മുംബൈ : ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള ഇതിഹാസ താരങ്ങള്‍ ഇടംപിടിച്ചപ്പോള്‍ ഇന്ത്യൻ നായകന്‍ വിരാട് കോലി ആദ്യ ഇലവനിലില്ല എന്നതാണ് ശ്രദ്ധേയം.
കോലിയെ പന്ത്രണ്ടാമനായാണ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ കപ്പുയര്‍ത്തിയ 1983, 2011 ലോകകപ്പ് ടീമുകളിലെ ഹീറോസ് ഇലവനിലുണ്ട്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്(2278) നേടിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുമാണ് ടീമിലെ ഓപ്പണര്‍മാര്‍. വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് മൂന്നാമനായി എത്തുമ്പോള്‍ 1983 ലോകകപ്പ് ഹീറോ മൊഹീന്ദര്‍ അമര്‍നാഥാണ് നിര്‍ണായകമായ നാലാം നമ്പറില്‍ ഇറങ്ങും. അഞ്ചാം നമ്പറില്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്‌ഹറുദീനും എത്തും.
ഇന്ത്യ രണ്ടാം കിരീടമുയര്‍ത്തിയ 2011 ലോകകപ്പില്‍ മാന്‍ ഓഫ് ദ് സീരിസ് പുരസ്‌കാരം നേടിയ യുവ്‌രാജ് സിങാണ് ആറാമന്‍. ഇന്ത്യയയെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച എംഎസ് ധോണിയും ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവും ഏഴും എട്ടും സ്ഥാനങ്ങളിലിറങ്ങും. ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനും പേസര്‍മാരായി ഇടംപിടിച്ചപ്പോള്‍ അനില്‍ കുംബ്ലെയാണ് ടീമിലെ സ്‌പിന്നര്‍.
ലോകകപ്പ് ഇലവന്‍
സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, മൊഹീന്ദർ അമർനാഥ്, മുഹമ്മദ് അസ്ഹറുദീൻ, യുവ്‌രാജ് സിങ്, എംഎസ് ധോണി, കപിൽ ദേവ്, ജവഹൽ ശ്രീനാഥ്, അനിൽ കുബ്ലെ, സഹീർ ഖാൻ, വിരാട് കോലി