ഹാമില്‍ട്ടണ്‍: സെഡന്‍ പാര്‍ക്കില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ വമ്പന്‍ ജയം സ്വന്തമാക്കി ന്യൂസിലന്‍ഡ്. ഇന്നിങ്സിനും 134 റണ്‍സിനുമാണ് ആതിഥേയരുടെ ജയം. 382 റണ്‍സ് പിന്തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്ന വിന്‍ഡീസ് 247 റണ്‍സെടുത്ത് കൂടാരം കയറി. നാലാം ദിനം ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 196 റണ്‍സെന്ന നിലിയില്‍ ബാറ്റിങ് പുനരാരംഭിച്ച സന്ദര്‍ശകര്‍ക്ക് 51 റണ്‍സേ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിചേര്‍ക്കാന്‍ സാധിച്ചുള്ളൂ.
-
WAGNER AND JAMIESON SEAL BIG VICTORY FOR 🇳🇿
— ICC (@ICC) December 6, 2020 " class="align-text-top noRightClick twitterSection" data="
New Zealand pacers shine to help their side win by an innings and 134 runs, their biggest in terms of runs against West Indies 🙌#NZvWI | Report 👇
">WAGNER AND JAMIESON SEAL BIG VICTORY FOR 🇳🇿
— ICC (@ICC) December 6, 2020
New Zealand pacers shine to help their side win by an innings and 134 runs, their biggest in terms of runs against West Indies 🙌#NZvWI | Report 👇WAGNER AND JAMIESON SEAL BIG VICTORY FOR 🇳🇿
— ICC (@ICC) December 6, 2020
New Zealand pacers shine to help their side win by an innings and 134 runs, their biggest in terms of runs against West Indies 🙌#NZvWI | Report 👇
സെഞ്ച്വറിയോടെ 104 റണ്‍സെടുത്ത ബ്ലാക്ക് വുഡും അര്‍ദ്ധസെഞ്ച്വറിയോടെ 56 റണ്‍സെടുത്ത അല്‍സാരി ജോസഫും മാത്രമാണ് വിന്‍ഡീസ് നിരയില്‍ പിടിച്ച് നിന്നത്. ശേഷിക്കുന്നവരില്‍ 12 റണ്‍സെടുത്ത ബ്രാവോയും 10 റണ്‍സെടുത്ത ഓപ്പണര്‍ ബ്രാത് വെയിറ്റും മാത്രമാണ് രണ്ടക്കം കടന്നത്.
കൂടുതല്‍ വായനക്ക്: സെഡന്‍ പാര്‍ക്കില്‍ ഇന്നിങ്സ് ജയം ലക്ഷ്യമിട്ട് കിവീസ്; വിന്‍ഡീസിന് ഫോളോ ഓണ്‍
കൂടുതല്‍ വായനക്ക്: സെഡന്‍പാര്‍ക്കില്‍ കിവീസിന് കൂറ്റന്‍ സ്‌കോര്‍; ഇരട്ട സെഞ്ച്വറിയുമായി വില്യംസണ്‍
കിവീസിന് വേണ്ടി വാഗ്‌നര്‍ നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ജാമിസണ്‍ രണ്ടും ഡാരില്‍ മിച്ചല്‍, ട്രെന്‍ഡ് ബോള്‍ട്ട്, ടിം സോത്തി എന്നിവര്‍ ഓരോ വിക്കറ്റുമായും തിളങ്ങി. ഇരട്ട സെഞ്ച്വറിയോടെ 251 റണ്‍സെടുത്ത കിവീസ് നായകന്‍ കെയിന്‍ വില്യംസണാണ് കളിയിലെ താരം.