ETV Bharat / sports

എലിസ് പെറിയുടെ പരിക്ക് ആശങ്ക ഉണ്ടാക്കുന്നു മെഗ് ലാനിങ് - ടി20 ലോകകപ്പ് വാർത്ത

വനിതാ ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിന് എതിരായ മത്സരത്തിനിടെയാണ് എലിസ് പെറിക്ക് പരിക്കേറ്റത്

Meg Lanning  t20 world cup news  ടി20 ലോകകപ്പ് വാർത്ത  മെഗ് ലാനിങ് വാർത്ത
മെഗ് ലാനിങ്
author img

By

Published : Mar 2, 2020, 6:00 PM IST

മെല്‍ബണ്‍: ന്യൂസിലന്‍ഡിന് എതിരായ മത്സരത്തില്‍ സൂപ്പർ താരം എലിസ് പെറിക്ക് പരിക്കേറ്റത് തിരിച്ചടിയായെന്ന് ഓസ്‌ട്രേലിയന്‍ വനിതാ ടീം ക്യാപ്റ്റന്‍ മെഗ് ലാനിങ്. വനിതാ ടി20 ലോകകപ്പില്‍ മെല്‍ബണില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നാല് റണ്‍സിന് പരാജയപ്പെടുത്തിയ ശേഷം വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെറി ടീമിന്‍റെ അവിഭാജ്യ ഘടമാണ്. പെറിയുടെ അസാന്നിധ്യം പ്രതിസന്ധി സൃഷ്‌ടിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെഗ് ലാനിങ് പറഞ്ഞു.

Meg Lanning  t20 world cup news  ടി20 ലോകകപ്പ് വാർത്ത  മെഗ് ലാനിങ് വാർത്ത
ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം.

അതേസമയം കിവീസിന് എതിരെ മികച്ച പ്രകടനം പുറത്തെടുത്ത ടീമിനെ പ്രശംസിക്കാനും മെഗ് ലാനിങ് മറന്നില്ല. കാര്യങ്ങൾ വസ്‌തുതാപരമായി പഠിച്ചതിലൂടെയാണ് ഇതിന് സാധിച്ചത്. സെമി ബെർത്ത് ഉറപ്പിക്കുയായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം. അതിന് സാധിച്ചു. ടൂർണമെന്‍റിലെ ഏറ്റവും മികച്ച പ്രകടമാണ് ന്യൂസിലന്‍ഡിന് എതിരായ നിർണായക മത്സരത്തില്‍ പുറത്തെടുത്തത്. സെമി ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടീമെന്ന നിലയില്‍ മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയ പുറത്തെടുക്കുന്നതെന്നും മെഗ് ലാനിങ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.