ധര്‍മ്മശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) യാത്ര ജയിച്ചുതുടങ്ങാന്‍ അഫ്‌ഗാനിസ്ഥാനും ബംഗ്ലാദേശും (Afghanistan vs Bangladesh) ഇന്നിറങ്ങും (ഒക്‌ടോബര്‍ 7). ധര്‍മ്മശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് (HPCA) ഏഷ്യയിലെ അട്ടിമറിവീരന്മാര്‍ തമ്മില്‍ പോരടിക്കുന്ന മത്സരം (Afghanistan vs Bangladesh CWC Venue). രാവിലെ പത്തരയ്‌ക്കാണ് അഫ്‌ഗാന്‍ ബംഗ്ലാദേശ് പോരാട്ടം ആരംഭിക്കുന്നത് (Afghanistan vs Bangladesh Match Time).
ഏകദിന റാങ്കിങ്ങില്‍ ഏറെ പിന്നിലുള്ള രണ്ട് ടീമുകളാണ് അഫ്‌ഗാനിസ്ഥാനും ബംഗ്ലാദേശും. അതുകൊണ്ട് മുന്‍നിരയിലുള്ള വമ്പന്‍ ടീമുകളെ അട്ടിമറിച്ചാല്‍ മാത്രമെ ഇരുകൂട്ടര്‍ക്കും അവസാന നാലിലേക്ക് എത്താന്‍ സാധിക്കൂ. മുന്‍നിര ടീമുകളെ വിറപ്പിക്കാന്‍ പോന്ന താരങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നത് രണ്ട് ടീമിനും ആശ്വാസമാകും.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടാന്‍ ഇറങ്ങുന്ന അഫ്‌ഗാനിസ്ഥാന്‍റെ പ്രധാന പ്രതീക്ഷ അവരുടെ സ്‌പിന്‍ കരുത്ത് തന്നെയാണ്. ഐസിസി ബൗളര്‍മാരുടെ ഏകദിന റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളില്‍ മൂന്ന് അഫ്‌ഗാന്‍ താരങ്ങളാണ് നിലവില്‍. ഇക്കൂട്ടത്തില്‍ പ്രധാനി റാഷിദ് ഖാനാണ് (Rashid Khan). ബൗളിങ്ങിനൊപ്പം താരത്തിന്‍റെ വെടിക്കെട്ട് ബാറ്റിങ് മികവും ഇന്ന് അഫ്‌ഗാന്‍ പടയ്‌ക്ക് ഏറെ നിര്‍ണായകമാകും.
തുടര്‍ച്ചയായ മൂന്നാമത്തെ ലോകകപ്പിലെയും ആദ്യ മത്സരം ജയിച്ച് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ്. കഴിഞ്ഞ പ്രാവശ്യം ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് തുടങ്ങിയ അവര്‍ 2015ലെ ആദ്യ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ തന്നെയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണത്തേത് പോലെ തന്നെ ഇക്കുറിയും നായകന്‍ ഷാക്കിബ് അല്‍ ഹസന്‍റെ പ്രകടനങ്ങളെ ആശ്രയിച്ചായിരിക്കും ബംഗ്ലാദേശിന്‍റെ മുന്നേറ്റങ്ങള്‍.
ഏകദിന ലോകകപ്പ് 2023 അഫ്‌ഗാനിസ്ഥാന്‍ സ്‌ക്വാഡ് (Cricket World Cup 2023 Afghanistan Squad) : റഹ്മാനുള്ള ഗുർബാസ്, ഹഷ്‌മത്തുള്ള ഷാഹിദി (ക്യാപ്‌റ്റന്‍), ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, റിയാസ് ഹസൻ, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, അസ്‌മത്തുള്ള ഒമർസായി, ഇക്രം അലിഖിൽ, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, ഫസല്‍ഹഖ് ഫറൂഖി, അബ്‌ദുല്‍ റഹ്‌മാന്‍, നവീന്‍ ഉല്‍ ഹഖ്.
ഏകദിന ലോകകപ്പ് 2023 ബംഗ്ലാദേശ് സ്‌ക്വാഡ് (Cricket World Cup 2023 Bangladesh Squad) : ലിറ്റൺ കുമർ ദാസ്, നജ്‌മുൽ ഹൊസൈൻ ഷാന്‍റോ (വൈസ് ക്യാപ്‌റ്റന്‍), തൻസീദ് ഹസൻ തമീം, ഷാക്കിബ് അൽ ഹസൻ (ക്യാപ്‌റ്റന്‍), മുഷ്‌ഫിഖുർ റഹീം, മഹ്‌മുദുള്ള റിയാദ്, തൗഹിദ് ഹൃദോയ്, മെഹിദി ഹസൻ, നാസും അഹമ്മദ്, മുസ്‌തഫിസുര്‍ റഹ്‌മാന്‍, ഷാക് മഹിദി ഹസൻ, തസ്‌കിന്‍ അഹ്‌മദ്, ഷോരിഫുല്‍ ഇസ്‌ലാം, ഹസന്‍ മഹ്‌മൂദ്, തന്‍സിം ഹസന്‍ സാകിബ്.
Also Read : World Cup 2023 Pakistan vs Netherlands : എറിഞ്ഞുകുരുക്കി പാക് പട ; 81 റണ്‍സകലെ വീണ് നെതര്‍ലന്‍ഡ്‌സ്