സിഡ്‌നി: വനിതാ ബിഗ് ബ്ലാഷ് ലീഗിലെ ആദ്യ സെമി ഫൈനല്‍ പോരാട്ടം ഈ മാസം 25ന്. സിഡ്‌നിയില്‍ മെല്‍ബണ്‍ സ്റ്റാര്‍സും പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സും സെമിയില്‍ ഏറ്റുമുട്ടും. ലീഗ് തലത്തില്‍ അവസാന മത്സരത്തില്‍ സിഡ്‌നി സിക്‌സേഴ്‌സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയ ശേഷമാണ് മെല്‍ബണ്‍ സ്റ്റാര്‍സ് സെമി യോഗ്യത സ്വന്തമാക്കിയത്.
മത്സരത്തില്‍ വനിതാ ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറി അലിസാ ഹീലി സ്വന്തമാക്കി. 48 പന്തിലാണ് ഹീലി വേഗമേറിയ സെഞ്ച്വറി കണ്ടെത്തിയത്. 52 പന്തില്‍ ആറ് സിക്‌സും 15 ബൗണ്ടറിയും ഉള്‍പ്പെടെ 111 റണ്‍സാണ് ഹീലി അടിച്ച് കൂട്ടിയത്. ഹീലിയെ കൂടാതെ നായിക എല്ലിസ് പെറി (31) ഏഞ്ചല റേക്‌സ്(21) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മഴ കാരണം തടസപ്പെട്ട മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് വിജയിയെ നിശ്ചയിച്ചത്.
നേരത്തെ വിക്കറ്റിന് പിന്നില്‍ മഹേന്ദ്രസിങ് ധോണിയുടെ റെക്കോഡ് ഹീലി മറികടന്നിരുന്നു. ധോണിയുടെ 92 വിക്കറ്റുകളെന്ന റെക്കോഡാണ് ഹീലി മറികടന്നത്. ലീഗിലെ അടുത്ത സെമി പോരാട്ടം ഈ മാസം 26ന് നടക്കും. ബ്രസ്ബണ്‍ ഹീറ്റും സിഡ്‌നി തണ്ടേഴ്‌സും തമ്മിലാണ് പോരാട്ടം.