കാർഡിഫ് : ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടും. ലോകകപ്പിലെ ആദ്യ ജയം തേടിയാണ് ദക്ഷിണാഫ്രിക്കയും അഫ്ഗാനും ഇന്നിറങ്ങുന്നത്. ഇന്നത്തെ കളിയിൽ ജയക്കാനായില്ലെങ്കിൽ ദക്ഷിണാഫ്രിക്കയുടെ സെമിയിലേക്കുള്ള വിദൂര സാധ്യതയും അവസാനിക്കും.
-
Wherever you go, no matter the weather, always bring your own sunshine 🌞🔥 #ProteaFire #ItsMoreThanCricket pic.twitter.com/udweOyj3CM
— Cricket South Africa (@OfficialCSA) June 14, 2019 " class="align-text-top noRightClick twitterSection" data="
">Wherever you go, no matter the weather, always bring your own sunshine 🌞🔥 #ProteaFire #ItsMoreThanCricket pic.twitter.com/udweOyj3CM
— Cricket South Africa (@OfficialCSA) June 14, 2019Wherever you go, no matter the weather, always bring your own sunshine 🌞🔥 #ProteaFire #ItsMoreThanCricket pic.twitter.com/udweOyj3CM
— Cricket South Africa (@OfficialCSA) June 14, 2019
എല്ലാത്തവണയും ലോകകപ്പിൽ വമ്പൻ പ്രതീക്ഷകളുമായെത്തുന്ന ദക്ഷിണാഫ്രിക്കയ്ക്ക് നിർഭാഗ്യം വില്ലനാവുകയായിരുന്നു. ഇത്തവണയും പ്രതീക്ഷകളുമായെത്തിയ പ്രോട്ടീസിന് ടൂർണമെന്‍റിൽ തിരിച്ചടിയാണ് ഫലം. നാല് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഒരു കളിയിൽ പോലും പ്രോട്ടീസിന് ജയിക്കാനായില്ല. ആദ്യ കളിയിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ തോറ്റ് തുടങ്ങിയ ടീം പിന്നീട് ബംഗ്ലാദേശിനോടും ഇന്ത്യയോടും മുട്ടുമടക്കി. നാലാം മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് സെമി സാധ്യത തീര്‍ത്തും മങ്ങി എന്നുതന്നെ പറയാം. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ച് സെമിയിലേക്ക് പ്രവേശിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. ബാറ്റിംഗ് നിര ഫോമിലേക്ക് ഉയരാത്തതാണ് ടീമിന്‍റെ വെല്ലുവിളി. ഹാഷിം അംലയും ക്വിന്‍റൺ ഡികോക്കും തുടക്കമിടുന്ന വൻ ബാറ്റിങ് സംഘമുണ്ടെങ്കിലും ഫോമിലേക്ക് ഉയരുന്നില്ല. നായകൻ ഫാഫ് ഡുപ്ലെസിസ് മാത്രമാണ് ഭേദപ്പെട്ട നിലയിൽ ബാറ്റ് വീശുന്നത്. മധ്യനിരയിൽ ഡേവിഡ് മില്ലര്‍, വാൻ ഡെർ ഡസെൻ എന്നിവര്‍ തിളങ്ങിയാല്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ സ്‌കോര്‍ സ്വപ്‌നം കാണാനാവൂ.
ബൗളിംഗിൽ നിരയില്‍ കഗിസോ റബാദയും ഇമ്രാൻ താഹിറും ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്. ഡെയിൽ സ്റ്റെയിൻ പരിക്കിന്‍റെ പിടിയിലുള്ളത് ബൗളിംഗിൽ ക്ഷീണമുണ്ടാക്കുന്നു. എന്നാൽ പരിക്കിന്‍റെ പിടിയിൽ നിന്നും മോചിതനായ ലുങ്കി എൻഗിഡി ടീമിലേക്ക് തിരിച്ചെത്തുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ വാർത്തയാണ്.
ലോകകപ്പിൽ ഏത് ടീമിനെയും അട്ടിമറിക്കാൻ കരുത്തുള്ള ടീമാണ് അഫ്ഗാനിസ്ഥാൻ. മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയ അഫ്ഗാന് ഒന്നിൽ പോലും ജയിക്കാനായില്ല. യുവതാരങ്ങളാണ് ടീമിന്‍റെ ശക്തി. റാഷിദ് ഖാൻ, മൊഹമ്മദ് നാബി തുടങ്ങി ഐപിഎല്ലിൽ തിളങ്ങിയ താരങ്ങളുടെ പരിചയ സമ്പത്ത് ടീമിന് ഗുണമാണ്. നജീബുള്ള സദ്രാന്‍, ഹഷ്മത്തുള്ള ഷഹീദി, ഹസ്രത്തുള്ള സസായ് എന്നീ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഉണ്ടെങ്കിലും സ്ഥിരതയില്ലത്തതാണ് അഫ്ഗാന്‍റെ തലവേദന. ഈ മൂന്ന് താരങ്ങളും ഒറ്റപ്പെട്ട പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. ഈ താരങ്ങൾക്കൊപ്പം റാഷിദ് ഖാനും മൊഹമ്മദ് നാബിയും തിളങ്ങിയാൽ ദക്ഷിണാഫ്രിക്കക്കെതിരെ അഫ്ഗാന് ജയം കണ്ടെത്താൻ സാധിച്ചേക്കാം. മത്സരം വൈകിട്ട് ആറ് മണിക്ക് കാർഡിഫിൽ.