ETV Bharat / sports

റെക്കോർഡുകൾ മാറ്റിയെഴുതി ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി - india world cup

കേവലം 222 ഇന്നിഗ്സുകൾ കളിച്ചാണ് വിരാട് കൊഹ്ലി ഏറ്റവും വേഗത്തില്‍ 11000 റൺസ് തികച്ച താരമായി മാറിയത്.

റെക്കോർഡുകൾ മാറ്റിയെഴുതി ഇന്ത്യൻ നായകൻ വിരാട് കോലി
author img

By

Published : Jun 17, 2019, 9:59 AM IST

Updated : Jun 17, 2019, 10:25 AM IST

മാഞ്ചസ്റ്റർ: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 11000 റൺസ് തികച്ച താരമായി ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറുടെ റെക്കോർഡാണ് കൊഹ്ലി മറികടന്നത്. ഇന്നലെ മാഞ്ചസ്റ്ററില്‍ പാകിസ്ഥാന് എതിരായ ലോകകപ്പ് മത്സരത്തിലാണ് കൊഹ്ലി മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കിയത്. നേരത്തെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10000 റൺസ് നേടുകയെന്ന റെക്കോർഡും കൊഹ്ലി സ്വന്തമാക്കിയിരുന്നു. 11000 റൺസ് മറികടക്കാൻ സച്ചിൻ 276 ഇന്നിംഗ്സുകൾ കളിച്ചപ്പോൾ കൊഹ്ലി കേവലം 222 ഇന്നിംഗ്സുകൾ കളിച്ചാണ് റെക്കോർഡ് സ്വന്തം പേരില്‍ എഴുതിയത്. സച്ചിനെയും കൊഹ്ലിയേയും കൂടാതെ സൗരവ് ഗാംഗുലി മാത്രമാണ് ഏകദിനത്തില്‍ 11000 റൺസ് നേടിയ താരങ്ങളുടെ പട്ടികയിലുള്ള ഇന്ത്യൻ താരം.

Intro:Body:

റെക്കോർഡുകൾ മാറ്റിയെഴുതി ഇന്ത്യൻ നായകൻ വിരാട് കോലി

മാഞ്ചസ്റ്റർ: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 11000 റൺസ് തികച്ച താരമായി ഇന്ത്യൻ നായകൻ വിരാട് കോലി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറുടെ റെക്കോർഡാണ് കോലി മറികടന്നത്. ഇന്നലെ മാഞ്ചസ്റ്ററില്‍ പാകിസ്ഥാന് എതിരായ ലോകകപ്പ് മത്സരത്തിലാണ് കോലി മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കിയത്. നേരത്തെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10000 റൺസ് നേടുകയെന്ന റെക്കോർഡും കോലി സ്വന്തമാക്കിയിരുന്നു. 11000 റൺസ് മറികടക്കാൻ സച്ചിൻ 276 ഇന്നിംഗ്സുകൾ കളിച്ചപ്പോൾ കോലി കേവലം 222 ഇന്നിംഗ്സുകൾ കളിച്ചാണ് റെക്കോർഡ് സ്വന്തം പേരില്‍ എഴുതിയത്. സച്ചിനെയും കോലിയേയും കൂടാതെ സൗരവ് ഗാംഗുലി മാത്രമാണ് ഏകദിനത്തില്‍ 11000 റൺസ് നേടിയ താരങ്ങളുടെ പട്ടികയിലുള്ള ഇന്ത്യൻ താരം. 

Conclusion:
Last Updated : Jun 17, 2019, 10:25 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.