ഡ്രസ് റിഹേഴ്‌സല്‍; ചിന്നസ്വാമിയില്‍ എതിരാളികളായി നെതര്‍ലന്‍ഡ്‌സ് - നെതര്‍ലന്‍ഡ്‌സ്

India vs Netherlands Matchday Preview: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പ്രാഥമിക റൗണ്ടിലെ അവസാന മത്സരം ഇന്ന്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെ നേരിടും.

Cricket World Cup 2023  India vs Netherlands  India vs Netherlands Matchday Preview  India vs Netherlands Head to Head Stats  Rahul Dravid About India Playing XI vs Netherlands  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഇന്ത്യ  നെതര്‍ലന്‍ഡ്‌സ്  ഇന്ത്യ നെതര്‍ലന്‍ഡ്‌സ് പ്രിവ്യൂ
India vs Netherlands Matchday Preview
author img

By ETV Bharat Kerala Team

Published : Nov 12, 2023, 7:11 AM IST

ബെംഗളൂരു : ദീപാവലി ആഘോഷങ്ങള്‍ കളറാക്കാന്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങും. ആശ്വാസ ജയം നേടി നാട്ടിലേക്ക് മടങ്ങാനെത്തുന്ന നെതര്‍ലന്‍ഡ്‌സാണ് ഇന്ത്യയുടെ എതിരാളികള്‍. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത് (India vs Netherlands Matchday Preview).

നവംബര്‍ 15ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ഒന്നാം സെമി ഫൈനല്‍ പോരാട്ടത്തിന് മുന്‍പുള്ള ഇന്ത്യയുടെ ഡ്രസ് റിഹേഴ്‌സലാണ് ഇന്നത്തെ മത്സരം. ക്രിക്കറ്റ് ലോകകപ്പിലെ തുടര്‍ച്ചയായ ഒന്‍പതാം ജയം തേടിയാണ് രോഹിത് ശര്‍മയും സംഘവും ചിന്നസ്വാമിയില്‍ ഇറങ്ങുന്നത്. ഫലം അപ്രസക്തമാണെങ്കിലും ഇന്നത്തെ മത്സരത്തില്‍ ടീം ഇന്ത്യ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നവംബര്‍ അഞ്ചിന് കൊല്‍ക്കത്തയിലായിരുന്നു ഇന്ത്യ അവസാന മത്സരം കളിച്ചത്. ഇത് കഴിഞ്ഞ് ആറ് ദിവസത്തിന് ശേഷമാണ് ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെ നേരിടാനായി ഇറങ്ങുന്നത്. ഈ സാഹചര്യത്തില്‍ താരങ്ങള്‍ക്ക് വിശ്രമത്തിന് സമയം ലഭിച്ചു എന്നാണ് രാഹുല്‍ ദ്രാവിഡ് പറഞ്ഞത്.

ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ട് മത്സരങ്ങളിലാണ് ഇന്ത്യയും നെതര്‍ലന്‍ഡ്‌സും തമ്മില്‍ പോരടിച്ചിട്ടുള്ളത്. ഈ രണ്ട് കളിയിലും ഇന്ത്യയ്‌ക്കായിരുന്നു ജയം.

ലോകകപ്പ് പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് നെതര്‍ലന്‍ഡ്‌സ്. ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് അവര്‍ക്ക് നേടാനായത്. പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ ഡച്ച് പട മറ്റൊരു അട്ടിമറി മോഹവുമായിട്ടാകും ചിന്നസ്വാമിയില്‍ ഇന്ത്യയെ നേരിടാന്‍ ഇറങ്ങുന്നത്.

ഇന്ന് ജയിക്കാനായാല്‍ ലോകകപ്പിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേട് ഒഴിവാക്കാന്‍ നെതര്‍ലന്‍ഡ്‌സിന് സാധിക്കും. കൂടാതെ, ജയത്തോടെ ചാമ്പ്യന്‍സ് ട്രോഫി യോഗ്യതയും ഡച്ച് പടയ്‌ക്ക് സ്വന്തമാക്കാം.

ഇന്ത്യ ഏകദിന ലോകകപ്പ് 2023 സ്ക്വാഡ് (India Squad For CWC 2023): രോഹിത് ശർമ Rohit Sharma (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്‌ണ (Cricket World Cup 2023 India Squad).

നെതര്‍ലന്‍ഡ്‌സ് ഏകദിന ലോകകപ്പ് 2023 സ്‌ക്വാഡ് (Netherlands Squad For CWC 2023): മാക്‌സ് ഒഡൗഡ്, വിക്രം സിങ്, തേജ നിദാമനുരു, ബാസ് ഡി ലീഡ്, കോളിൻ അക്കർമാൻ, സ്‌കോട്ട് എഡ്വേർഡ്‌സ് Scott Edwards (ക്യാപ്‌റ്റന്‍), സാഖിബ് സുൽഫിഖര്‍, പോൾ വാൻ മീകെരെൻ, ആര്യൻ ദത്ത്, ലോഗൻ വാൻ ബീക്ക്, ഷാരിസ് അഹമ്മദ്, റോലോഫ് വാൻ ഡെർ മെർവെ, വെസ്‌ലി ബറേസി, റയാൻ ക്ലെയ്‌ൻ, സിബ്രാൻഡ് ഏംഗൽബ്രെച്ച്‌ (Cricket World Cup 2023 Netherlands Squad).

Also Read : ഒരുപക്ഷേ ഇന്ത്യ ഭയപ്പെട്ടേക്കാം, എന്നാല്‍ അത്തരം ചിന്തകള്‍ മാറ്റിവയ്‌ക്കണം : വിവിയൻ റിച്ചാർഡ്‌സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.