ലണ്ടൻ : ലോകകപ്പിൽ ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് പോരാട്ടം. വൈകിട്ട് 3.30 ന് എഡ്‌ജ്ബാസ്റ്റണിലാണ് മത്സരം. സെമിഫൈനൽ ബർത്ത് ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തില്‍ ജയിക്കണം. ബംഗ്ലാദേശിനും സെമി ഉറപ്പിക്കാൻ ഇന്നത്തെ മത്സരം നിർണായകമാണ്. ലോകകപ്പില്‍ മികച്ച ഫോമിലുള്ള ബംഗ്ലാദേശിന് എതിരെ ഇന്ത്യ മൂന്ന് പേസർമാരെ അണിനിരത്തിയാകും കളിക്കുക. അങ്ങനെയെങ്കില്‍ ചാഹലിനോ കുല്‍ദീപിനോ വിശ്രമം അനുവദിച്ചേക്കും. കഴിഞ്ഞ മത്സരങ്ങളില്‍ ബംഗ്ലാദേശ് ബാറ്റ്സ്‌മാന്‍മാര്‍ സ്‌പിന്നര്‍മാരെ നേരിടുന്നതില്‍ മിടുക്ക് കാണിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യൻ ടീമില്‍ മാറ്റം വരുത്തുന്നത്. അതേസമയം, ബാറ്റിങില്‍ ഇന്ത്യൻ മധ്യനിര ഇനിയും ഫോമിലെത്തിയിട്ടില്ല. രോഹിത്, കോലി, ഹാർദിക് പാണ്ഡ്യ എന്നിവർ മാത്രമാണ് സ്ഥിരതയോടെ ബാറ്റ് ചെയ്യുന്നത്. വിജയ് ശങ്കർ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതിനാല്‍ നാലാം നമ്പരില്‍ റിഷഭ് പന്ത് തുടരും. ഇംഗ്ലണ്ടിനെതിരായ തോല്‍വിയില്‍ കനത്ത വിമശനം ഏറ്റുവാങ്ങേണ്ടി വന്ന കോലിക്കും സംഘത്തിനും ഇന്ന് വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാകില്ല. ഷാക്കിബ് ഹസൻ, മുഷ്‌ഫിക്കര്‍ റഹിം എന്നിവരുടെ മികച്ച ഫോമും റൺ വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കുന്ന ബൗളർമാരും ബംഗ്ലാദേശിനെ ടൂർണമെന്‍റിലെ കറുത്ത കുതിരകളാക്കിയിട്ടുണ്ട്.
സെമി ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ
വൈകിട്ട് 3.30 ന് എഡ്‌ജ്ബാസ്റ്റണിലാണ് മത്സരം.

ലണ്ടൻ : ലോകകപ്പിൽ ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് പോരാട്ടം. സെമിഫൈനൽ ബർത്ത് ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തില്‍ ജയിക്കണം. ബംഗ്ലാദേശിനും സെമി ഉറപ്പിക്കാൻ ഇന്നത്തെ കളി നിർണായകമാണ്. ലോകകപ്പില്‍ മികച്ച ഫോമിലുള്ള ബംഗ്ലാദേശിന് എതിരെ ഇന്ത്യ മൂന്ന് പേസർമാരെ അണിനിരത്തിയാകും കളിക്കുക. അങ്ങനെയെങ്കില്‍ ചാഹലിനോ കുല്‍ദീപിനോ വിശ്രമം അനുവദിച്ചേക്കും. കഴിഞ്ഞ മത്സരങ്ങളില്‍ ബംഗ്ലാദേശ് ബാറ്റ്സ്മാൻമാർ സ്പിന്നർമാരെ നേരിടുന്നതില്‍ മിടുക്ക് കാണിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യൻ ടീമില്‍ മാറ്റം വരുത്തുന്നത്. അതേസമയം, ബാറ്റിങില്‍ ഇന്ത്യൻ മധ്യനിര ഇനിയും ഫോമിലെത്തിയിട്ടില്ല. രോഹിത്, കോലി, ഹാർദിക് പാണ്ഡ്യ എന്നിവർ മാത്രമാണ് സ്ഥിരതയോടെ ബാറ്റ് ചെയ്യുന്നത്. വിജയ് ശങ്കർ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതിനാല്‍ നാലാം നമ്പരില്‍ റിഷഭ് പന്ത് തുടരും. ഇംഗ്ലണ്ടിനെതിരായ തോല്‍വിയില്‍ കനത്ത വിമശനം ഏറ്റുവാങ്ങേണ്ടി വന്ന കോലിക്കും സംഘത്തിനും ഇന്ന് വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാകില്ല. ഷാക്കിബ് ഹസൻ, മുഷ്ഫിക്കർ റഹിം എന്നിവരുടെ മികച്ച ഫോമും റൺ വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കുന്ന ബൗളർമാരും ബംഗ്ലാദേശിനെ ടൂർണമെന്‍റിലെ കറുത്ത കുതിരകളാക്കിയിട്ടുണ്ട്.
Conclusion: