പെർത്ത്: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക് 124 റണ്‍സിന്‍റെ വിജയ ലക്ഷ്യം. പെർത്തില്‍ നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാമതിറങ്ങി അർദ്ധ സെഞ്ച്വറിയോടെ 50 റണ്‍സെടുത്ത നതാലി സ്കീവറാണ് ഇംഗ്ലീഷ് നിരയിലെ ടോപ്പ് സ്കോറർ. സ്കീവറെ കൂടാതെ 23 റണ്‍സെടുത്ത ആമി ജോണ്‍സും 14 റണ്‍സെടുത്ത ഫ്രാന്‍ വില്‍സണുമാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടന്നത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി അയബോങ്ങ ഖാക മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ഡാനി വാനും മരിസാനെ കാപ്പും രണ്ട് വിക്കറ്റ് വീതവും ഷബ്‌നം ഇസ്മയില്‍ ഒരു വിക്കറ്റും വീഴ്ത്തി. ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലാണ് ഇരു ടീമുകളും മത്സരിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ ഇരു ടീമുകളെയും കൂടാതെ വെസ്റ്റ് ഇന്‍ഡീസ്, തായ്‌ലന്‍ഡ്, പാകിസ്ഥാന്‍ എന്നീ ടീമുകളും മാറ്റുരക്കുന്നുണ്ട്.
വനിതാ ടി20 ലോകകപ്പ്; 124 റണ്‍സിന്‍റെ വിജയ ലക്ഷ്യവുമായി ദക്ഷിണാഫ്രിക്ക - ഇംഗ്ലണ്ട് വാർത്ത
പെർത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു