ധര്‍മ്മശാല : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) മൂന്നാം മത്സരത്തില്‍ അഫ്‌ഗാനിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു (Afghanistan vs Bangladesh Toss Update). ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് (HPCA) മത്സരം.
വളരെ വലിയ ആത്മവിശ്വാസത്തോടെയാണ് ഈ മത്സരത്തിനിറങ്ങുന്നതെന്ന് അഫ്‌ഗാന്‍ നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദി (Hashmatullah Shahidi) പറഞ്ഞു. ധര്‍മ്മശാല മുന്‍പ് തങ്ങളുടെ ഹോം ഗ്രൗണ്ടായിരുന്നു. ആ ആനുകൂല്യം മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് പോരാട്ടങ്ങള്‍ക്കായി നല്ല രീതിയില്‍ തന്നെ തയാറെടുപ്പുകള്‍ നടത്താന്‍ സാധിച്ചിട്ടുണ്ട്.
ഐപിഎല്ലില്‍ ഉള്‍പ്പടെ കളിച്ച് ഇന്ത്യന്‍ സാഹചര്യങ്ങളുമായി പരിചയമുള്ള താരങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ആദ്യം ബാറ്റ് ചെയ്‌ത് വലിയ സ്‌കോര്‍ പടുത്തുയര്‍ത്തി എതിരാളികളെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കുമെന്നും അഫ്‌ഗാനിസ്ഥാന്‍ നായകന്‍ പറഞ്ഞു.
ചേസിങ് റെക്കോഡ് തുണയ്‌ക്കുമെന്ന ആത്മവിശ്വാസത്തിലാണ് ധര്‍മ്മശാലയില്‍ ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുത്തതെന്ന് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ (Shakib Al Hasan) അഭിപ്രായപ്പെട്ടു. മത്സരത്തിന്‍റെ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് വേണ്ട ആനുകൂല്യം പിച്ചില്‍ നിന്നും ലഭിക്കും. അത് പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ശ്രമം എന്നും ഷാക്കിബ് കൂട്ടിച്ചേര്‍ത്തു.
മത്സരം ലൈവായി കാണാന്‍ : സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയും മത്സരം ഓണ്‍ലൈനില്‍ കാണാം.
അഫ്‌ഗാനിസ്ഥാന്‍ പ്ലേയിങ് ഇലവന്‍ (Afghanistan Playing XI) : റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്‌മത്തുള്ള ഷാഹിദി (ക്യാപ്‌റ്റന്‍), മുഹമ്മദ് നബി, നജീബുള്ള സദ്രാൻ, അസ്‌മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ ഉൽ ഹഖ്, ഫസൽഹഖ് ഫാറൂഖി
ബംഗ്ലാദേശ് പ്ലേയിങ് ഇലവന്‍ (Bangladesh Playing XI) : തൻസിദ് ഹസൻ, ലിറ്റൺ ദാസ്, നജ്‌മുൽ ഹൊസൈൻ ഷാന്‍റോ, മെഹിദി ഹസൻ, ഷാക്കിബ് അൽ ഹസൻ (ക്യാപ്റ്റന്‍), മുഷ്‌ഫിഖുർ റഹീം (വിക്കറ്റ് കീപ്പര്‍), തൗഹിദ് ഹൃദോയ്, മഹ്‌മദുള്ള, തസ്‌കിൻ അഹമ്മദ്, ഷോരിഫുൾ ഇസ്ലാം, മുസ്‌തഫിസുർ റഹ്‌മാൻ.