ETV Bharat / sports

ഗാംഗുലിക്ക് പ്രാര്‍ഥനയോടെ ആരാധക ലോകം

നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്‌ച ഉച്ചയോടെയാണ് സൗരവ് ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

author img

By

Published : Jan 2, 2021, 3:54 PM IST

ഗാംഗുലി ആശുപത്രിയില്‍ വാര്‍ത്ത  ഗാംഗുലിക്ക് ആശുപത്രി വിട്ടു വാര്‍ത്ത  ganguly hospitalised news  ganguly discharged news
ഗാംഗുലി

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്‍റ് സൗരവ്‌ ഗാംഗുലി വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ബിസിസിഐ സെക്രട്ടറി ജയ്‌ ഷായും. നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്‌ച ഉച്ചയോടെയാണ് അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  • I wish and pray for the speedy recovery of @SGanguly99. I’ve spoken to his family. Dada is stable and is responding well to the treatment.

    — Jay Shah (@JayShah) January 2, 2021 " class="align-text-top noRightClick twitterSection" data=" ">

ഗാംഗുലി വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായി കോലി ആശംസിച്ചു. ഗാംഗുലിയുടെ കുടുംബാംഗങ്ങളോട് സംസാരിച്ചെന്നും അദ്ദേഹം മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ജയ്‌ ഷാ കൂട്ടിച്ചേര്‍ത്തു.

അഹമ്മദാബാദില്‍ നടന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കഴിഞ്ഞ ദിവസം ഗാംഗുലി പങ്കെടുത്തിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആശംസയുമായി രംഗത്ത് വന്നു. മൈനര്‍ കാര്‍ഡിയാക്ക് അറസ്റ്റിനെ തുടര്‍ന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എളുപ്പം സുഖം പ്രാപിക്കാന്‍ അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം പ്രാര്‍ഥിക്കുന്നതായി മമത ട്വീറ്റ് ചെയ്‌തു.

  • Sad to hear that @SGanguly99 suffered a mild cardiac arrest and has been admitted to hospital.

    Wishing him a speedy and full recovery. My thoughts and prayers are with him and his family!

    — Mamata Banerjee (@MamataOfficial) January 2, 2021 " class="align-text-top noRightClick twitterSection" data=" ">

ജനുവരി ഏഴ്‌ മുതല്‍ ആരംഭിക്കാനിരിക്കുന്ന സെയ്യിദ് മുഷ്‌താക്ക് അലി ട്രോഫിയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായി കഴിഞ്ഞ ബുധനാഴ്‌ച ഈഡന്‍ ഗാര്‍ഡനില്‍ നടന്ന യോഗത്തിലും ഗാംഗുലി പങ്കെടുത്തിരുന്നു. ഗാംഗുലിക്ക് ആശംസയുമായി മുന്‍ ഇന്ത്യന്‍ ഓപ്പണറും ഡല്‍ഹിയില്‍ നിന്നുള്ള എംപിയുമായ ഗൗതം ഗംഭീറും രംഗത്ത് വന്നു. വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്‌തു.

  • Wishing @SGanguly99 a speedy recovery. Take care & god bless!

    — Gautam Gambhir (@GautamGambhir) January 2, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.