ലണ്ടൻ : പരിക്കേറ്റ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ലോകകപ്പിൽ നിന്നും പുറത്ത്. പകരം ഇടംകയ്യന്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തി. ഇടത് തള്ളവിരലിനേറ്റ പരിക്കാണ് ധവാന് വില്ലനായത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ പേസർ പാറ്റ് കമ്മിൻസിന്‍റെ പന്ത് കൈയ്യിൽ കൊണ്ടാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞതോടെ ധവാൻ ടീമിൽ നിന്ന് വിട്ടുനിന്നിരുന്നു.
സ്റ്റാന്‍ഡ് ബെെ താരമായി റിഷഭ് പന്ത് ഇംഗ്ലണ്ടിലെത്തിയെങ്കിലും പകരക്കാരനായി ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലായിരുന്നു. സെമിയില്‍ എങ്കിലും ധവാന് കളിക്കാനാകുമെന്നാണ് ടീം മാനേജ്മെന്‍റ് കരുതിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ പരിക്ക് ഭേദമാകില്ലെന്ന് ഉറപ്പായതോടെയാണ് ധവാന് പൂര്‍ണ വിശ്രമം നല്‍കാന്‍ തീരുമാനിച്ചതും പകരം പന്തിനെ ടീമിൽ ഉൾപ്പെടുത്തിയതും. പന്തിനെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഇടംകയ്യന്‍ ബാറ്റ്‌സ്‌മാന്‍ ആയതു കൊണ്ടും നാലാം നമ്പറില്‍ തിളങ്ങാനാകുമെന്നതുകൊണ്ടുമാണ് പന്തിനെ ടീമിലുൾപ്പെടുത്തിയത്. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിൽ രോഹിത് ശർമ്മക്കൊപ്പം ഓപ്പണിംഗിൽ കെഎൽ രാഹുൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
-
Shikhar Dhawan has been ruled out of India's #CWC19 campaign with a broken bone in his hand.
— Cricket World Cup (@cricketworldcup) June 19, 2019 " class="align-text-top noRightClick twitterSection" data="
MORE TO FOLLOW... pic.twitter.com/29OzvSjhjr
">Shikhar Dhawan has been ruled out of India's #CWC19 campaign with a broken bone in his hand.
— Cricket World Cup (@cricketworldcup) June 19, 2019
MORE TO FOLLOW... pic.twitter.com/29OzvSjhjrShikhar Dhawan has been ruled out of India's #CWC19 campaign with a broken bone in his hand.
— Cricket World Cup (@cricketworldcup) June 19, 2019
MORE TO FOLLOW... pic.twitter.com/29OzvSjhjr